ഇന്ന് വൈകിട്ട് ഏഴരക്ക് ചെന്നൈയിൻ എഫ്‌സിയും കേരളാബ്ലാസ്റ്റേഴ്സും ഏറ്റുമുട്ടുന്ന മത്സരം ആരംഭിച്ചു.

കൊച്ചി ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വച്ചാണ് മത്‌സരം അരങ്ങേറിയത്. ബ്ലാസ്റ്റേഴ്സിന്റെ മുൻതാരം വിനീത് ചെന്നൈയിൻ എഫ്‌സിയുടെ ഭാഗമായി എന്നത് ആരധകരിൽ ആകാക്ഷയുണർത്തി. ആദ്യം മുതലേ കളിയുടെ നിയന്ത്രം വരുതിയിലാക്കിയ ബ്ലാസ്റ്റേഴ്‌സ് വിജയം അനായാസമായി കൈപ്പിടിയിലൊതുക്കി. ആദ്യ മാച്ചിൽ എടികെക്കെതിരെ നേടിയ വിജയത്തിനപ്പുറം സമനിലകളിലും തോൽവിയിലും പെട്ട് ഉഴലുകയായിരുന്നു ബ്ലാസ്റ്റേഴ്‌സ്.

ഈ വിജയം ആരാധകർക്കും ടീമിനും ആശ്വാസത്തിനപ്പുറം പ്രതീക്ഷയും സമ്മാനിക്കുന്നു.

പ്രധാന നിമിഷങ്ങൾ

  • 11 ആം മിനിറ്റിൽ ചെന്നൈയിൻ എഫ്‌സിയുടെ കരൺജിത് സിങ് ബ്ലാസ്റ്റേഴ്സിന്റെ ഒരു ഗോൾ ശ്രമത്തിൽ നിന്ന് ടീമിനെ രക്ഷിച്ചു.
  • 13 ആം മിനിറ്റിൽ ചെന്നൈയിൻ എഫ്‌സിയുടെ ക്രിസ്റ്റഫർ ഹെർഡിനു മഞ്ഞക്കാർഡ്. പന്തിനെ പറന്നു വരുതിയിലാക്കാൻ ക്രിസ്റ്റഫറും സ്ലാവിസയും ശ്രമിക്കുമ്പോൾ ക്രിസ്റ്റഫർ കൈമുട്ടുകൊണ്ടു തടുക്കാൻ ശ്രമിച്ചു. അതാണ് മഞ്ഞക്കാർഡിനു -കാരണമായത്.
  • 22 ആം മിനിറ്റിൽ കേരളബ്ലാസ്റ്റേഴ്സിന്റെ മറ്റെജ് പോപ്ലട്നിക് ആദ്യ ഗോൾ നേടുന്നു. മുഹമ്മദ് രാകിപ് ബോൾ ലോങ്ങ്¬¬¬ ത്രോ ചെയ്തു. ബോൾ കൈക്കലാക്കിയ കിസീറ്റോ അത് പോപ്ലട്നിക്കിന് കൈമാറി. കരൺജിത്തിന്റെ കണക്കുകൂട്ടൽ തെറ്റിയ നിമിഷം പോപ്ലട്നിക് ബോൾ വലയിലെത്തിച്ചു.
  • ഇരുപത്തിയഞ്ചാം മിനിറ്റിൽ വിനീതിന്റെ ഗോൾ ശ്രമം പാഴായി.
  • 35 ആം മിനിറ്റിൽ കേരളാബ്ലാസ്റ്റേഴ്സിന്റെ കിസിസ്റ്റോയുടെ ഗോൾ ശ്രമം ചെന്നൈയിൻ ഗോൾ കീപ്പർ തടുത്തു.
  • മുപ്പത്തിയൊമ്പതാം മിനിറ്റിൽ ചെന്നൈയിൻ എഫ്‌സിയുടെ ഗോൾ ശ്രമം ധീരജ് സിങ് ഗംഭീരമായി തടുത്തു.
  • നാൽപ്പത്തിമൂന്നു മിനിറ്റിനുള്ളിൽ അഞ്ചിലധികം അവസരങ്ങൾ ലഭിച്ചെങ്കിലും ഒരു ഗോൾ മാത്രമേ കേരളബ്ലാസ്റ്റേഴ്‌സ് കണ്ടെത്തിയൊള്ളു.
  • കളിയുടെ ആദ്യപകുതിയിൽ ആധിപത്യം സ്ഥാപിച്ചു കേരളാബ്ലാസ്റ്റേഴ്‌സ്.
  • രണ്ടു മിനിറ്റ് അധികസമയത്തോടുകൂടി ആദ്യ പകുതി അവസാനിച്ചു.
  • ആദ്യ സബ്സ്റ്റിട്യൂഷൻ കേരളാബ്ലാസ്റ്റേഴ്സിൽ. കേസിറോൺ കിസീറ്റോക്കു പകരം സിറിൽ കാളി കളത്തിൽ.
  • ഗോൾ...! 55 ആം മിനിറ്റിൽ കേരളാബ്ലാസ്റ്റേഴ്സിനു വേണ്ടി മറ്റെജ് പോപ്ലട്നിക് രണ്ടാമതും ഗോൾ നേടി. ഇന്നത്തെ കളി ബ്ലാസ്റ്റേഴ്സിന് സ്വന്തം.
  • അറുപത്തിയേഴാം മിനിറ്റിൽ ചെന്നൈയിൻ എഫ്‌സിയുടെ ഗ്രിഗറി നെൽസൺ മഞ്ഞക്കാർഡ് നേടി. റഫറിക്ക് നേർക്ക് ദേഷ്യത്തോടെ ഗോൾ ഉതിർത്ത താരത്തിന് മഞ്ഞക്കാർഡ് നൽകുകയായിരുന്നു.
  • എഴുപത്തിയൊന്നാം മിനിറ്റിൽ സഹൽ അബ്ദുൽ സമദ് കേരളാബ്ലാസ്റ്റേഴ്സിനു വേണ്ടി മൂന്നാം ഗോൾ നേടി. സീസണിലെ 201 ആം ഗോളാണ് താരം നേടിയത്.
  • 82 ആം മിനിറ്റിൽ സെമിൻലെൻ ഡൗങ്ങലിനു പകരം പ്രശാന്ത്

കേരളാബ്ലാസ്റ്റേഴ്സിനു വേണ്ടി കളിക്കളത്തിലിറങ്ങി.

  • എൺപത്തിയെട്ടാം മിനിറ്റിൽ സിറിൽ കാളിക്ക് മഞ്ഞക്കാർഡ് കിട്ടി.

അധിക സമയമായി ചേർത്ത നാലു മിനിട്ടിനു ശേഷം കളി അവസാനിച്ചു. കളിയുടെ ആദ്യാവസാനം മുന്നോട്ടു നിന്നതു കേരളാബ്ലാസ്റ്റേഴ്‌സ് തന്നെയായിരുന്നു. പോപ്ലാട്നിക്ക് നേടിയ രണ്ടു ഗോളുകൾ ബ്ലാസ്റ്റേഴ്സിന്റെ വിജയം അനായാസമാക്കി. സീസണിൽ ആദ്യമായി ഗോൾ നേടി സഹൽ അബ്ദുൽ സമദ് കളിയിലെ താരമായി. ഇത് പതിനാലു കളികൾക്കപ്പുറം നേടിയ വിജയം എന്നതിനപ്പുറം ഈ സീസണിൽ ആദ്യമായി കേരളാബ്ലാസ്റ്റേഴ്‌സ് സ്വന്തം മണ്ണിൽ നേടിയ മാധുര്യമേറിയ വിജയമായി.

ഈ കളിയോട് കൂടി മൂന്നു പോയിന്റുകൾ നേടി കേരളാബ്ലാസ്റ്റേഴ്‌സ് വീണ്ടും എട്ടാം സ്ഥാനത്ത് തിരിച്ചെത്തി. ചെന്നൈയിൻ എഫ്‌സി പത്താം സ്ഥാനത്ത് തുടരുന്നു.

അവാർഡുകൾ

  • ദി ക്ലബ് അവാർഡ് : കേരളാബ്ലാസ്റ്റേഴ്‌സ് എഫ്സി
  • ദി സ്വിഫ്റ്റ് ലിമിറ്റ് ലെസ്സ് പ്ലേയർ ഓഫ് ദി മാച്ച് : സെമിൻലെൻ ഡൗങ്ങേൽ
  • DHL വിന്നിങ് പാസ് ഓഫ് ദി മാച്ച്: സെമിൻലെൻ ഡൗങ്ങേൽ
  • എമേർജിങ് പ്ലേയർ: സഹൽ അബ്ദുൽ സമദ്
  • ഹീറോ ഓഫ് ദി മാച്ച് : മറ്റെജ് പോപ്ലട്നിക്.

ഇവിടെ മാച്ച് ഹൈലൈറ്റുകൾ കാണുക: