മൂന്നാം വിദേശതാരത്തെയും ടീമിലെത്തിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്‌സി
മൂന്നാം വിദേശതാരത്തെയും ടീമിലെത്തിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. ഉക്രയ്‌ൻ മധ്യനിര താരം ഇവാൻ കലിയൂഷ്‌നിയുമായാണ് ടീം കരാറിലെത്തിയിരിക്കുന്നത്. എഫ്‌കെ ഒലക്‌സാണ്ട്രിയയിൽനിന്ന് ലോണിലാണ് ഇരുപത്തിനാലുകാരനായ താരത്തെ കേരള ബ്ലാസ്‌റ്റേഴ്‌സിലെത്തിച്ചിരിക്കുന്നത്.
മൂന്നാം വിദേശതാരത്തെയും ടീമിലെത്തിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. ഉക്രയ്‌ൻ മധ്യനിര താരം ഇവാൻ കലിയൂഷ്‌നിയുമായാണ് ടീം കരാറിലെത്തിയിരിക്കുന്നത്. എഫ്‌കെ ഒലക്‌സാണ്ട്രിയയിൽനിന്ന് ലോണിലാണ് ഇരുപത്തിനാലുകാരനായ താരത്തെ കേരള ബ്ലാസ്‌റ്റേഴ്‌സിലെത്തിച്ചിരിക്കുന്നത്.
🗣️ Ivan shares his excitement as he embarks on a new adventure with us! 💛#SwagathamIvan #YennumYellow #KBFC #കേരളബ്ലാസ്റ്റേഴ്സ് pic.twitter.com/JQ7zghFfhK
— Kerala Blasters FC (@KeralaBlasters) July 18, 2022
ഉക്രയ്‌ൻ ക്ലബ്ബ് മെറ്റലിസ്‌റ്റ് ഖാർകിവിനൊപ്പം തന്റെ യൂത്ത് കരിയർ ആരംഭിച്ച താരം ഉക്രയ്‌ൻ ഭീമൻമാരായ ഡൈനാമോ കീവിനുവേണ്ടിയും കളത്തിലിറങ്ങി. ഒപ്പം ടീമിനെ യുവേഫ യൂത്ത് ലീഗിൽ പ്രതിനിധീകരിക്കുകയും ചെയ്‌തു.
മെറ്റലിസ്‌റ്റ് 1925 ഖർകിവുമായി ലോണിൽ തന്റെ സീനിയർ കരിയർ ആരംഭിച്ച താരം ആദ്യ സീസണിൽ അവർക്കായി 27 മത്സരങ്ങൾ കളിച്ചു. പിന്നീട് ഉക്രയ്‌ൻ സംഘമായ റൂഖ് ലിവിനൊവിൽ വായ്‌പാടിസ്ഥാനത്തിൽ 32 കളികളിൽ കളിച്ച അദ്ദേഹം രണ്ട് ഗോളുകളും നേടി.
ഉക്രയ്‌ൻ ഫസ്റ്റ് ഡിവിഷനിൽ മികച്ച സ്ഥിരതയാർന്ന പ്രകടനം പുറത്തെടുത്ത ഇവാൻ 2021 ഫെബ്രുവരിയിൽ എഫ്‌കെ ഒലെക്‌സാണ്ട്രിയയിൽ എത്തുകയും 23 മത്സരങ്ങളിൽ നിന്നായി രണ്ട് ഗോളുകളടിക്കുകയും നാല് ഗോളുകൾക്ക് അസിസ്റ്റ് നൽകുകയും ചെയ്തു. ശേഷം ഉക്രയ്‌ൻ ലീഗ് റദ്ദാക്കിയതിനാൽ കുറച്ചുകാലം ഐസ്‌ലൻഡ് ടോപ് ഡിവിഷൻ ക്ലബ്ബായ കെഫ്ളാവിക് ഐഎഫിലും ഇവാൻ വായ്‌പാടിസ്ഥാനത്തിൽ കളിച്ചു.
‘ഞങ്ങളുടെ ക്ലബ്ബിന്റെ ഭാഗമായതിൽ ഇവാനെ അഭിനന്ദിക്കാനും അദ്ദേഹത്തെ കേരളത്തിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞതിലുള്ള സന്തോഷം പ്രകടിപ്പിക്കാനും ഞാൻ ആഗ്രഹിക്കുന്നു. അദ്ദേഹത്തിന്റെ സാന്നിധ്യം ടീമിന് വലിയ കരുത്തേകും. ഇവാൻ ക്ലബ്ബുമായി വേഗത്തിൽ പൊരുത്തപ്പെടുകയും ഇവിടെ മികവ് പുലർത്തുകയും ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു" കരാറിനെക്കുറിച്ച് സ്‌പോർടിങ് ഡയറക്ടർ കരോലിസ് സ്‌കിൻകിസ് പറഞ്ഞു.
"ഇന്ത്യയിലെ ഏറ്റവും വലിയ ക്ലബ്ബിൽ ചേരുന്നതിൽ ഞാൻ ആവേശഭരിതനാണ്, എന്റെ പുതിയ വെല്ലുവിളിക്കായി വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്നു. പ്രശസ്തമായ മഞ്ഞപ്പടയെ കാണാനും അവർക്കും ക്ലബ്ബിനും വേണ്ടി എന്റെ എല്ലാം നൽകാനും എനിക്ക് അതിയായ ആവേശമുണ്ട്" ഇവാൻ കലിയൂഷ്‌നി പറഞ്ഞു.













