2023 മാർച്ച് 15 ബുധനാഴ്ച കൊൽക്കത്തയിൽ ആരംഭിക്കുന്ന ബ്ലൂ ടൈഗേഴ്‌സ് ക്യാമ്പിനായി താൽക്കാലിക 23 അംഗ ടീമിനെ പ്രഖ്യാപിച്ച് സീനിയർ മെൻസ് നാഷണൽ ടീം ഹെഡ് കോച്ച് ഇഗോർ സ്റ്റിമാക്. ഇംഫാലിലിൽ ഖുമാൻ ലാംപാക് സ്റ്റേഡിയത്തിൽ മ്യാൻമറിനും ക്രിഗിസ് റിപ്പബ്ലിക്കിനുമെതിരെ പോരാടാൻ പോകുന്നതിന് മുമ്പായി  മാർച്ച് 22 മുതൽ 28 വരെ ടീം ഇന്ത്യ കൊൽക്കത്തയിൽ അഞ്ച് ദിവസത്തെ പരിശീലനം നടത്തും.

സ്ക്വാഡിലേക്ക് പരിഗണിക്കപ്പെട്ട 23 പേരിൽ 14 പേരും ബുധനാഴ്ച ക്യാമ്പിലേക്ക് റിപ്പോർട്ട് ചെയ്യും, മറ്റ് ഒമ്പത് പേർ (ബെംഗളൂരു എഫ്‌സി, എടികെ മോഹൻ ബഗാൻ എഫ്‌സി എന്നീ ടീമുകളിൽ നിന്നുള്ള കളിക്കാർ) ഹീറോ ഐഎസ്‌എൽ 2022-23 ഫൈനലിന് ഒരു ദിവസത്തിനു ശേഷം മാച്ച് 19-ന് ക്യാമ്പിന്റെ ഭാഗമാകും.

പതിനൊന്ന് കളിക്കാരെ റിസർവുകളായി പരിഗണിക്കുന്നുണ്ട്, ആവശ്യമെങ്കിൽ മാത്രമേ ഇവരെ ക്യാമ്പിലേക്ക് വിളിക്കൂ. ഹീറോ ത്രിരാഷ്ട്ര രാജ്യാന്തര ഫുട്ബോൾ ടൂർണമെന്റിനുള്ള 23 കളിക്കാരുടെ അന്തിമ പട്ടിക ഹീറോ ഐഎസ്എൽ ഫൈനൽ പൂർത്തിയായതിന് ശേഷം പ്രഖ്യാപിക്കും.

താൽക്കാലിക സ്ക്വാഡ്:

ഗോൾകീപ്പർമാർ: ഗുർപ്രീത് സിംഗ് സന്ധു, ഫുർബ ലചെൻപ ടെമ്പ, അമരീന്ദർ സിംഗ്.

ഡിഫൻഡർമാർ: സന്ദേശ് ജിംഗൻ, റോഷൻ സിംഗ്, അൻവർ അലി, ആകാശ് മിശ്ര, ചിംഗ്‌ലെൻസാന കോൺഷാം, രാഹുൽ ഭേക്കെ, മെഹ്താബ് സിംഗ്, ഗ്ലാൻ മാർട്ടിൻസ്.

മിഡ്ഫീൽഡർമാർ: സുരേഷ് വാങ്ജാം, രോഹിത് കുമാർ, അനിരുദ്ധ് ഥാപ്പ, ബ്രാൻഡൻ ഫെർണാണ്ടസ്, യാസിർ മുഹമ്മദ്, റിത്വിക് ദാസ്, ജീക്‌സൺ സിംഗ്, ലാലിയൻസുവാല ചാങ്‌തെ, ബിപിൻ സിംഗ്.

ഫോർവേഡുകൾ: മൻവീർ സിംഗ്, സുനിൽ ഛേത്രി, ശിവശക്തി നാരായണൻ.

11 റിസർവുകളുടെ പട്ടിക:

ഗോൾകീപ്പർമാർ: വിശാൽ കൈത്, പ്രഭ്സുഖൻ ഗിൽ.

ഡിഫൻഡർമാർ: സുഭാശിഷ് ബോസ്, പ്രീതം കോട്ടാൽ, ആശിഷ് റായ്, നരേന്ദർ ഗഹ്ലോട്ട്.

മിഡ്ഫീൽഡർമാർ: ലിസ്റ്റൺ കൊളാക്കോ, നിഖിൽ പൂജാരി, സഹൽ അബ്ദുൾ സമദ്, നൗറെം മഹേഷ് സിംഗ്.

ഫോർവേഡ്സ്: ഇഷാൻ പണ്ഡിറ്റ.