2014- ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ആരംഭിച്ചതുമുതൽ ഇന്ത്യൻ കളിക്കാരുടെ വളർച്ച അതിശയിപ്പിക്കുന്നതായിരുന്നു. ലോകോത്തര താരങ്ങൾ ലീഗിലേക്ക് വന്നെങ്കിലും, കഴിഞ്ഞ പത്ത് വർഷമായി ഐഎസ്എല്ലിന് ആവേശം പകർന്നതും അതിനെ മുന്നോട്ട് നയിച്ചതും ഇന്ത്യൻ കളിക്കാർ തന്നെയാണ്. അവരുടെ കഴിവും പോരാട്ടവീര്യവും ഓരോ സീസണിലും ഇന്ത്യൻ ഫുട്ബോളിന്റെ ഖ്യാതി വാനോളം ഉയർത്തി.

ഐഎസ്എൽ ഒരു പതിറ്റാണ്ട് പിന്നിടുമ്പോൾ, ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്ത്യൻ കളിക്കാരെ ഉൾപ്പെടുത്തി ഒരു സ്വപ്ന ടീമിനെ തിരഞ്ഞെടുക്കുകയാണ് ഞങ്ങൾ.

ഗോൾകീപ്പർ: വിശാൽ കെയ്ത്

ഗോൾവലയ്ക്ക് മുന്നിൽ പാറപോലെ ഉറച്ചുനിൽക്കുന്ന താരമാണ് വിശാൽ കെയ്ത്. ഐഎസ്എല്ലിലെ ഏറ്റവും സ്ഥിരതയുള്ള ഗോൾകീപ്പർമാരിൽ ഒഒരാൾ. എഫ്സി പൂനെ സിറ്റി, ചെന്നൈയിൻ എഫ്സി, മോഹൻ ബഗാൻ സൂപ്പർ ജയന്റ് എന്നീ ക്ലബ്ബുകൾക്കായി 150-ഓളം മത്സരങ്ങളിൽ വലകാത്തു. കളിച്ച എല്ലാ ക്ലബ്ബുകളിലും നിർണായക സാന്നിധ്യമായിരുന്ന കെയ്ത് ഓരോ സീസൺ അവസാനിക്കുമ്പോഴും കഴിവും പടിപടിയായി ഉയർത്തി.

മൂർച്ചയേറിയ റിഫ്ലെക്സുകളും, ബോക്സിലെ ആധിപത്യവും, സമ്മർദ്ദ ഘട്ടങ്ങളിൽ പതറാത്ത മനസ്സുമാണ് കെയ്ത്തിന്റെ കരുത്ത്. മോഹൻ ബഗാന്റെ സമീപകാല വിജയങ്ങളിൽ അദ്ദേഹത്തിന്റെ പങ്ക് വളരെ വലുതാണ്. രണ്ട് തവണ ഗോൾഡൻ ഗ്ലൗ നേടിയ കെയ്ത്, കഴിഞ്ഞ മൂന്ന് സീസണുകളിൽ മറൈനേഴ്സിനെ നാല് കിരീടങ്ങളിലേക്ക് നയിച്ചു. 54 ക്ലീൻ ഷീറ്റുകളുമായി ഐഎസ്എൽ ചരിത്രത്തിൽ നേട്ടം കൈവരിക്കുന്ന ആദ്യ താരമാണ് അദ്ദേഹം. ഗുർപ്രീത് സിംഗ് സന്ധു, അമരീന്ദർ സിംഗ് എന്നിവരെക്കാൾ ടീമിൽ ഇടം നേടാൻ കെയ്ത്തിനെ സഹായിക്കുന്നത് പ്രതിരോധ നിരയ്ക്ക് അദ്ദേഹം നൽകുന്ന ആത്മവിശ്വാസമാണ്.

റൈറ്റ് ബാക്ക്: പ്രീതം കോട്ടാൽ

ഐഎസ്എല്ലിന്റെ ആദ്യ സീസൺ മുതൽ ഇന്നുവരെ ലീഗിലെ സ്ഥിരം സാന്നിധ്യമാണ് പ്രീതം കോട്ടാൽ. 2014- പൂനെ സിറ്റിക്കൊപ്പം തുടങ്ങിയ യാത്രയിൽ, ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും വിശ്വസ്തനായ പ്രതിരോധ താരങ്ങളിൽ ഒരാളായി അദ്ദേഹം മാറി. റൈറ്റ് ബാക്കിലും സെന്റർ ബാക്കിലും ഒരുപോലെ തിളങ്ങാൻ കോട്ടാലിന് കഴിഞ്ഞു. ഏത് പരിശീലകന് കീഴിലും ഏത് ശൈലിയിലും കളിക്കാൻ കഴിയുന്ന താരമാണ് താനെന്ന് അദ്ദേഹം തെളിയിച്ചു.

180- അധികം മത്സരങ്ങൾ, എടികെ എഎഫ്സി, മോഹൻ ബഗാൻ സൂപ്പർ ജയന്റ് ടീമുകൾക്കൊപ്പം കിരീടങ്ങൾ, തികഞ്ഞ അച്ചടക്കം, കളിയിലെ സ്ഥിരത എന്നിവയാണ് കോട്ടാലിന്റെ കരുത്ത്. പ്രതിരോധത്തിലെ കഠിനാധ്വാനവും നേതൃപാടവവും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു. സെറിറ്റൺ ഫെർണാണ്ടസും സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നെങ്കിലും, കോട്ടാലിന്റെ ഓൾ-റൗണ്ട് മികവ് അദ്ദേഹത്തിന് മുൻതൂക്കം നൽകുന്നു.

സെന്റർ ബാക്കുകൾ: രാഹുൽ ഭേക്കെ, സന്ദേശ് ജിങ്കൻ

ഐഎസ്എൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ ഇന്ത്യൻ താരങ്ങളിൽ ഒരാളാണ് രാഹുൽ ഭേക്കെ. 2018-19 ഫൈനലിൽ വിജയഗോൾ നേടിയതും, റൈറ്റ് ബാക്കിലും സെന്റർ ബാക്കിലും ഒരുപോലെ തിളങ്ങിയതും അദ്ദേഹത്തിന്റെ കരിയറിലെ തിളക്കമുള്ള ഓർമ്മകളാണ്. ഏത് പൊസിഷനിലും കളിക്കാനുള്ള കഴിവും വലിയ മത്സരങ്ങളെ സമ്മർദ്ദമില്ലാതെ നേരിടുന്ന ശൈലിയുമാണ് ഭേക്കെയുടെ പ്രത്യേകത.

ബെംഗളൂരു എഫ്സി, മുംബൈ സിറ്റി എഫ്സി എന്നിവർക്കൊപ്പം കിരീടങ്ങൾ നേടിയ ഭേക്കെ, 176 മത്സരങ്ങളിൽ നിന്ന് 10 ഗോളുകളും 6 അസിസ്റ്റുകളും നേടി. ഒരു പ്രതിരോധ താരമായതിനാൽ കണക്കിന്റെ പ്രാധാന്യം വലുതാണ്. ചിംഗ്ലെൻസന സിംഗ്, അൻവർ അലി തുടങ്ങിയ യുവതാരങ്ങൾ മികച്ച പ്രകടനം തുടരുന്നുണ്ടെങ്കിലും, ഭേക്കെയുടെ അനുഭവസമ്പത്തും കളിമികവും അദ്ദേഹത്തിന് ടീമിൽ ഇടം നൽകുന്നു.

ഐഎസ്എല്ലിലെ ഇന്ത്യൻ പ്രതിരോധത്തിന്റെ മുഖം ആരെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേയുള്ളൂസന്ദേശ് ജിങ്കൻ. 2014- കേരള ബ്ലാസ്റ്റേഴ്സിനൊപ്പം സീസണിലെ എമേർജിംഗ് പ്ലെയർ പുരസ്കാരം നേടി ലീഗിൽ സ്ഥാനമുറപ്പിച്ച ജിങ്കൻ, കളിക്കളത്തിലെ പോരാളിയാണ്. പിന്നീട് കളിച്ച എല്ലാ ടീമുകൾക്കും കരുത്തും ഊർജ്ജവും നൽകിയ നായകനായി അദ്ദേഹം പേരെടുത്തു.

ഒരു മടിയുമില്ലാതെ ടാക്കിളുകൾ നടത്താനും ഏരിയൽ ബോളുകളിൽ ആധിപത്യം പുലർത്താനും പിന്നണിയിൽ നിന്ന് ടീമിനെ നയിക്കാനുമുള്ള ശേഷി ജിങ്കനെ മറ്റ് താരങ്ങളിൽ നിന്നും വേറിട്ടുനിർത്തുന്നു. 150- അധികം മത്സരങ്ങൾ കളിച്ച താരത്തിന് തന്റെ യാത്രയിൽ ഗുരുതരമായ പരിക്കുകൾ നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ അവയെല്ലാം അതിജീവിച്ച് വീണ്ടും കളിക്കളത്തിലേക്ക് തിരിച്ചെത്തുകയും ഫോം കണ്ടെത്തുകയും ചെയ്തു. ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞയിലായാലും, ബെംഗളുരുവിന്റെ നീലയിലായാലും, എംബിഎസ്ജിയുടെ പച്ച-മെറൂണിലായാലും, ഇപ്പോൾ എഫ്സി ഗോവയ്ക്കൊപ്പം ഓറഞ്ചിലായാലും ജിങ്കൻ നായകനാണ്.

ലെഫ്റ്റ് ബാക്ക്: സുഭാഷിഷ് ബോസ്

ടീമിലെ ലെഫ്റ്റ് ബാക്ക് ആരാണെന്ന കാര്യത്തിൽ സംശയങ്ങൾക്കോ വീണ്ടുവിചാരങ്ങൾക്കോ യാതൊരു സ്ഥാനവുമില്ല. സ്ഥാനം സുഭാഷിഷ് ബോസിന് സ്വന്തം. കരിയറിന്റെ അവസാന ഘട്ടത്തിൽ ലെഫ്റ് ബാക്ക് സ്ഥാനത്തേക്ക് മാറിയ ശേഷം മന്ദർ റാവു ദേശായി ഉജ്ജ്വല പ്രകടനം നടത്തിയിട്ടുണ്ടെങ്കിലും, ബോസിന്റെ സ്ഥിരതയും പ്രതിരോധത്തിലെ കരുത്തും വലിയ മത്സരങ്ങളിലെ പ്രകടനവും അദ്ദേഹത്തെ ഒന്നാമതെത്തിക്കുന്നു.

ബെംഗളൂരു എഫ്സിയിലൂടെ ഐഎസ്എൽ കരിയർ തുടങ്ങിയ ബോസ്, മുംബൈ സിറ്റിയിൽ കളിച്ച ശേഷം തന്റെ നാടായ കൊൽക്കത്തയിലെ ക്ലബായ മോഹൻ ബഗാൻ സൂപ്പർ ജയന്റിലേക്ക് തിരിച്ചെത്തി. മറൈനേഴ്സിന്റെ നായകനായ അദ്ദേഹം, ടീമിനെ ചരിത്രപരമായ ഐഎസ്എൽ ഡബിൾ നേട്ടത്തിലേക്ക് നയിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. പ്രതിരോധത്തിലും ആക്രമണത്തിലും ഒരുപോലെ മികവ് പുലർത്തുന്ന ബോസ്, ഐഎസ്എൽ ചരിത്രത്തിലെ ഏറ്റവും മികച്ച ഫുൾബാക്കുകളിൽ ഒരാളാണ്. സമീപ സീസണുകളിൽ അദ്ദേഹം ഗോളുകൾ നേടുന്നതിലും മികവ് പുലർത്തിയിട്ടുണ്ട്. വർഷങ്ങളായി ലെഫ്റ്റ് ബാക്കിൽ നൽകിയ സ്ഥിരതയാർന്ന സംഭാവനകൾക്ക് ജെറി ലാൽറിൻസുല, നാരായൺ ദാസ് തുടങ്ങിയ താരങ്ങളുംപ്രത്യേകം പരാമർശം അർഹിക്കുന്നു.

സെൻട്രൽ മിഡ്ഫീൽഡർ: ലാലെങ്മാവിയ റാൾട്ടെ (അപൂയ)

24 വയസ്സുള്ള അപൂയ ഇതിനകം 113 ഐഎസ്എൽ മത്സരങ്ങൾ കളിച്ചുകഴിഞ്ഞു. ലെനി റോഡ്രിഗസ്, റൗളിൻ ബോർജസ് തുടങ്ങിയ പരിചയസമ്പന്നരെ മറികടന്ന് മധ്യനിരയിലെ ശാന്തനായ പോരാളിയായി, ഐഎസ്എല്ലിലെ ഇന്ത്യൻ മിഡ്ഫീൽഡർമാരിൽ ഒരാളായി അദ്ദേഹം തന്റെ സ്ഥാനം ഉറപ്പിക്കുന്നു.

പന്ത് കാലിലുള്ളപ്പോൾ ശാന്തമായും ഇല്ലാത്തപ്പോൾ കൂർമതയോടെയും മത്സരത്തെ സമീപിക്കുന്ന അപൂയ, പ്രായത്തെ വെല്ലുന്ന പക്വതയാണ് കളിക്കളത്തിൽ കാണിക്കുന്നത്. നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ തുടങ്ങിയ യാത്ര, മുംബൈ സിറ്റിയിൽ എത്തിയതോടെ പുത്തൻ തലത്തിലെത്തി. ഐലൻഡേഴ്സിനൊപ്പമുള്ള വിജയകരമായ കാലഘട്ടത്തിന് ശേഷം, കഴിഞ്ഞ സീസണിൽ കൊൽക്കത്തൻ വമ്പന്മാരായ മോഹൻ ബഗാൻ സൂപ്പർ ജയന്റിൽ ചേർന്ന അപൂയ മികച്ച ഫോം തുടർന്നതോടെ മറൈനേഴ്സിനെ ചരിത്രപരമായ ഐഎസ്എൽ ഡബിളിൽ മുത്തമിട്ടു.

സെൻട്രൽ മിഡ്ഫീൽഡർ: അനിരുദ്ധ് ഥാപ്പ

ഏഴ് സീസണുകളിൽ ചെന്നൈയിൻ എഫ്സിയുടെ ഹൃദയമായിരുന്നു അനിരുദ്ധ് ഥാപ്പ. ഐഎസ്എൽ കണ്ട ഏറ്റവും മികച്ച മധ്യനിര താരങ്ങളിൽ ഒരാൾ. ഒരു യുവപ്രതിഭയിൽ നിന്ന് ക്ലബ്ബിന്റെ നായകനായി വളർന്ന അദ്ദേഹം, 2023- മോഹൻ ബഗാൻ സൂപ്പർ ജയന്റിലേക്ക് ചേക്കേറി.

പ്രതിരോധത്തിൽ നിന്ന് അതിവേഗം ആക്രമണത്തിലേക്ക് കളി മാറ്റാനുള്ള കഴിവാണ് ഥാപ്പയുടെ പ്രത്യേകത. വിശ്രമമില്ലാതെ കളിക്കാനും മൂർച്ചയേറിയ പാസുകൾ നൽകാനും അദ്ദേഹത്തിനുള്ള കഴിവ് പ്രശംസനീയമാണ്. 2017-18- ചെന്നൈയിനൊപ്പം കിരീടം നേടിയ ഥാപ്പ, പിന്നീട് രണ്ട് ഐഎസ്എൽ സീസണുകളിലായി മൂന്ന് കിരീടങ്ങൾ നേടി എംബിഎസ്ജിയിലും തന്റെ കഴിവ് തെളിയിച്ചു.

കഠിനാധ്വാനവും കളി മെനയാനുള്ള കഴിവുമാണ് ഥാപ്പയെ വ്യത്യസ്തനാക്കുന്നത്. അരങ്ങേറ്റം കുറിച്ചത് മുതൽ മുതൽ ബെംഗളൂരു എഫ്സിക്കായി സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെച്ച സുരേഷ് സിംഗ് വാങ്ജാമിനെപ്പോലുള്ള മറ്റ് ശക്തരായ മിഡ്ഫീൽഡർമാരെക്കാൾ അദ്ദേഹത്തിന് മുൻതൂക്കം നൽകുന്നതും ഗുണങ്ങളാണ്.

റൈറ്റ് വിംഗർ: ലാലിയൻസുവാല ചാങ്തെ

ഐഎസ്എല്ലിൽ ചുരുക്കം ചില ഇന്ത്യൻ വിംഗർമാർക്കേ ചാങ്തെയെപ്പോലെ മിന്നിത്തിളങ്ങാൻ കഴിഞ്ഞിട്ടുള്ളൂ. അദ്ദേഹത്തിന്റെ വേഗതയും കളിശൈലിയും മൻവീർ സിംഗ്, ഉദാന്ത സിംഗ് തുടങ്ങിയവരെ മറികടന്ന് അദ്ദേഹത്തെ ടീമിലെ അനിഷേധ്യ സാന്നിധ്യമാക്കുന്നു.

നോർത്ത്ഈസ്റ്റ് യൂണൈറ്റഡിലൂടെ തുടങ്ങി ഡൽഹി ഡൈനാമോസിലൂടെ വളർന്ന ചെന്നൈയിനിൽ പന്ത് തട്ടിയ ശേഷം മുംബൈ സിറ്റിയിൽ എത്തിയതോടെയാണ് ചാങ്തെ തന്റെ ഏറ്റവും മികച്ച ഫോമിലെത്തിയത്. ആദ്യ സീസൺ മുതൽ തന്റെ വേഗതയേറിയ നീക്കങ്ങളും ഇടുങ്ങിയ ഇടങ്ങളിൽ പ്രതിരോധക്കാരെ മറികടക്കാനുള്ള കഴിവും ഗോളടിക്കാനുള്ള വെമ്പലും അദ്ദേഹത്തെ ഇന്ത്യൻ ഫുട്ബോളിൽ ശ്രദ്ധിക്കപ്പെടേണ്ട താരമാക്കി.

മുംബൈയിൽ മെച്ചപ്പെടുന്നതിന് പകരം, അദ്ദേഹം നടത്തിയത് ഒരു സ്ഫോടനം. 2022-23 സീസണിൽ 10 ഗോളുകളും ആറ് അസിസ്റ്റുകളും നേടി ഗോൾഡൻ ബോൾ സ്വന്തമാക്കി, മുംബൈ സിറ്റി എഫ്സിയുടെ ലീഗ് ഷീൽഡ് വിജയത്തിൽ ഒരു പ്രധാന പങ്ക് വഹിച്ചു. ശേഷം മറ്റൊരു ശക്തമായ സീസണിലൂടെ ക്ലബ്ബിനെ ഐഎസ്എൽ കപ്പ് ഉയർത്താനും സഹായിച്ചു. നിലവിൽ മുംബൈയുടെ നായകനായ ചാങ്തെ ഒരു കളിക്കാരൻ എന്നതിലുപരി ഒരു നേതാവായി മാറിയിരിക്കുന്നു.

അറ്റാക്കിംഗ് മിഡ്ഫീൽഡർ: ബ്രാൻഡൻ ഫെർണാണ്ടസ്

ഐഎസ്എൽ ചരിത്രത്തിൽ ബ്രാൻഡനേക്കാൾ കൂടുതൽ ഗോളവസരങ്ങൾ (279) സൃഷ്ടിച്ച മറ്റൊരു കളിക്കാരനില്ല. കഴിഞ്ഞ എട്ട് സീസണുകളിലും എഫ്സി ഗോവയുടെ കളിയുടെ എഞ്ചിൻ അദ്ദേഹമായിരുന്നു. മനോഹരമായ ത്രൂ ബോളുകളും കൃത്യമായ സെറ്റ്-പീസുകളും നൽകുന്നതിൽ ബ്രാൻഡൻ ഒരു മാന്ത്രികനാണ്.

പരിക്കുകൾ പലപ്പോഴും അദ്ദേഹത്തിന്റെ കരിയറിന് തടസ്സമായെങ്കിലും, ഫോമിലുള്ള ബ്രാൻഡനെ തടയുക അസാധ്യമാണ്. പ്രതിരോധം പിളർക്കുന്ന പാസുകൾ നൽകാനുള്ള കഴിവ് അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നു. തന്റെ ജന്മനാട്ടിലെ ക്ലബായ എഫ്സി ഗോവയിലെ എട്ട് വർഷങ്ങൾക്ക് ശേഷം കഴിഞ്ഞ സീസണിൽ മുംബൈ സിറ്റിയിലേക്ക് മാറിയ ബ്രണ്ടൻ, 134 മത്സരങ്ങളിൽ നിന്ന് 11 ഗോളുകളും 27 അസിസ്റ്റുകളും നേടിയിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് സഹൽ അബ്ദുൾ സമദിനെപ്പോലുള്ള മികച്ച താരത്തെ മറികടന്ന് ബ്രാൻഡൻ ടീമിൽ ഇടം നേടുന്നത്.

ലെഫ്റ്റ് വിംഗർ: ബിപിൻ സിംഗ്

വലിയ മത്സരങ്ങളിലെ താരമാണ് രണ്ട് വീതം ഐഎസ്എൽ ഷീൽഡും ഐഎസ്എൽ കപ്പും നേടിയ ബിപിൻ സിംഗ്. അദ്ദേഹത്തിന്റെ കരിയർ ക്ഷമയുടെയും കഠിനാധ്വാനത്തിന്റെയും വിജയമാണ്. എടികെയിൽ നിന്ന് മുംബൈ സിറ്റിയിലേക്ക് മാറിയതോടെയാണ് ബിപിൻ അപകടകാരിയായ വിംഗറായി മാറിയത്.

അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷം 2020-21 ഐഎസ്എൽ ഫൈനലായിരുന്നു. 90-ാം മിനിറ്റിൽ വിജയഗോൾ നേടി ടീമിന് ആദ്യ ഐഎസ്എൽ കിരീടം നേടിക്കൊടുത്തു. അതിനുശേഷം, ഗോളുകളും അസിസ്റ്റുകളുമായി ബിപിൻ മുംബൈയുടെ മുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിച്ചു. 2023-24 ഫൈനലിലും ഗോൾ നേടാൻ അദ്ദേഹത്തിനായി. 140- അധികം മത്സരങ്ങളിൽ നിന്ന് 27 ഗോളുകളും 12 അസിസ്റ്റുകളും നേടിയ ബിപിൻ, ഏത് നിമിഷവും മത്സരഫലം മാറ്റാൻ കഴിവുള്ള താരമാണ്.

സെൻട്രൽ ഫോർവേഡ്: സുനിൽ ഛേത്രി

ടീമിന്റെ മുന്നേറ്റനിരയെ നയിക്കാൻ മറ്റൊരാളെ ചിന്തിക്കാൻ പോലും സാധിക്കുമോ? സുനിൽ ഛേത്രി ഐഎസ്എല്ലിലെ എക്കാലത്തെയും മികച്ച ഗോൾ സ്കോറർ മാത്രമല്ല, അദ്ദേഹം ഇന്ത്യൻ ഫുട്ബോളിന്റെ പര്യായമാണ്.

മുംബൈ സിറ്റി എഫ്സിയോടൊപ്പം കളിച്ച രണ്ട് സീസണുകൾക്ക് ശേഷം, 2017- ബെംഗളൂരു എഫ്സി ഐഎസ്എല്ലിൽ എത്തിയതുമുതൽ ഛേത്രി ക്ലബ്ബിന്റെ മുഖമായി മാറി. ഗോളുകൾ, അസിസ്റ്റുകൾ, നേതൃത്വം എന്നിവയിലൂടെ ഓരോ സീസണിലും അദ്ദേഹം ടീമിനെ മുന്നിൽ നിന്ന് നയിച്ചു.

180- അധികം മത്സരങ്ങൾ, 75 ഗോളുകൾ, 13 അസിസ്റ്റുകൾ, നാൽപ്പതാം വയസ്സിലും തളരാത്ത പോരാട്ടവീര്യംഛേത്രി സ്ഥിരതയുടെയും പ്രൊഫഷണലിസത്തിന്റെയും പ്രതീകമാണ്. ആക്രമണത്തിൽ നിന്നും ഇറങ്ങിവന്ന് മധ്യനിരക്കാരുമായി ചേർന്ന് കളിക്കാനും, ശരിയായ സമയത്ത് ബോക്സിൽ എത്താനുമുള്ള ഛേത്രിയുടെ കഴിവ്, ഞങ്ങളുടെ എക്കാലത്തെയും മികച്ച ഇന്ത്യൻ ഇലവനെ നയിക്കാൻ അദ്ദേഹത്തെ തികച്ചും അനുയോജ്യനാക്കുന്നു.