മുംബൈ, ഏപ്രിൽ 23: ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) 2023-24 സീസൺ ഫൈനൽ മെയ് 4 ശനിയാഴ്ച ഫൈനലിസ്റ്റുകൾക്കിടയിൽ ലീഗിലെ ഉയർന്ന റാങ്കുള്ള ടീമിന്റെ ഹോം ഗ്രൗണ്ടിൽ കളിക്കുമെന്ന് പ്രഖ്യാപിച്ചു. ഏപ്രിൽ 15-ന് നടന്ന മത്സരത്തിൽ മോഹൻ ബഗാൻ മുംബൈ സിറ്റി എഫ്‌സിയെ പിന്തള്ളി ലീഗ് ഷീൽഡ് നേടിയിരുന്നു. എഫ്‌സി ഗോവ മൂന്നാം സ്ഥാനത്തുമെത്തി. മോഹൻ ബഗാൻ സൂപ്പർ ജൈന്റ്‌സ്, മുംബൈ, ഗോവ എന്നീ ടീമുകളാണ് ഐഎസ്എൽ ഫൈനലിന് ആതിഥേയത്വം വഹിക്കാനുള്ള നിരയിലുള്ളത്. വേദി സ്ഥിരീകരിക്കുന്ന മുറയ്ക്ക് മത്സരത്തിനുള്ള ടിക്കറ്റ് വിൽപ്പന ആരംഭിക്കും.

ഒഡീഷ എഫ്‌സിയും എഫ്‌സി ഗോവയും യഥാക്രമം കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി, ചെന്നൈയിൻ എഫ്‌സി എന്നിവയ്‌ക്കെതിരായ നോക്കൗട്ട് മത്സരങ്ങളിൽ വിജയിച്ച് ഐഎസ്എൽ 2023-24 സെമി ഫൈനലിൽ തങ്ങളുടെ സ്ഥാനം ഉറപ്പിച്ച്ചിരുന്നു. ഏപ്രിൽ 23 ന് ഭുവനേശ്വറിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്‌സ് ഒഡീഷ എഫ്‌സിയെ നേരിടുന്നതോടെയാണ് സെമി ഫൈനൽ മത്സരങ്ങൾ ആരംഭിക്കുന്നത്. അടുത്ത ദിവസം ഏപ്രിൽ 24 ന്, മുംബൈ സിറ്റി ‌സി ഗോവയിൽ നടക്കുന്ന സെമി ഫൈനൽ മത്സരത്തിന്റെ ആദ്യ പാദത്തിൽ എഫ്‌സി ഗോവയുമായി ഏറ്റുമുട്ടും.

പ്ലേഓഫ് ഷെഡ്യൂൾ

* ഏപ്രിൽ 23: സെമി ഫൈനൽ 1 (ആദ്യ പാദം) – ഒഡീഷ എഫ്സി vs മോഹൻ ബഗാൻ സൂപ്പർ ജൈന്റ്സ്‌ - (കലിംഗ സ്റ്റേഡിയം, ഭുവനേശ്വർ)
* ഏപ്രിൽ 24: സെമി ഫൈനൽ 2 (ആദ്യ പാദം) – എഫ്‌സി ഗോവ vs മുംബൈ സിറ്റി എഫ്‌സി - (ഫട്ടോർഡ സ്റ്റേഡിയം, ഗോവ)
* ഏപ്രിൽ 28 : സെമി ഫൈനൽ 1 (രണ്ടാം പാദം) - മോഹൻ ബഗാൻ സൂപ്പർ ജൈന്റ്സ് vs ഒഡീഷ എഫ്‌സി - (വിവേകാനന്ദ യുബ ഭാരതി ക്രിരംഗൻ, കൊൽക്കത്ത)
* ഏപ്രിൽ 29: സെമി ഫൈനൽ 2 (രണ്ടാം പാദം) – മുംബൈ സിറ്റി എഫ്‌സി vs എഫ്‌സി ഗോവ – (മുംബൈ ഫുട്‌ബോൾ അരീന, മുംബൈ)
* 04 മെയ്: ഫൈനൽ - സെമി-ഫൈനൽ 1-ലെ വിജയി vs സെമി-ഫൈനൽ 2-ലെ വിജയി (ഫൈനലിസ്റ്റുകളിൽ ഉയർന്ന റാങ്കുള്ള ടീമിന്റെ ഹോം)