ഡ്യൂറൻഡ് കപ്പ് 2025: മികച്ച തുടക്കം ലക്ഷ്യമിട്ട് ഐഎസ്എൽ ക്ലബ്ബുകൾ
നിലവിലെ ചാമ്പ്യൻമാരായ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി ഓഗസ്റ്റ് രണ്ടിന് തങ്ങളുടെ കിരീടം നിലനിർത്താൻ കളത്തിലിറങ്ങും.

1888-ൽ സ്ഥാപിതമായ, ഏഷ്യയിലെ ഏറ്റവും പഴക്കം ചെന്ന ഫുട്ബോൾ ടൂർണമെന്റായ ഡ്യൂറൻഡ് കപ്പിന്റെ 134-ാം പതിപ്പിന് ജൂലൈ 23-ന് തിരി തെളിയും. സ്ഥാപകനായ ഹെൻറി മോർട്ടിമർ ഡ്യൂറൻഡിന്റെ പേരിലുള്ള ഈ ചരിത്രപരമായ ടൂർണമെന്റിന് ഇന്ത്യൻ ഫുട്ബോളിൽ സുപ്രധാന സ്ഥാനമുണ്ട്.
ഇന്ത്യൻ ഫുട്ബോളിന്റെ അഭിമാനമായ ഈ ടൂർണമെന്റിൽ ഇത്തവണ ആറ് ഐഎസ്എൽ ക്ലബ്ബുകളടക്കം 24 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ആറ് ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്ന ടീമുകളിൽ, ഗ്രൂപ്പ് ജേതാക്കളും മികച്ച രണ്ട് രണ്ടാം സ്ഥാനക്കാരും നോക്കൗട്ട് ഘട്ടത്തിലേക്ക് മുന്നേറും.
ALSO READ : ജിതിൻ എംഎസ്: ഡ്യൂറൻഡ് കപ്പിലെ മലയാളി ‘ഗോൾഡൻ ബോയ്’
2021 സീസൺ മുതൽ എല്ലാ പതിപ്പുകളിലും ഐഎസ്എൽ ടീമുകൾ പങ്കെടുക്കുകയും കിരീടം നേടുകയും ചെയ്തിട്ടുണ്ട്. മുൻകാലങ്ങളിൽ യുവതാരങ്ങൾക്കും വിദേശ കളിക്കാർക്കും ഇന്ത്യൻ ഫുട്ബോളിൽ തങ്ങളുടെ കഴിവ് തെളിയിക്കാൻ ഈ ടൂർണമെന്റ് അവസരമൊരുക്കിയിരുന്നു.
2025-ലെ പതിപ്പിൽ, ആകെ സമ്മാനത്തുക മൂന്നിരട്ടിയായി വർദ്ധിപ്പിച്ച് ₹3 കോടിയാക്കി ഉയർത്തിയിട്ടുണ്ട്. വിജയികൾക്കും റണ്ണറപ്പുകൾക്കും പുറമെ, സെമിഫൈനലിലും ക്വാർട്ടർ ഫൈനലിലും എത്തുന്ന ടീമുകൾക്കും വ്യക്തിഗത അവാർഡുകൾ നേടുന്നവർക്കും ഈ സമ്മാനത്തുകയുടെ പങ്ക് ലഭിക്കും.
കൊൽക്കത്ത രണ്ട് ഗ്രൂപ്പിലെ പോരാട്ടങ്ങളടക്കം ആകെ 15 മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കും, ഇതിൽ ഒരു ക്വാർട്ടർ ഫൈനലും ഒരു സെമിഫൈനലും ഉൾപ്പെടും. ഫൈനൽ വിവേകാനന്ദ യുബ ഭാരതി ക്രീരംഗണിൽ (VYBK) നടക്കും.
ഗ്രൂപ്പുകൾ
ഗ്രൂപ്പ് എ (കൊൽക്കത്ത) |
ഈസ്റ്റ് ബംഗാൾ എഫ്‌സി |
സൗത്ത് യുണൈറ്റഡ് എഫ്‌സി |
ഇന്ത്യൻ എയർഫോഴ്സ് എഫ്ടി |
നംധാരി എഫ്‌സി |
ഈസ്റ്റ് ബംഗാൾ എഫ്‌സി, മോഹൻ ബഗാൻ സൂപ്പർ ജയന്റ്, മുഹമ്മദൻ എസ്‌സി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി, ജംഷഡ്‌പൂർ എഫ്‌സി, പഞ്ചാബ് എഫ്‌സി എന്നിവയാണ് ഈ വർഷത്തെ ടൂർണമെന്റിൽ പങ്കെടുക്കുന്ന ആറ് ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ക്ലബ്ബുകൾ.
ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരത്തിൽ ഈസ്റ്റ് ബംഗാൾ എഫ്‌സി, സൗത്ത് യുണൈറ്റഡ് എഫ്‌സിയെ നേരിടും. 2023-ലെ റണ്ണേഴ്സ് അപ്പുകളായ ഈസ്റ്റ് ബംഗാൾ, 2024-ൽ ക്വാർട്ടർ ഫൈനലിൽ ഷില്ലോങ് ലജോങ്ങിനോട് തോറ്റ് പുറത്തായിരുന്നു. ഓസ്കാർ ബ്രൂസോണിന്റെ കീഴിൽ ശക്തമായ തിരിച്ചുവരവാണ് റെഡ് ആൻഡ് ഗോൾഡ് ബ്രിഗേഡ് ഇത്തവണ ലക്ഷ്യമിടുന്നത്. ഇന്ത്യൻ എയർഫോഴ്സ്, നാംധാരി എഫ്‌സി എന്നിവരാണ് ഗ്രൂപ്പി എയിലെ മറ്റ് ടീമുകൾ.
ഗ്രൂപ്പ് ബി (കൊൽക്കത്ത) |
മോഹൻ ബഗാൻ സൂപ്പർ ജയന്റ് |
മുഹമ്മദൻ എസ്‌സി |
ഡയമണ്ട് ഹാർബർ എഫ്‌സി |
ബിഎസ്എഫ് എഫ്ടി |
2024 ഡ്യൂറൻഡ് കപ്പിലെ റണ്ണറപ്പായ മറൈനേഴ്സും മുഹമ്മദൻ എസ്‌സിയും ഒരേ ഗ്രൂപ്പിൽ വന്നതോടെ പോരാട്ടത്തിന് ആവേശമേറും. ഡയമണ്ട് ഹാർബർ എഫ്‌സി, ബിഎസ്എഫ് എഫ്ടി എന്നിവരാണ് ഗ്രൂപ്പ് ബിയിലെ മറ്റ് ടീമുകൾ. ജൂലൈ 31-ന് കിഷോർ ഭാരതി ക്രീരംഗനിൽ നടക്കുന്ന മോഹൻ ബഗാൻ സൂപ്പർ ജയന്റ് - മുഹമ്മദൻ കൊൽക്കത്ത ഡെർബി മത്സരത്തിനായി ആരാധകർ ആവേശത്തോടെ കാത്തിരിക്കുകയാണ്.
ഗ്രൂപ്പ് സി (ജംഷഡ്‌പൂർ) | ഗ്രൂപ്പ് ഡി (കോക്രജാർ) |
ജംഷഡ്‌പൂർ എഫ്‌സി | കർബി ആംഗ്ലോങ് മോണിംഗ് സ്റ്റാർ എഫ്‌സി |
ഇന്ത്യൻ ആർമി എഫ്ടി | പഞ്ചാബ് എഫ്‌സി |
1 ലഡാക്ക് എഫ്‌സി | ഐടിബിപി എഫ്ടി |
ഫോറിൻ സർവീസസ് ടീം | ബോഡോലാൻഡ് എഫ്‌സി |
മറ്റ് ഐഎസ്എൽ ടീമുകളായ ജംഷഡ്‌പൂർ എഫ്‌സി ഗ്രൂപ്പ് സിയിലും, പഞ്ചാബ് എഫ്‌സി ഗ്രൂപ്പ് ഡിയിലുമാണ് സ്ഥാനം പിടിച്ചിരിക്കുന്നത് . ഐഎസ്എൽ 2024-25 സീസണിൽ മികച്ച ഹോം റെക്കോർഡുള്ള ജംഷഡ്‌പൂർ, തങ്ങളുടെ എല്ലാ ഗ്രൂപ്പ് മത്സരങ്ങളും ജെആർഡി ടാറ്റ സ്പോർട്സ് കോംപ്ലക്സിൽ കളിക്കും.
അതേസമയം, പഞ്ചാബ് എഫ്‌സിയുടെ മത്സരങ്ങൾ കൊക്രജാറിലാണ് നടക്കുക. കഴിഞ്ഞ തവണ പെനാൽറ്റിയിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിനോട് തോറ്റ് ക്വാർട്ടർ ഫൈനലിൽപുറത്തായതിന്റെ ക്ഷീണം തീർക്കുക എന്ന ലക്ഷ്യത്തോടെയാവും പഞ്ചാബ് ഇത്തവണ ഇറങ്ങുന്നത്.
ഗ്രൂപ്പ് ഇ (ഷില്ലോങ്) |
നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി |
രംഗ്ദാജിയേദ് യുണൈറ്റഡ് എഫ്‌സി |
ഷില്ലോങ് ലജോങ് എഫ്‌സി |
ഫോറിൻ സർവീസസ് ടീം |
നിലവിലെ ചാമ്പ്യന്മാരായ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി ഗ്രൂപ്പ് ഇ-യിലാണ്. കഴിഞ്ഞ തവണ തങ്ങളുടെ ആദ്യ കിരീടം നേടിയതിന്റെ ആത്മവിശ്വാസത്തിൽ, യുവാൻ പെഡ്രോ ബെനാലിയുടെ ടീം ഷില്ലോങ്ങിലെ സ്വന്തം ആരാധകർക്ക് മുന്നിൽ വീണ്ടും മികച്ച പ്രകടനം കാഴ്ചവെക്കാൻ ഒരുങ്ങുകയാണ്. ഗ്രൂപ്പിലെ ഷില്ലോങ് ലജോങ്ങുമായുള്ള മത്സരം ഏറെ ആവേശം നിറഞ്ഞതായിരിക്കും.
2024-ലെ സെമി ഫൈനലിന്റെ തനിയാവർത്തനമായ ഈ മത്സരം, വടക്കുകിഴക്കൻ വൈരത്തിന് വീണ്ടും തീപിടിപ്പിക്കും. കഴിഞ്ഞ തവണ നടന്ന കടുത്ത പോരാട്ടത്തിൽ 2-0 ന് നോർത്ത് ഈസ്റ്റ് വിജയിച്ചിരുന്നു. രംഗ്ദാജിയേദ് യുണൈറ്റഡ്, ഫോറിൻ സർവീസസ് ടീം എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് അംഗങ്ങൾ.
ഡ്യൂറൻഡ് കപ്പ് 2025-ന്റെ പൂർണ്ണമായ മത്സരക്രമത്തിനായി ഇവിടെ ക്ലിക്ക് ചെയ്യൂ.