റിലയൻസ് ഫൗണ്ടേഷൻ അവതരിപ്പിക്കുന്ന പ്രീമിയർ ലീഗ് നെക്സ്റ്റ് ജനറേഷൻ കപ്പ് മത്സരങ്ങൾ പ്രഖ്യാപിച്ചു. 2023 മെയ് 17ന് നവി മുംബൈയിലെ റിലയൻസ് കോർപ്പറേറ്റ് പാർക്കിൽ (ആർ‌സി‌പി) വൈകുന്നേരം 4 മണിക്ക് നടക്കുന്ന പ്രീമിയർ ലീഗ് നെക്സ്റ്റ് ജനറേഷൻ കപ്പ് ഉദഘാടന മത്സരത്തിൽ എടികെ മോഹൻ ബഗാനും വെസ്റ്റ് ഹാം യുണൈറ്റഡും മത്സരിക്കും. അതേ സമയം നടക്കുന്ന മറ്റൊരു മത്സരത്തിൽ ബെംഗളൂരു എഫ്‌സി നിലവിലെ ചാമ്പ്യനായ സ്റ്റെല്ലൻബോഷ് എഫ്‌സിയെ നേരിടും.

മത്സരം മെയ് 17, 20, 23, 25, 26 തീയതികളിൽ അഞ്ച് ദിവസങ്ങളിലായി നടക്കും. ടൂർണമെന്റിന്റെ ആദ്യ മൂന്ന് ദിവസങ്ങളിൽ നാല് മത്സരങ്ങൾ വീതം നടത്തും. ടീമുകളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്, ഓരോ ഗ്രൂപ്പുകളിലും രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങൾ നേടുന്ന ടീമുകൾ മെയ് 25ന് മത്സരത്തിന്റെ അവസാന ദിനത്തിൽ പരസ്പരം ഏറ്റുമുട്ടും.  അവസാന മത്സരം മെയ് 26ന് വൈകിട്ട് അഞ്ചു മണിക്ക് നടക്കും.

നെക്സ്റ്റ് ജെൻ കപ്പിനുള്ള രണ്ട് ഗ്രൂപ്പുകൾ

ഗ്രൂപ്പ് എ: വെസ്റ്റ് ഹാം യുണൈറ്റഡ് എഫ്‌സി, എടികെ മോഹൻ ബഗാൻ, ബെംഗളൂരു എഫ്‌സി, സ്റ്റെല്ലൻബോഷ് എഫ്‌സി

ഗ്രൂപ്പ് ബി: സുദേവ ഡൽഹി എഫ്‌സി, എവർട്ടൺ എഫ്‌സി, വോൾവർഹാംപ്ടൺ വാണ്ടറേഴ്‌സ് എഫ്‌സി, റിലയൻസ് ഫൗണ്ടേഷൻ യംഗ് ചാംപ്‌സ്

മെയ് 17 - ബുധനാഴ്ച

വൈകിട്ട് 4 മണിക്ക് റിലയൻസ് ഫൗണ്ടേഷൻ ഡെവലപ്‌മെന്റ് ലീഗ് (RFDL) ചാമ്പ്യൻമാരായ ബെംഗളൂരു എഫ്‌സി, നിലവിലെ റിലയൻസ് ഫൗണ്ടേഷൻ നെക്സ്റ്റ് ജനറേഷൻ കപ്പ് ചാമ്പ്യൻമാരായ സ്റ്റെല്ലൻബോഷ് എഫ്‌സി നേരിടുമ്പോൾ എടികെ മോഹൻ ബഗാൻ വെസ്റ്റ് ഹാം യുണൈറ്റഡുമായി ഏറ്റുമുട്ടും. അതെ ദിവസം രാത്രി 8 മണിക്ക് എവർട്ടണും വോൾവർഹാംപ്ടൺ വാണ്ടറേഴ്സും ഏറ്റുമുട്ടുമ്പോൾ RFDL റണ്ണേഴ്‌സ് അപ്പായ സുദേവ ഡൽഹി RFYC-യെ നേരിടും.

മെയ് 20 - ശനിയാഴ്ച

നെക്സ്റ്റ് ജനറേഷൻ കപ്പിന്റെ രണ്ടാം ദിവസം വൈകുന്നേരം 4 മണിക്ക് സുദേവയും ആർഎഫ്‌വൈസിയും എവർട്ടണിനെതിരെയും വോൾവ്‌സിനെതിരെയും കളിക്കും. രാത്രി 8 മണിക്ക് വെസ്റ്റ് ഹാം യുണൈറ്റഡ് ബംഗളുരുവുമായി ഏറ്റുമുട്ടുമ്പോൾ എടികെ മോഹൻ ബഗാൻ സ്റ്റെല്ലൻബോഷ് എഫ്‌സിക്കെതിരെ കളിക്കും. ഈ റൗണ്ട് മത്സരങ്ങൾക്ക് ശേഷം അതത് ഗ്രൂപ്പിൽ ഒന്നാമതെത്താൻ സാധ്യതയുള്ള ടീമുകളെ സംബന്ധിച്ച് കൂടുതൽ വ്യക്തത ലഭിക്കും.

മെയ് 23 - ചൊവ്വാഴ്ച

മെയ് 23 ന് ഐഎസ്എൽ എതിരാളികളായ ബെംഗളൂരു എഫ്‌സിയും എടികെ മോഹൻ ബഗാനും വൈകിട്ട് 4 മണിക്ക് പരസ്പരം ഏറ്റുമുട്ടും, അതേസമയം ഹാമേഴ്‌സ് സ്റ്റെല്ലൻബോഷ് എഫ്‌സിയുമായി മത്സരിക്കും. തുടർന്ന് 8 മണിക്ക് വോൾവർഹാംപ്ടണും എവർട്ടണും യഥാക്രമം സുദേവ ഡൽഹിയെയും ആർഎഫ്‌വൈസിയെയും നേരിടും.

മെയ് 25 - വ്യാഴാഴ്ച

മെയ് 25ന് മൂന്ന് മത്സരങ്ങൾ നടക്കും. ആദ്യം, രണ്ട് ഗ്രൂപ്പുകളിലും അവസാന സ്ഥാനത്തെത്തിയ ടീം വൈകുന്നേരം 4 മണിക്ക് നടക്കുന്ന മത്സരത്തിൽ പരസ്പരം ഏറ്റുമുട്ടും. തുടർന്ന് രാത്രി 8 മണിക്ക് രണ്ട് ഗ്രൂപ്പുകളിലെയും രണ്ടും മൂന്നും സ്ഥാനക്കാർ നെക്സ്റ്റ് ജെൻ കപ്പിലെ അവസാന മത്സരത്തിൽ ഏറ്റുമുട്ടും.

മെയ് 26 - വെള്ളിയാഴ്ച

അവസാനമായി, മെയ് 26 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി എന്നിവയിൽ നിന്ന് ഒന്നാം സ്ഥാനത്തുള്ള ടീമുകൾ നവി മുംബൈയിലെ റിലയൻസ് കോർപ്പറേറ്റ് പാർക്കിൽ പരസ്പരം ഏറ്റുമുട്ടുന്നതോടെ ടൂർണമെന്റ് സമാപിക്കും. റിലയൻസ് ഫൗണ്ടേഷൻ അവതരിപ്പിക്കുന്ന പ്രീമിയർ ലീഗ് നെക്സ്റ്റ് ജനറേഷൻ സീസണിൽ ആരാണ് കിരീടം നേടുകയെന്ന് ഈ മത്സരഫലം തീരുമാനിക്കും.

തത്സമയം സംപ്രേക്ഷണം

റിലയൻസ് ഫൗണ്ടേഷൻ യൂത്ത് സ്‌പോർട്‌സ്, പ്രീമിയർ ലീഗ്, ഇന്ത്യൻ സൂപ്പർ ലീഗ് എന്നീ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ മത്സരങ്ങൾ തത്സമയം സംപ്രേക്ഷണം ചെയ്യും.

റിലയൻസ് ഫൗണ്ടേഷൻ യൂത്ത് സ്പോർട്സ്: https:/youtube.com/@RelianceFoundationYouthSports

ഇന്ത്യൻ സൂപ്പർ ലീഗ്: https:/youtube.com/@IndianSuperLeague

പ്രീമിയർ ലീഗ്: https:/youtube.com/@premierleague