കളിക്കളത്തിൽ ടീമിന്റെ ലൈനപ്പിൽ ഏറ്റവും നിർണായകമായ സ്ഥാനമാണ് ഫോർവേഡുകൾക്കുള്ളത്. ഗോൾ നേടുക, അവസരങ്ങൾ സൃഷ്ടിക്കുക, ആക്രമണം നയിക്കുക തുടങ്ങിയവ അവരുടെ ഉത്തരവാദിത്തമാണ്. ആക്രമണത്തിന്റെ കുന്തമുനകളായ മൈതാനങ്ങളിൽ വിരാജിക്കുന്ന ഇവർ ടീമിന്റെ കുതിപ്പിന് നിർണായകമാണ്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഐഎസ്എൽ) 2024-25 സീസണും മികച്ച ഗോൾവേട്ടക്കാരെക്കൊണ്ടും അവരുടെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനങ്ങളെക്കൊണ്ടും സമ്പന്നമായിരുന്നു. അലാദ്ദീൻ അജൈറ മുതൽ സുനിൽ ഛേത്രി വരെ, ജാമി മക്ലാരൻ മുതൽ ഹെസ്യൂസ് ഹിമെനെസ് വരെ, മുന്നേറ്റതാരങ്ങൾ തങ്ങളുടെ ടീമുകളുടെ പ്രതീക്ഷകൾക്കൊത്ത് ഉയർന്നതിനൊപ്പം, ഗോൾവലകളെ പലതവണ കീറിമുറിച്ച് ടീമിന് കരുത്തായി.
ഫാൻസ് ടീം ഓഫ് ദ സീസൺ വോട്ടിംഗിന്റെ ഒന്നും രണ്ടും ഘട്ടങ്ങൾ അവസാനിച്ചതോടെ, മുന്നേറ്റ നിരയിലെ മൂന്ന് സ്ഥാനങ്ങളിലേക്ക് താരങ്ങളെ കണ്ടെത്താനുള്ള സമയമാണിത്. അതിനു വേണ്ടിയുള്ള വോട്ടെടുപ്പ് മെയ് 11 ഞായറാഴ്ച ആരംഭിക്കുന്നു. 4-3-3 ഫോർമേഷനിലുള്ള ടീമിൽ ഉൾപ്പെടുന്ന നിർണായകമായ മൂന്ന് സ്ഥാനങ്ങൾക്കായി തങ്ങളുടെ വോട്ട് രേഖപ്പെടുത്താനുള്ള അവസരമാണിത്. മൂന്നാം ഘട്ട വോട്ടിംഗ് മെയ് 13 വരെ തുടരും.
ഫാൻസ് ടീം ഓഫ് ദ സീസണിലെ ഫോർവേഡ് നോമിനികളെ പരിചയപ്പെടാം:
സ്ട്രൈക്കമാർ
സുനി ഛേത്രി (ബെംഗളൂരു എഫ്സി)
2024-25 സീസണിൽ സുനിൽ ഛേത്രി നേടിയത് 14 ഗോളുകൾ. ഒരു സീസണിൽ ഒരു ഇന്ത്യൻ താരം നേടിയ ഏറ്റവും കൂടുതൽ ഗോളുകൾക്കൊപ്പം നിൽക്കുന്ന നേട്ടമാണ്. കൂടാതെ, ഈ സീസണിൽ പകരക്കാരനായി ഇറങ്ങി ഛേത്രി ആറ് ഗോളുകൾ നേടി, ഒരു സീസണിൽ പകരക്കാരനായി ഇറങ്ങുന്ന കളിക്കാരന്റെ ഏറ്റവും ഉയർന്ന ഗോൾ നേട്ടമാണിത്
ജാമി മക്ലാര (മോഹൻ ബഗാൻ സൂപ്പർ ജയന്റ്)
2024-25 സീസണിൽ ജാമി മക്ലാരൻ ഏഴ് മാച്ച് വിന്നിംഗ് ഗോളുകൾ നേടി. എടുത്ത് പറയേണ്ട കാര്യം, ഈ സീസണിൽ മക്ലാരൻ ഗോൾ നേടിയ 10 മത്സരങ്ങളിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ് തോറ്റിട്ടില്ല (9 ജയം, 1 സമനില). ഒരു കളിക്കാരൻ ഗോൾ നേടുമ്പോൾ ടീം തോൽവി അറിയാതിരുന്ന മത്സരങ്ങളുടെ ഏറ്റവും ഉയർന്ന നിരക്കാണിത്.
ഹെസ്യൂസ് ഹിമെനെസ് (കേരള ബ്ലാസ്റ്റേഴ്സ് എഫ്സി)
ഈ സീസണിൽ 11 ഗോളുകൾ നേടി ഹെസ്യൂസ് ഹിമെനെസ്. ഒരു കേരള ബ്ലാസ്റ്റേഴ്സ് എഫ്സി താരത്തിന്റെ അരങ്ങേറ്റ സീസണിൽ നേടുന്ന രണ്ടാമത്തെ ഏറ്റവും ഉയർന്ന ഗോൾ നേട്ടമാണ്. 25.6% ഷോട്ട് കൺവേർഷൻ റേറ്റാണ് ഹിമെനെസ് രേഖപ്പെടുത്തിയത് (43 ഷോട്ടുകളിൽ നിന്ന് 11 ഗോളുകൾ). ഈ സീസണിൽ കുറഞ്ഞത് 10 ഷോട്ടുകളെങ്കിലും എടുത്ത കളിക്കാർക്കിടയിൽ ഇത് രണ്ടാമത്തെ ഉയർന്ന നിരക്കാണ്.
ജേസ കമ്മിംഗ്സ് (മോഹൻ ബഗാൻ സൂപ്പർജയന്റ്)
2024-25 സീസണിൽ പകരക്കാരനായി ഇറങ്ങി ജേസൺ കമ്മിംഗ്സ് അഞ്ച് ഗോൾ സംഭാവനകൾ നൽകി (3 ഗോളുകളും 2 അസിസ്റ്റുകളും), ഒരു കളിക്കാരൻ പകരക്കാരനായി ഇറങ്ങി നേടുന്ന രണ്ടാമത്തെ ഏറ്റവും ഉയർന്ന സംഭാവനയാണിത്. തുടർച്ചയായി അഞ്ച് പ്ലേഓഫ് മത്സരങ്ങളിൽ ഗോൾ നേടുന്ന ആദ്യ കളിക്കാരനാണ് ഈ ഓസ്ട്രേലിയൻ ഫോർവേഡ്, ഇത് മറൈനേഴ്സിന്റെ ഐഎസ്എൽ ഡബിൾ നേട്ടത്തിൽ നിർണായക പങ്ക് വഹിച്ചു.
റൈറ്റ്-വിംഗമാർ
റയാ വില്യംസ് (ബെംഗളൂരു എഫ്സി)
ബെംഗളൂരു എഫ്സിക്കൊപ്പം അത്യുജ്വല സീസണായിരുന്നു റയാൻ വില്യംസിന്റേത്. തന്റെ വേഗതയും കളിമികവും കൊണ്ട് വിങ്ങുകളിൽ അദ്ദേഹം തീപ്പൊരി ചിതറിച്ചു. 35 അവസരങ്ങൾ സൃഷ്ടിച്ച വില്യംസ് ഏഴ് ഗോളുകളും നാല് അസിസ്റ്റുകളും നേടി. 27 വിജയകരമായ ഡ്രിബിളുകൾ പൂർത്തിയാക്കുകയും 105 ഡ്യുവലുകൾ ജയിക്കുകയും ചെയ്തു.
ജിതി എംഎസ് (നോർത്ത് ഈസ്റ്റ് യുണൈറ്റഡ്എഫ്സി)
ജുവാൻ പെഡ്രോ ബെനാലിയുടെ സിസ്റ്റത്തിന്റെ താക്കോലായിരുന്നു ജിതിൻ എംഎസ്. സീസണിലുടനീളം തന്റെ ഓൾറൗണ്ട് കഴിവുകൾ പ്രകടിപ്പിച്ച താരം 41 അവസരങ്ങൾ സൃഷ്ടിച്ചു. സീസണിൽ രണ്ട് തവണ വലകുലുക്കിയ മലയാളി താരം അഞ്ചെണ്ണത്തിന് വഴിയൊരുക്കിയും നൽകി. 36 കീ പാസുകൾ നൽകിയതിനൊപ്പം 28 വിജയകരമായ ഡ്രിബിളുകൾ പൂർത്തിയാക്കി.
വീർ സിംഗ് (മോഹൻ ബഗാൻ സൂപ്പർ ജയന്റ്)
ഈ സീസണിൽ എംബിഎസ്ജിക്ക് ഡബിൾ നേടുന്നതിൽ നിർണായകമായ മറ്റൊരാളാണ് മൻവീർ സിംഗ്. ഒമ്പത് ഗോൾ സംഭാവനകൾ നൽകിയ മൻവീറിന് ഇത് മികച്ച സീസണായിരുന്നു ടൂർണമെന്റിൽ ശരാശരി 23 പാസുകൾ പൂർത്തിയാക്കിയതിനൊപ്പം 129 ഡ്യുവലുകൾ വിജയിക്കുകയും 96 റിക്കവറികൾ നടത്തുകയും ചെയ്തു.
പി.വി. വിഷ്ണു (ഈസ്റ്റ് ബംഗാ എഫ്സി)
ഈസ്റ്റ് ബംഗാൾ എഫ്സിക്കായി സീസണിലുടനീളം വിങ്ങുകളിൽ സജീവമായിരുന്നു കാസർഗോഡുകാരൻ പി.വി. വിഷ്ണു. തന്റെ മികച്ച ഫുട്ട് വർക്കും നിശിതമായ കളിരീതിയും കൊണ്ട് എതിർ നിരയെ മറികടന്ന് കുതിക്കുന്ന താരം ഈസ്റ്റ് ബംഗാൾ നിരയുടെ കുന്തമുനയായിരുന്നു. സീസണിൽ ഏഴ് ഗോൾ സംഭാവനകൾ
രേഖപ്പെടുത്തിയ താരം 38 വിജയകരമായ ഡ്രിബിളുകൾ പൂർത്തിയാക്കി, 15 അവസരങ്ങൾ സൃഷ്ടിച്ചു. ഒപ്പം 115 ഡ്യുവലുകൾ ജയിച്ച് ടീമിന് ജീവശ്വാസം നൽകി.
ലെഫ്റ്റ്-വിംഗമാർ
അലാദ്ദീൻ അജൈറ (നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി)
ഈ സീസണിൽ 23 ഗോളുകളും ഏഴ് അസിസ്റ്റുകളും നേടിയ അലാദ്ദീൻ അജൈറ, ലീഗ് ചരിത്രത്തിൽ ഒരു സീസണിൽ 20+ ഗോളുകളും 30+ ഗോൾ സംഭാവനകളും നേടുന്ന ആദ്യ കളിക്കാരനായി. ഏറ്റവും കൂടുതൽ ഷോട്ടുകൾ (138) എടുത്ത അദ്ദേഹം ഏറ്റവും കൂടുതൽ ഓൺ ടാർഗറ്റ് ഷോട്ടുകളും (47) രേഖപ്പെടുത്തി.
നോവ സദൗയി (കേരള ബ്ലാസ്റ്റേഴ്സ് എഫ്സി)
2024-25 സീസണിൽ എതിർ ബോക്സിനുള്ളിൽ നോവ സദൗയി നടത്തിയത് 121 ടച്ചുകൾ. അജൈറയ്ക്ക് ശേഷം ഏറ്റവും കൂടുതൽ ടച്ചുകൾ നടത്തിയ രണ്ടാമത്തെ കളിക്കാരൻ കൂടിയാണ് ഈ മൊറോക്കൻ. ഈ സീസണിൽ സദൗയി രേഖപ്പെടുത്തിയത് 200 പ്രോഗ്രസീവ് കാരികൾ. ലീഗിൽ ഒന്നിലധികം സീസണുകളിൽ ഈ നേട്ടം കൊയ്യുന്ന ആദ്യ താരമായി അദ്ദേഹം മാറി.
ഫാൻ യദ്വാഡ് (ചെന്നൈയിൻ എഫ്സി)
ഈ സീസണിൽ ചെന്നൈയിൻ എഫ്സിക്കായി ഏറ്റവും കൂടുതൽ ഗോൾ നേടിയ മൂന്നാമത്തെ കളിക്കാരനായിരുന്നു ഇർഫാൻ യദ്വാഡ്. അഞ്ച് തവണയാണ് അദ്ദേഹം വലകുലുക്കിയത്. കൂടാതെ, നാല് അസിസ്റ്റുകളും നൽകിയ താരം 20 അവസരങ്ങൾ സൃഷ്ടിക്കുകയും 189 ഡ്യുവലുകൾ ജയിക്കുകയും ചെയ്തു.
ഐക ഗ്വരട്സെന (എഫ്സി ഗോവ)
ഫോർവേഡായും നമ്പർ 10 ആയും കളിച്ച ഐകർ ഗ്വരട്സെന എഫ്സി ഗോവയുടെ ആക്രമണ നിരയിലെ പോരാളിയായിരുന്നു. ഈ സീസണിൽ ഏഴ് ഗോളുകളും മൂന്ന്
അസിസ്റ്റുകളും രേഖപ്പെടുത്തിയ സ്പാനിഷ് താരം 14 അവസരങ്ങൾ സൃഷ്ടിച്ചു. ഒരു മത്സരത്തിൽ ശരാശരി 23 പാസുകൾ പൂർത്തിയാക്കിയ താരം 77% പാസിംഗ് കൃത്യതയും നിലനിർത്തി.