വാർത്തകൾ
Adjust Filters
Filter by Clubs
All Clubs
Filter by Season
All Seasons
റിലയൻസ് ഫൗണ്ടേഷൻ ഡെവലപ്‌മെന്റ് ലീഗിൽ ഏഴ് ഹീറോ ISL ക്ലബ്ബുകൾ പങ്കെടുക്കും!
ഏപ്രിൽ 15 മുതൽ മെയ് 12 വരെ ഗോവയിൽ നടക്കുന്ന ആദ്യ റിലയൻസ് ഫൗണ്ടേഷൻ ഡെവലപ്‌മെന്റ് ലീഗിന് ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിലെ ഏഴ് ക്ലബ്ബുകൾക്കൊപ്പം റിലയൻസ് ഫൗണ്ടേഷൻ യംഗ് ചാംപ്‌സിന്റെ ടീമും ചേരുമെന്ന് ഔദ്യോഗീകമായി പ്രഖ്യാപിച്ചു. ബെംഗളുരു എഫ്‌സി, ചെന്നൈയിൻ എഫ്‌സി, എഫ്‌സി ഗോവ, ജംഷഡ്‌പൂർ എഫ്‌സി, കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി, മുംബൈ സിറ്റി എഫ്‌സി, ഹൈദരാബാദ് എഫ്സി എന്നീ ടീമുകളാകും ലീഗിലെ മറ്റു ടീമുകൾ. ഇത് വളർന്നുവരുന്ന യുവ പ്രതിഭകൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ ലഭിക്കുന്ന സവിശേഷ അവസരമാകും.
ഇവാൻ 2025 വരെ തുടരും, കരാർ പുതുക്കി കേരളാ ബ്ലാസ്റ്റേഴ്‌സ്!
എട്ടാം സീസണിൽ കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ ഫൈനലിലെത്തിച്ച മുഖ്യ പരിശീലകൻ ഇവാൻ വുകമനോവിച്ചിന്റെ കരാർ 2025 വരെ നീട്ടിയതായി ഔദ്യോഗീകമായി സ്ഥിതീകരിച്ച് ടീം. ഇവാൻ ടീമിന്റെ ഭാഗമായതിനു ശേഷം മികച്ച പ്രകടനമാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് കാഴ്ചവയ്ക്കുന്നത്. സെമിഫൈനൽ പോലും കാണാനാകാതെ നിരാശയുടെ പടുകുഴിയിൽപെട്ടു കിടന്നിരുന്ന ടീമിന്റെ ഉയർത്തെഴുന്നേൽപ്പാണ് ഇതോടുകൂടി സാധ്യമായത്. ഇവാന്റെ സാന്നിധ്യത്തിൽ ഫൈനൽ പ്രവേശനത്തിനൊപ്പം ഒരു പിടി റെക്കോഡുകളും ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരുന്നു. ഏറ്റവും കൂടുതല് ഗോളുകള്, ഏറ്റവും കൂടുതല് പോയിന്റുകള്, ഏറ്റവും കൂടുതല് വിജയങ്ങള്, ഏറ്റവും കുറഞ്ഞ വിജയങ്ങൾ എന്നിവ അവയിൽ ചിലതു മാത്രം. ആയുഷ് അധികാരിയുൾപ്പെടെ യുവതാരങ്ങളും മികച്ച പ്രകടനമാണ് അദ്ദേഹത്തിന്റെ പരിശീലനത്തിൽ കാഴ്ചവച്ചത്. ഇവാന്റെ കരാർ പുതുക്കിയത് ആവേശത്തോടുകൂടിയാണ് അരാധകരും ടീമംഗങ്ങളും വരവേൽക്കുന്നത്.
ഹീറോ ISL 2021-22-ലെ മികച്ച സൈനിംഗുകൾ!
അത്ഭുതകരമായ ഗോളുകൾ, അനേകം വികാരനിർഭരമായ നിമിഷങ്ങൾ, വൈകിയുള്ള ശക്തമായ തിരിച്ചുവരവുകൾ, ധാരാളം ഓൺ-ഫീൽഡ് ആക്ഷൻ എന്നിവയാൽ സംഭവബഹുലമായിരുന്നു 2021-22ലെ ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ്. എട്ടാം സീസണിൽ ലോകമെമ്പാടും സാക്ഷ്യം വഹിച്ചത് ഇന്ത്യൻ ഫുട്ബോളിന്റെ മറ്റൊരു വിജയകരമായ തേരോട്ടം തന്നെയായിയിരുന്നു. ജംഷഡ്പൂർ എഫ്സി ഹൈദരാബാദ് എഫ്സി എന്നീ രണ്ട് ടീമുകളും യഥാക്രമം ലീഗ് വിന്നേഴ്സ് ഷീൽഡും ഹീറോ ഐഎസ്എൽ ട്രോഫിയും ചരിത്രത്തിൽ ആദ്യമായി നേടി. കേരള ബ്ലാസ്റ്റേഴ്സ് എഫ്സി, എടികെ മോഹൻ ബഗാൻ, മുംബൈ സിറ്റി എഫ്സി തുടങ്ങിയ മറ്റ് ടീമുകൾ ഫൈനലിന്റെ തൊട്ടടുത്തെത്തിയെങ്കിലും ഇത്തവണ ഭാഗ്യം ഹൈദരാബാദിനൊപ്പമായിരുന്നു . മിഡ് സീസണിൽ സ്ക്വാഡുകളെ മികച്ച രീതിയിൽ രൂപപ്പെടുത്താൻ വലിയ പ്രയത്നങ്ങൾ നടത്തിയിട്ടും, മത്സര-രംഗത്തുള്ള 11 ടീമുകൾൾക്ക് ഈ കിരീടം അനായാസം നേടിയെടുക്കാവുന്ന ഒന്നായിരുന്നില്ല. അതിനുദാഹരണമാണ് കഠിനാധ്വാനവും കഴിവും ഭാഗ്യപരീക്ഷണങ്ങളും ഇഴകലർന്ന സീസൺ ഫൈനലിൽ ബ്ലാസ്റ്റേഴ്സിന് നഷ്ടപ്പെട്ട കിരീടവും ഹൈദരാബാദ് നേടിയെടുത്ത കിരീടവും.
എൺപത്തിയെട്ടാം മിനിറ്റിൽ തോൽവി വഴങ്ങി ഇന്ത്യൻ ടീം!
ബുധനാഴ്ച ബഹ്‌റൈനിലെ അൽ മുഹറഖ് സ്റ്റേഡിയത്തിൽ വച്ചുനടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ ബ്ലൂ ടൈഗേഴ്സിനെ 2-1 ന് തോൽപ്പിച്ച് ഇന്ത്യയ്‌ക്കെതിരെ അപരാജിത കുതിപ്പ് തുടർന്ന് ബഹറിൻ. ബഹറിൻ താരം മുഹമ്മദ് അൽ ഹർദൻ മുപ്പത്തിയാറം മിനിട്ടിലും ഇന്ത്യൻ താരം രാഹുൽ ഭേക്കെ അൻപത്തിയൊമ്പതാം മിനിറ്റിലും ബഹറിൻ താരം മഹ്ദി അൽ ഹുമൈദാൻ എൺപത്തിയെട്ടാം മിനിട്ടിലും ഗോളുകൾ നേടി.
ഇവാൻ വുകോമാനോവിച്ച്: ഈ സീസണിൽ ഞങ്ങൾക്കഭിമാനിക്കാൻ ധാരാളമുണ്ട്
ഇന്ത്യൻ സൂപ്പർ ലീഗ് എട്ടാം സീസൺ ഫൈനലിൽ പെനാലിറ്റി ഷൂട്ട്ഔട്ടിൽ കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ തളച്ച് വിജയം സ്വന്തമാക്കി ഹൈദരാബാദ് എഫ്‌സി. ബ്ലാസ്റ്റേഴ്‌സ് താരങ്ങളായ ലെസ്‌കോവിച്ച്, നിഷു കുമാര്‍, ജീക്ക്‌സണ്‍ സിങ് എന്നിവരുടെ മൂന്നു പെനാലിറ്റി കിക്കുകളും തടഞ്ഞ ഹൈദരാബാദ് എഫ്‌സി ഗോൾ കീപ്പർ ലക്ഷ്മികാന്ത് കട്ടിമണിയാണ് ടീമിന്റെ വിജയത്തിൽ മുഖ്യ പങ്കുവഹിച്ചത്. കേരളാ ബ്ലാസ്റ്റേഴ്‌സ് ടീമിൽ പെനാലിറ്റി കിക്കിൽ ആയുഷ് അധികാരി മാത്രമാണ് ലക്‌ഷ്യം കണ്ടത്. അനുവദിച്ച സമയത്തിനുള്ളിൽ ഇരു ടീമുകളും ഓരോ ഗോളുകൾ വീതം വഴങ്ങിയതിനാലാണ് മത്സരം പെനാലിറ്റി ഷൂട്ട്ഔട്ടിലേക്ക് നീങ്ങിയത്. മത്സരത്തിന് ശേഷം ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ മാധ്യമങ്ങളോട് സംസാരിച്ചു.
ബ്ലാസ്റ്റേഴ്സിന് മൂന്നാം തവണയും പിഴച്ചു, കിരീടം സ്വന്തമാക്കി ഹൈദരാബാദ്
ഇന്ത്യൻ സൂപ്പർ ലീഗ് എട്ടാം സീസൺ ഫൈനലിൽ പെനാലിറ്റി ഷൂട്ട്ഔട്ടിൽ കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ തളച്ച് ഹൈദരാബാദ് എഫ്‌സി. ബ്ലാസ്റ്റേഴ്‌സ് താരളായ ലെസ്‌കോവിച്ച്, നിഷു കുമാര്‍, ജീക്ക്‌സണ്‍ സിങ് എന്നിവരുടെ മൂന്നു പെനാലിറ്റി കിക്കുകളും തടഞ്ഞ ഹൈദരാബാദ് എഫ്‌സി ഗോൾ കീപ്പർ ലക്ഷ്മികാന്ത് കട്ടിമണി ടീമിന്റെ വിജയത്തിൽ മുഖ്യ പങ്കുവഹിച്ചു. പെനാലിറ്റി കിക്കിൽ ആയുഷ് അധികാരി മാത്രമാണ് ലക്‌ഷ്യം കണ്ടത്. അനുവദിച്ച സമയത്തിനുള്ളിൽ ഇരു ടീമുകളും ഓരോ ഗോളുകൾ വീതം വഴങ്ങിയതിനാലാണ് മത്സരം പെനാലിറ്റി ഷൂട്ട്ഔട്ടിലേക്ക് നീങ്ങിയത്.
ഷൈജൂസ് കോർണർ: ഈ കപ്പ് കേരളത്തിലേക്കു പോരട്ടെ!
ഒന്നിൽ പിഴച്ചാൽ മൂന്ന് എന്നൊരു പഴഞ്ചൊല്ല് മലയാളത്തിലുണ്ട്. പ്രസിദ്ധമായ "Third Time's the Charm" എന്ന ഇംഗ്ലീഷ് പഴഞ്ചൊല്ലിന്റെ മലയാളം വേർഷനാണത്. ഇന്നത്തെ ദിവസം ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം അത് അക്ഷരം പ്രതി ശരിയാവട്ടെയെന്ന് നമുക്ക് പ്രാർത്ഥിക്കാം.
ആദ്യകിരീടം സ്വന്തമാക്കാനായി ബ്ലാസ്റ്റേഴ്സും ഹൈദരാബാദും നേർക്കുനേർ!
കഠിനാധ്വാനവും അർപ്പണബോധവും അഭിനിവേശവും കൈമുതലാക്കിയ തുല്യ ശക്തിയുള്ള രണ്ടു ടീമുകളാണ് ഇന്ന് പിജെഎൻ സ്റ്റേഡിയത്തിൽ ഏറ്റുമുട്ടുന്നത്. ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് 2021-22 സീസൺ ഫൈനലിൽ ഹൈദരാബാദ് എഫ്‌സി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയെ നേരിടുമ്പോൾ തീപാറുന്ന നിമിഷങ്ങൾക്ക് നമ്മൾ സാക്ഷിയാകും.
ഇവാൻ വുകമനോവിച്ച്: നാളത്തെ മത്സരത്തിൽ ഏറ്റവും മികച്ചത് തന്നെയാണ് പ്രതീക്ഷിക്കുന്നത്!
ആറു സീസണുകൾക്കപ്പുറം ഫൈനലിലേക്ക് പ്രവേശിച്ചിരിക്കുകയാണ് കേരളാ ബ്ലാസ്റ്റേഴ്‌സ്. ആരാധകരുടെ ദീർഘനാളത്തെ സ്വപ്നമാണ് സഫലമാകാൻ പോകുന്നത്. മത്സരത്തിനു മുന്നോടിയായി നടന്ന പത്രസമ്മേളത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്ച് പങ്കെടുത്തു
ഐഎം വിജയൻ: ഒന്നിൽ പിഴച്ചാൽ മൂന്ന് എന്നല്ലേ ചൊല്ല്?
ആറു സീസണുകൾക്കപ്പുറം കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനലിന്റെ ഭാഗമാകുകയാണ്. സ്റ്റേഡിയം മഞ്ഞക്കടലാക്കാൻ കച്ചകെട്ടിയാണ് ഫാൻസ്. കോച്ചിന്റെ "കേറിവാടാ മക്കളെ" എന്ന വാക്കുകൾ എല്ലാ അർത്ഥത്തിലും ഏറ്റെടുത്ത് ഗോവയിലേക്ക് പായുകയാണ് ആരാധകക്കൂട്ടം. ട്രെയിനിലും ബസ്സിലും എന്തിന് ഫ്ലൈറ്റിൽ പോലും ടിക്കറ്റുകൾ ഫുള്ളാണ്. കാത്തിരുന്ന കിട്ടിയ അവസരം കേരളം ആഘോഷമാക്കുമ്പോൾ ഞായറാഴ്ച ഫറ്റോർഡ സ്റ്റേഡിയം മഞ്ഞക്കടലാകുമെന്നുറപ്പ്!
ഇവാൻ വുകമാനോവിച്ച്: ഇത് ആരാധകരുടെ നേട്ടമാണ്!
നീണ്ട ആറു സീസണുകൾക്കപ്പുറം ആരാധകരുടെ സ്വപ്നസാഫല്യമായി ഇന്ത്യൻ സൂപ്പർ ലീഗ് എട്ടാം സീസൺ ഫൈനലിലേക്ക് പ്രവേശിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ്. പ്രതീക്ഷകൾ പൂവണിഞ്ഞ രാത്രിയിൽ ഇവാന്റെ ചുണക്കുട്ടികൾ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ആക്രമണവും പ്രതിരോധവും കൃത്യമായി സമന്വയിപ്പിച്ച പ്രകടനത്തിൽ സഫലമായത് ആറ് വർഷത്തെ കാത്തിരിപ്പാണ്.
ആറു വർഷത്തിനപ്പുറം രണ്ടാം പാദവും കടന്ന് ഫൈനലിലേക്ക് പ്രവേശിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ്!
ആരാധകരുടെ സ്വപ്നസാഫല്യമായി നീണ്ട ആറു സീസണുകൾക്കപ്പുറം ഇന്ത്യൻ സൂപ്പർ ലീഗ് എട്ടാം സീസൺ സെമി ഫൈനൽ രണ്ടാം പാദവും ജയിച്ച് ഫൈനലിലേക്ക് പ്രവേശിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ്. പ്രതീക്ഷകൾ പൂവണിഞ്ഞ രാത്രിയിൽ ഇവാന്റെ ചുണക്കുട്ടികൾ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ആക്രമണവും പ്രതിരോധവും കൃത്യമായി സമന്വയിപ്പിച്ച പ്രകടനത്തിൽ സഫലമായത് ആറ് വർഷത്തെ കാത്തിരിപ്പാണ്.
ഷൈജൂസ് കോർണർ: ഇതാണ് രണ്ടാം പകുതി!
കേരള ബ്ലാസ്റ്റേഴ്സ്, ജംഷഡ്പൂർ എഫ്സി ടീമുകളുടെ സെമിയുടെ രണ്ടാംപാദ മത്സരമാണ് അരങ്ങേറാൻ പോകുന്നത്. എന്റെ ഭാഷയിൽ "യഥാർത്ഥത്തിൽ രണ്ടാംപകുതി" എന്ന് ഞാനിതിനെ വിശേഷിപ്പിക്കും. നമുക്കറിയാം സാധാരണ ഫുട്ബോൾ മത്സരത്തിന്റെ ദൈർഘ്യം 90 മിനിറ്റാണ്. പക്ഷെ രണ്ടുഭാഗങ്ങളിലായി നടക്കുന്ന ലീഗുകളുടെ സെമിഫൈനലുകളെ 180 മിനിറ്റ് ദൈർഘ്യം വരുന്ന ഒരു മത്സരമായി കണക്കാക്കണം. ആ അർത്ഥത്തിൽ സെമിഫൈനലിന്റെ ആദ്യപകുതി മാത്രമേ കഴിഞ്ഞിട്ടുള്ളൂ. രണ്ടാം പകുതി നടക്കാൻ പോകുന്നതേയുള്ളൂ. ദിസ് ഈസ് ഗോയിങ് ടു ബി ദി റിയൽ സെക്കൻഡ് ഹാഫ്!, അതായത് ഇന്നത്തെ മത്സരം യഥാർത്ഥത്തിൽ ഒരു രണ്ടാം പകുതി തന്നെ ആയിരിക്കും.