എഐഎഫ്എഫ് സൂപ്പർ കപ്പ് 2025-26 നറുക്കെടുപ്പ്: ഗ്രൂപ്പുകൾ അറിയാം
കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയും മുംബൈ സിറ്റി എഫ്സിയും ഒരേ ഗ്രൂപ്പിൽ ഇടം പിടിച്ചു.

ഈ ലേഖനം ഇംഗ്ലീഷ്, ബംഗാളി ഭാഷകളിലും ലഭ്യമാണ്.
എഐഎഫ്എഫ് സൂപ്പർ കപ്പ് 2025-26 ന്റെ ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് പൂർത്തിയായി. പങ്കെടുക്കുന്ന 16 ടീമുകളെനാല് ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്. നിലവിലെ ഐഎസ്എൽ ചാമ്പ്യന്മാരായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്, നിലവിലെ സൂപ്പർ കപ്പ് ചാമ്പ്യന്മാരായ എഫ്സി ഗോവ എന്നിവരായിരുന്നു നറുക്കെടുപ്പിലെ ടോപ്പ് സീഡുകൾ. ഇവർ വ്യത്യസ്ത ഗ്രൂപ്പുകളിൽ ഉൾപ്പെട്ടു.
ഗ്രൂപ്പ് എ-യിലെ മത്സരങ്ങളോടെ ഒക്ടോബർ 25-നാണ് സൂപ്പർ കപ്പിന് തുടക്കമാകുന്നത്. ഉദ്ഘാടന ദിവസം ഈസ്റ്റ് ബംഗാൾ എഫ്സി റിയൽ കശ്മീർ എഫ്സിയെയും, മോഹൻ ബഗാൻ സൂപ്പർ ജയന്റ് ചെന്നൈയിൻ എഫ്സിയെയും നേരിടും. മുംബൈ സിറ്റി എഫ്സി, ഹൈദരാബാദ് എഫ്സി, രാജസ്ഥാൻ യുണൈറ്റഡ് എഫ്സി എന്നിവർക്കൊപ്പം ഗ്രൂപ്പ് ഡിയിലാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി.
ഒക്ടോബർ 25 മുതൽ നവംബർ 6 വരെ നീളുന്ന ഗ്രൂപ്പ് ഘട്ടത്തിൽ ആകെ 24 മത്സരങ്ങളുണ്ടാകും. നവംബറിലെ ഫിഫ അന്താരാഷ്ട്ര മത്സരങ്ങൾക്കായുള്ള ഇടവേളക്ക് ശേഷമാണ് സെമി ഫൈനൽ മത്സരങ്ങൾ ആരംഭിക്കുക.
എഐഎഫ്എഫ് സൂപ്പർ കപ്പ് ഗ്രൂപ്പുകൾ:
ഗ്രൂപ്പ് എ: മോഹൻ ബഗാൻ സൂപ്പർ ജയന്റ്, ഈസ്റ്റ് ബംഗാൾ എഫ്സി, ചെന്നൈയിൻ എഫ്സി, റിയൽ കശ്മീർ എഫ്സി
ഗ്രൂപ്പ് ബി: എഫ്സി ഗോവ, ജംഷഡ്പൂർ എഫ്സി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി, ഇന്റർ കാശി എഫ്സി
ഗ്രൂപ്പ് സി: ബെംഗളൂരു എഫ്സി, മുഹമ്മദൻ എസ്സി, പഞ്ചാബ് എഫ്സി, ഗോകുലം കേരള എഫ്സി
ഗ്രൂപ്പ് ഡി: മുംബൈ സിറ്റി എഫ്സി, കേരള ബ്ലാസ്റ്റേഴ്സ് എഫ്സി, ഹൈദരാബാദ് എഫ്സി, രാജസ്ഥാൻ യുണൈറ്റഡ് എഫ്സി
The 2025-26 #AIFFSuperCup draw is out 🏆#IndianFootball ⚽️ pic.twitter.com/JxVyFYUAbo
— Indian Football Team (@IndianFootball) September 25, 2025
ഓരോ ഗ്രൂപ്പിലെയും ജേതാക്കൾക്ക് മാത്രമാണ് സെമിഫൈനലിലേക്ക് മുന്നേറാനാവുക. ടൂർണമെന്റിലെ വിജയികൾക്ക് 2026-27 എഎഫ്സി ചാമ്പ്യൻസ് ലീഗ് 2-ൽ പ്ലേഓഫ് സ്ഥാനവും ലഭിക്കും.
ഗ്രൂപ്പ് തിരിച്ചുള്ള മത്സരക്രമം:
ഗ്രൂപ്പ് എ
ഒക്ടോബർ 25: ഈസ്റ്റ് ബംഗാൾ vs റിയൽ കശ്മീർ
ഒക്ടോബർ 25: മോഹൻ ബഗാൻ vs ചെന്നൈയിൻ എഫ്സി
ഒക്ടോബർ 28: ചെന്നൈയിൻ എഫ്സി vs ഈസ്റ്റ് ബംഗാൾ
ഒക്ടോബർ 28: മോഹൻ ബഗാൻ vs റിയൽ കശ്മീർ
ഒക്ടോബർ 31: റിയൽ കശ്മീർ vs ചെന്നൈയിൻ എഫ്സി
ഒക്ടോബർ 31: മോഹൻ ബഗാൻ vs ഈസ്റ്റ് ബംഗാൾ
ഗ്രൂപ്പ് ബി
ഒക്ടോബർ 26: നോർത്ത് ഈസ്റ്റ് യുണൈറ്റഡ് vs ഇന്റർ കാശി
ഒക്ടോബർ 26: എഫ്സി ഗോവ vs ജംഷഡ്പൂർ എഫ്സി
ഒക്ടോബർ 29: ജംഷഡ്പൂർ എഫ്സി vs നോർത്ത് ഈസ്റ്റ് യുണൈറ്റഡ്
ഒക്ടോബർ 29: എഫ്സി ഗോവ vs ഇന്റർ കാശി
നവംബർ 1: ഇന്റർ കാശി vs ജംഷഡ്പൂർ എഫ്സി
നവംബർ 1: എഫ്സി ഗോവ vs നോർത്ത് ഈസ്റ്റ് യുണൈറ്റഡ്
ഗ്രൂപ്പ് സി
ഒക്ടോബർ 27: പഞ്ചാബ് എഫ്സി vs ഗോകുലം കേരള എഫ്സി
ഒക്ടോബർ 30: ബെംഗളൂരു എഫ്സി vs മുഹമ്മദൻ സ്പോർട്ടിംഗ്
നവംബർ 2: മുഹമ്മദൻ സ്പോർട്ടിംഗ് vs പഞ്ചാബ് എഫ്സി
നവംബർ 2: ഗോകുലം കേരള എഫ്സി vs ബെംഗളൂരു എഫ്സി
നവംബർ 5: ബെംഗളൂരു എഫ്സി vs പഞ്ചാബ് എഫ്സി
നവംബർ 5: ഗോകുലം കേരള എഫ്സി vs മുഹമ്മദൻ സ്പോർട്ടിംഗ്
ഗ്രൂപ്പ് ഡി
ഒക്ടോബർ 27: ഹൈദരാബാദ് എഫ്സി vs മുംബൈ സിറ്റി എഫ്സി
ഒക്ടോബർ 30: രാജസ്ഥാൻ യുണൈറ്റഡ് vs കേരള ബ്ലാസ്റ്റേഴ്സ് എഫ്സി
നവംബർ 3: രാജസ്ഥാൻ യുണൈറ്റഡ് vs മുംബൈ സിറ്റി എഫ്സി
നവംബർ 3: കേരള ബ്ലാസ്റ്റേഴ്സ് എഫ്സി vs ഹൈദരാബാദ് എഫ്സി
നവംബർ 6: രാജസ്ഥാൻ യുണൈറ്റഡ് vs ഹൈദരാബാദ് എഫ്സി
നവംബർ 6: മുംബൈ സിറ്റി എഫ്സി vs കേരള ബ്ലാസ്റ്റേഴ്സ് എഫ്സി
2018-ൽ നടന്ന പ്രഥമ സൂപ്പർ കപ്പിൽ ബെംഗളൂരു എഫ്സിയാണ് കിരീടം നേടിയത്. തുടർന്ന് 2019-ൽ ഫൈനലിൽ ചെന്നൈയിൻ എഫ്സിയെ പരാജയപ്പെടുത്തി എഫ്സി ഗോവ കിരീടം നേടി. കോവിഡ്-19 കാരണം 2020-നും 2022-നും ഇടയിൽ ടൂർണമെന്റ് നടന്നില്ലെങ്കിലും, 2023-ൽ പുനരാരംഭിച്ചു. ആ വർഷം ബെംഗളൂരു എഫ്സിയെ പരാജയപ്പെടുത്തി ഒഡീഷ എഫ്സി തങ്ങളുടെ ആദ്യ കിരീടം സ്വന്തമാക്കി. കൊൽക്കത്ത വമ്പന്മാരായ ഈസ്റ്റ് ബംഗാൾ എഫ്സി 2024-ൽ ചാമ്പ്യന്മാരായി. 2025 മെയ് മാസത്തിൽ നടന്ന അവസാന ടൂർണമെന്റിൽ ജംഷഡ്പൂർ എഫ്സിയെ പരാജയപ്പെടുത്തി എഫ്സി ഗോവ കിരീടം നേടിയിരുന്നു.