വാർത്തകൾ

    ISL പത്താം സീസൺ ആദ്യ മത്സരത്തിൽ ബെംഗളുരുവിനെ തളച്ച് ബ്ലാസ്റ്റേഴ്‌സ്!

    കൊച്ചി കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വച്ചു നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് പത്താം സീസന്റെ ആദ്യ മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ബെംഗളൂരു എഫ്‌സിയെ നേരിട്ടു. പതിവുപോലെ മഞ്ഞപ്പട നിരാശപ്പെടുത്തിയില്ല, സ്റ്റേഡിയം മഞ്ഞക്കടലാക്കി ആരാധകർ മത്സരം ആവേശമാക്കി. കണക്കുകൾ പ്രകാരം 34911 കണികളാണ് മത്സരം കാണാനായി എത്തിയത്. 

    കേരളാ ബ്ലാസ്റ്റേഴ്‌സ് അസിസ്റ്റന്റ് പരിശീലകൻ ഫ്രാങ്ക് ഡാവെൻ: ഞങ്ങൾ നന്നായി തയ്യാറെടുത്തു, ടീം തയ്യാറാണ്

    ഇന്ത്യൻ സൂപ്പർ ലീഗ് പത്താം സീസന്റെ ആദ്യ മത്സരം വീണ്ടും കൊച്ചിയിൽ കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വച്ചു നടക്കും. ആദ്യ മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ബെംഗളൂരു എഫ്‌സിയെ നേരിടും. മത്സരത്തിന് മുന്നോടിയായി നടന്ന പത്ര സമ്മേളനത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് അസിസ്റ്റന്റ് പരിശീലകൻ ഫ്രാങ്ക് ഡാവെനും കേരളാ ബ്ലാസ്റ്റേഴ്‌സ് താരങ്ങളായ പ്രീതം കൊട്ടാലും വിബിൻ മോഹനനും പങ്കെടുത്തു. 

    കേരളം ഫുട്ബാളിന്റെ സുവർണകാലത്തേക്ക് മടങ്ങുമ്പോൾ

    ഇന്ത്യൻ സൂപ്പർ ലീഗ് പത്താം സീസൺ ആദ്യ മത്സരം കൊച്ചിയിൽ അരങ്ങേറാൻ ഇനി ദിവസങ്ങൾ മാത്രം. കഴിഞ്ഞ പത്തു സീസണുകളിൽ കേരളത്തിൽ ഇന്ത്യൻ സൂപ്പർ ലീഗ് വരുത്തിയ മാറ്റങ്ങൾ പ്രതീക്ഷകൾക്കും അപ്പുറമാണ്.

    കേരളാ ബ്ലാസ്റ്റേഴ്സിന്റെ അഭിമാന ഇരട്ടത്താരങ്ങൾ മുഹമ്മദ് അയ്മീനും മുഹമ്മദ് അസ്ഹറും!

    ലോക ഫുട്ബാളിൽ ഇരട്ട സഹോദരങ്ങളുടെ എണ്ണം വിരലിലെണ്ണാവുന്നതാണ്. ഏഷ്യൻ ഫുട്ബോളിലും കഴിവ് തെളിയിച്ചവർ വളരെ വിരളം.

    മിലോസ് ഡ്രിൻസിച്ച്: ഓരോ വർഷവും ഐഎസ്എൽ മെച്ചപ്പെടുന്നു, മികച്ച ഫുട്ബോൾ പ്രതീക്ഷിക്കുന്നു

    കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ പുതിയ സൈനിങ്ങായ മിലോസ് ഡ്രിൻസിച്ച് ക്ലബ്ബിനൊപ്പം ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) 2023-24 സീസണിൽ  മികച്ച പ്രകടനം കാഴ്ചവെക്കാനാകുമെന്ന പ്രതീക്ഷയിലാണ്.

    കിങ്‌സ് കപ്പിൽ മൂന്നാം സ്‌ഥാനത്തിനായുള്ള മത്സരത്തിൽ ലെബനനെതിരെ തോൽവി വഴങ്ങി ഇന്ത്യൻ ഫുട്‌ബോൾ ടീം

    ഞായറാഴ്‌ച തായ്‌ലൻഡിലെ ചിയാങ്‌ മായിലെ 700ആം വാർഷിക സ്‌റ്റേഡിയത്തിൽ നടന്ന കിങ്‌സ് കപ്പ് നാല്പത്തിയൊമ്പതാം സീസണിലെ മൂന്നാം സ്‌ഥാനത്തിനായുള്ള പോരാട്ടത്തിൽ ഇന്ത്യൻ ഫുട്‌ബോൾ ടീം ലെബനനെതിരെ 1-0ന് തോൽവി വഴങ്ങി. ഇരു ടീമുകളും ഏറ്റുമുട്ടിയ സമീപകാല മത്സരങ്ങളിൽ ലെബനനെതിരെ ബ്ലൂ ടൈഗേഴ്‌സിന് മികച്ച റെക്കോർഡ് ഉണ്ടായിരുന്നുവെങ്കിലും പ്രസ്തുത റെക്കോർഡ് നിലനിർത്താൻ ഇന്ത്യൻ ടീമിനായില്ല.

    കിംഗ്സ് കപ്പിൽ മൂന്നാം സ്ഥാനത്തിനായി ഇന്ത്യയും ലെബനനും നേർക്കുനേർ

    കിങ്‌സ് കപ്പ് നാല്പത്തിയൊമ്പതാം സീസൺ മൂന്നാം സ്ഥാനത്തിനായി സെപ്റ്റംബർ പത്തിന് നടക്കുന്ന മത്സരത്തിൽ ഇന്ത്യയും ലെബനനും ഏറ്റുമുട്ടാനൊരുങ്ങുകയാണ്. ഇറാഖിനെതിരായ സെമിയിൽ നിശ്ചിത സമയത്തിനുള്ളിൽ രണ്ട് തവണ ലീഡ് ചെയ്ത ശേഷം 2-2ന് സമനിലയിൽ അവസാനിച്ച മത്സരത്തിൽ ഇന്ത്യൻ ഫുട്ബോൾ ടീം പെനാൽറ്റിയിൽ പരാജയപ്പെട്ടിരുന്നു.

    ISL പത്താം സീസൺ ആദ്യ മത്സരം കൊച്ചിയിൽ, കേരളാ ബ്ലാസ്റ്റേഴ്സിന്റെ മത്സര വിവരങ്ങൾ അറിയാം

    ഇന്ത്യൻ സൂപ്പർ ലീഗ് പത്താം സീസൺ സെപ്റ്റംബർ 21ന് ആരംഭിക്കുകയാണ്. ആദ്യ മത്സരം വീണ്ടും കൊച്ചിയിൽ തന്നെയാണ് നടക്കുന്നത്. സെപ്‌റ്റംബർ ഇരുപത്തിയൊന്നിന് കലൂർ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വച്ചു നടക്കുന്ന ആദ്യ മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ബെംഗളൂരു എഫ്‌സിയെ നേരിടും.

    സെമിഫൈനലിൽ പെനാൽറ്റിചാൻസിൽ ഇറാഖിനോട് തോൽവി വഴങ്ങി ഇന്ത്യൻ ഫുട്ബോൾ ടീം!

    വ്യാഴാഴ്ച തായ്‌ലൻഡിലെ ചിയാങ് മായിലെ 700ആം വാർഷിക സ്റ്റേഡിയത്തിൽ നടന്ന സെമിഫൈനലിൽ 5-4ന് പെനാൽറ്റിചാൻസിൽ ഇറാഖിനോട് ഇന്ത്യൻ ഫുട്ബോൾ ടീം പരാജയപ്പെട്ടു. കിംഗ്സ് കപ്പിന്റെ 49ആം സീസണിലെ വെങ്കല മെഡലിനായി ഇനി ഇന്ത്യൻ ടീം പോരാടും.

    ഈസ്റ്റ് ബംഗാളിനെ തകർത്ത് ഡ്യൂറൻഡ് കപ്പ് കിരീടം നേടി മോഹൻ ബഗാൻ സൂപ്പർ ജൈന്റ്സ്

    ഡ്യൂറൻഡ് കപ്പ്  ജേതാക്കളായി മോഹൻ ബഗാൻ സൂപ്പർ ജൈന്റ്സ്. ചിര വൈരികളായ ഈസ്റ്റ് ബംഗാൾ എഫ്‌സിയെ തകർത്താണ് മോഹൻ ബഗാൻ തങ്ങളുടെ പതിനേഴാം ഡ്യൂറൻഡ് കപ്പ് കിരീടം സ്വന്തമാക്കിയത്. ഏകപക്ഷീയമായ ഒരു ഗോളിനാണ് വിജയം. കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ എൺപത്തിയയ്യായിരത്തോളം കാണികളെ സാക്ഷിയാക്കിയാണ് ടീം വിജയിച്ചത്.

    ഇന്ത്യയുടെ ആദ്യ രണ്ട് ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ ഭുവനേശ്വറിലും ഗുവാഹത്തിയിലുമായി നടക്കും

    ഫിഫ ലോകകപ്പ് 2026, എഎഫ്‌സി ഏഷ്യൻ കപ്പ് 2027 പ്രിലിമിനറി ജോയിന്റ് യോഗ്യതാ റൗണ്ട് രണ്ട് എന്നിവയിലെ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ആദ്യ രണ്ട് ഹോം മത്സരങ്ങൾക്ക് ഭുവനേശ്വറും ഗുവാഹത്തിയും ആതിഥേയത്വം വഹിക്കുമെന്ന് അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ ശനിയാഴ്ച അറിയിച്ചു.

    ഏഷ്യൻ കപ്പ് ഖത്തർ 2024 യോഗ്യതാമത്സരങ്ങൾക്കുള്ള 23 അംഗ ടീമിനെ പ്രഖ്യാപിച്ച് ക്ലിഫോർഡ് മിറാൻഡ!

    ചൈനയിലെഡാലിയനിൽസെപ്റ്റംബർ 6 നും 12 നുംഇടയിൽനടക്കാനിരിക്കുന്ന AFC U23 ഏഷ്യൻകപ്പ്ഖത്തർ 2024 യോഗ്യതാമത്സരങ്ങൾക്കുള്ള 23 അംഗടീമിനെപ്രഖ്യാപിച്ച്പുതുതായിനിയമിതനായഇന്ത്യൻഅണ്ടർ 23 പുരുഷടീംമുഖ്യപരിശീലകൻക്ലിഫോർഡ്മിറാൻഡ.