കാത്തിരുന്ന ദിനം വന്നെത്തി. ഇരമ്പിയാർക്കുന്ന മഞ്ഞപ്പടയെ സാക്ഷി നിർത്തി ഏഴു മുപ്പതിന് കൊച്ചിയിലെ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ മത്സരം തുടങ്ങി. കളിയുടെ ആദ്യം മുതലേ കേരളബ്ലാസ്റ്റേഴ്‌സ് മുന്നിട്ടു നിന്നിരുന്നു. കളിയുടെ നാലാം മിനിറ്റിൽ തന്നെ ബ്ലാസ്റ്റേഴ്സിന്റെ നെമാംജക്കു മഞ്ഞക്കാർഡ് കിട്ടി. ഇരുപത്തിനാലാം മിനിറ്റിൽ ആർത്തലയ്ക്കുന്ന മഞ്ഞക്കടലിനെ സാക്ഷി നിർത്തി ഹാലിചരണിന്റെ കാലിൽ നിന്ന് ആദ്യത്തെ ഗോൾ പിറന്നു. ഇരുപത്തിയെട്ടാം മിനിറ്റിൽ കേരളബ്ലാസ്റ്റേഴ്സിന്റെ മാറ്റെജ് പോപ്ലട്നികിന് മഞ്ഞക്കാർഡ് കിട്ടി. നാല്പത്തിയഞ്ചം മിനിറ്റിൽ ആദ്യപകുതിയവസാനിക്കുമ്പോളും ഒരു ഗോളുമായി കേരളബ്ലാസ്റ്റേഴ്‌സ് മുൻപിൽതന്നെയായിരുന്നു.

രണ്ടാം പകുതിയിലെ അന്പത്തിനാലാം മിനിറ്റിൽ  കേരളാ ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുടെ സെയ്മിൻലെൻ ഡോങ്കലിനു പകരം സി. കെ. വിനീത് കളത്തിലിറങ്ങി. വീണ്ടും അറുപത്തിയൊന്നാം മിനിറ്റിൽ കേരളാ ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുടെ മാറ്റെജ് പോപ്ലട്നിക്കിന് പകരം കറേജ് പെക്കൂസൺ കളത്തിലിറങ്ങി. അറുപത്തിയഞ്ചാം മിനിറ്റിൽ മുംബൈ സിറ്റി എഫ്‌സിയുടെ പൗളോ റിക്കാർഡോ റിബെയ്‌റോ ഡി ജീസസ് മകാഡോക്കു പകരക്കാരനായി  മത്യാസ് മിറാബ്‌ജെ ഇറങ്ങി. എഴുപതാം മിനിറ്റിൽ  കേരളാ ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുടെ സഹൽ അബ്ദുൾ സമദിനു പകരക്കാരനായി കെസിറോൺ കിസിറ്റോ ഇറങ്ങി. എഴുപതാം മിനിറ്റിൽ മുംബൈ സിറ്റി എഫ്‌സിയുടെ റെയ്നിർ റെയ്മണ്ട് ഫെർണാണ്ടസിനു പകരക്കാരനായി പ്രഞ്ചൽ ഭൂംജി ഇറങ്ങി. എൺപതാം മിനിറ്റിൽ മുംബൈ സിറ്റി എഫ്‌സിയുടെ എൻകുഫോ ഇസാക്കോ അർണോൾടിനു പകരക്കാരനായി സഞ്ചു പ്രധാൻ ഇറങ്ങി. എണ്പത്തിയൊന്നാം മിനിറ്റിൽ മുംബൈ സിറ്റി എഫ്‌സിയുടെ മത്യാസിനു മഞ്ഞക്കാർഡ് കിട്ടി. എൺപത്തിയെട്ടാം മിനിറ്റിൽ  കേരളാ ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുടെ ധീരജ് സിങിന് മഞ്ഞക്കാർഡ് കിട്ടി.  എക്സ്ട്രാ കിട്ടിയ അഞ്ചുമിനിട്ടിൽ പക്ഷെ എല്ലാം പേര് മറിഞ്ഞു. ഫുട്ബോൾ അത്ഭുതങ്ങളുടെ കളിയാണ്. ഇന്ന് കൊച്ചിയിൽ സംഭവിച്ചതും അത് തന്നെ. തൊണ്ണൂറ്റി ഒന്നാം മിനിറ്റിൽ മുംബൈ സിറ്റി എഫ്സിയുടെ പ്രഞ്ചൽ ഭൂംജി ഗോൾ നേടി. അത്ഭുതകരമായ ഗോൾ ആയിരുന്നു അത്. മുംബൈക്ക് ഇത് അനിവാര്യമായ ഗോൾ ആയിരുന്നു. ഈ സമനിലയോടെ മുംബൈസിറ്റി എഫ് സി ആദ്യത്തെ പോയിന്റ് നേടി.  കളി സമനിലയിൽ അവസാനിച്ചു. 

ഹീറോ ഓഫ് ദി മാച്ച് : സന്ദേശ് ജിംഗൻ

ക്ലബ് അവാർഡ് കേരളബ്ലാസ്റ്റേഴ്‌സ് എഫ് സി, മുംബൈ സിറ്റി എഫ് സി

എമേർജിങ് പ്ലേയർ ഓഫ് ദി മാച്ച് : ധീരജ് സിങ്

വിന്നിങ് പാസ് ഓഫ് ദി മാച്ച് : ലെൻ ഡൗങ്ങേൽ

സ്വിഫ്റ്റ് ലിമിറ്റ് ലെസ്സ്  പ്ലേയർ ഓഫ് ദി മാച്ച് : പ്രാഞ്ജൽ ഭുമിജ്