കളിക്കളത്തിൽ ടീമുകളുടെ ഹൃദയവും എഞ്ചിനുമായി കണക്കാക്കപ്പെടുന്നവരാണ് മധ്യനിര താരങ്ങൾ. കളിയുടെ കടിഞ്ഞാൺ കയ്യിലേന്തുന്ന താരങ്ങൾ മൈതാനത്ത് വഹിക്കുന്ന പങ്ക് വളരെ വലുതാണ്. മുന്നേറ്റനിരയ്ക്ക് നിർണായക അസിസ്റ്റുകൾ നൽകുന്നതിനൊപ്പം സ്വന്തം പ്രതിരോധ നിരയെ സംരക്ഷിക്കുന്നതടക്കം ഒരു ടീമിൽ തന്ത്രങ്ങൾ മെനയുന്നതിലും മധ്യനിര താരങ്ങളുടെ പങ്ക് പ്രധാനമാണ്.

കളിക്കളത്തിന്റെ മധ്യത്തിൽ നങ്കൂരമിട്ട കളിക്കുന്ന താരങ്ങൾ, വൈദഗ്ദ്ധ്യം, കൂർമയേറിയ പാസിംഗ്, വിഗഹവീക്ഷണം എന്നിവയിലൂടെ കളിയുടെ വേഗതയും താളവും നിർണ്ണയിക്കുന്നു. ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഐഎസ്എൽ) 2024-25 സീസണിലും, പ്രഗത്ഭരായ മധ്യനിര താരങ്ങൾ അവരുടെ ടീമുകളുടെ പ്രകടനത്തിൽ എത്രത്തോളം സ്വാധീനം ചെലുത്തുന്നെന്നും, കളിയുടെ ഫലത്തിൽ പലപ്പോഴും അവിഭാജ്യ ഘടകമായി മാറുന്നതെങ്ങനെയെന്നും കണ്ടു.

നിങ്ങളുടെ പ്രിയപ്പെട്ട മിഡ്ഫീൽഡർമാർക്ക് വോട്ട് ചെയ്യാം -> ഇവിടെ ക്ലിക്ക് ചെയ്യൂ

ആരാധകരുടെ സീസണിലെ ടീമിനുവേണ്ടിയുള്ള വോട്ടെടുപ്പിന്റെ ആദ്യ ഘട്ടം ബുധനാഴ്ച അവസാനിച്ചിരുന്നു. ഇനിയുള്ള തിഞ്ഞെടുപ്പ്, 4-3-3 ഫോർമേഷനിലെ മധ്യനിര താരങ്ങൾക്ക് വേണ്ടിയാണ്. വോട്ടിംഗിന്റെ രണ്ടാം ഘട്ടം ഇന്ന്, മെയ് 8-ന് ആരംഭിക്കുകയാണ്. ആരാധകർക്ക് സെൻട്രൽ മിഡ്ഫീൽഡർ, ലെഫ്റ്റ് സെൻട്രൽ മിഡ്ഫീൽഡർ, റൈറ്റ് സെൻട്രൽ മിഡ്ഫീൽഡർ എന്നിങ്ങനെ സുപ്രധാനമായ മൂന്ന് മധ്യനിര പൊസിഷനുകളിലേക്ക് ഇഷ്ടതാരങ്ങളെ തിരഞ്ഞെടുക്കാം.

മധ്യനിര താരങ്ങൾക്കായുള്ള രണ്ടാം ഘട്ട വോട്ടിംഗ് മെയ് 10 വരെ തുടരും.

ആരാധകരുടെ 'ടീം ഓഫ് ദി സീസണി'നായുള്ള മധ്യനിരയിലെ നോമിനികൾ ഇതാ:

സെൻട്രൽ മിഡ്ഫീൽഡർമാർ

നിഖിൽ പ്രഭു (പഞ്ചാബ് എഫ്സി)

കൃത്യമായ ഗെയിം റീഡിങ്, തന്ത്രപരമായ (ടാക്ടിക്കൽ) അവബോധം, ദീർഘദൃഷ്ടി എന്നിവയിലൂടെ പഞ്ചാബ് എഫ്സിയുടെ മധ്യനിരയിയുടെ നായകനായിരുന്നു നിഖിൽ പ്രഭു. 'ഷെർസി'ന്റെ മധ്യനിര കമാൻഡർ 110 ഡ്യുവലുകൾ വിജയിക്കുകയും, 84 റിക്കവറികൾ പൂർത്തിയാക്കുകയും, 56 ഇന്റർസെപ്ഷനുകളും 37 ക്ലിയറൻസുകളും നടത്തി ടീമിൽ നങ്കൂരമിട്ട് കളിച്ചു.

യോൾ വാൻ നീഫ് (മുംബൈ സിറ്റി എഫ്സി)

സീസണിൽ ഏറ്റവും കൂടുതൽ തവണ (156) പൊസഷൻ തിരിച്ചുപിടിച്ച താരമാണ് ഡച്ചുകാരനായ യോൾ വാൻ നീഫ് ആണ്. 2024-25 സീസണിൽ ഓരോ മത്സരത്തിലും ശരാശരി 9.7 ഫൈനൽ തേർഡ് എൻട്രികൾ അദ്ദേഹം നടത്തി, ഇത് ഏതൊരു ഔട്ട്ഫീൽഡ് കളിക്കാരന്റെയും (കുറഞ്ഞത് 2 കളികൾ കളിച്ച) നാലാമത്തെ മികച്ച പ്രകടനമാണ്. കൂടാതെ, അഹമ്മദ് ജാഹുവിന് (3 തവണ) ശേഷം മുംബൈ സിറ്റി എഫ്സിക്കായി ഒന്നിലധികം സീസണുകളിൽ 200- അധികം ഫൈനൽ തേർഡ് എൻട്രികൾ (2023-24 224) നേടുന്ന രണ്ടാമത്തെ കളിക്കാരനായും അദ്ദേഹം മാറി.

മുഹമ്മദ് അലി ബെമ്മമർ (നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി)

വർഷം നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി പ്ലേഓഫ് യോഗ്യത നേടുന്നതിൽ നിർണായക പങ്കുവഹിച്ച താരമാണ് മൊറോക്കൻ ഫുട്ബോളർ മുഹമ്മദ് അലി ബെമ്മമർ.ഓരോ മത്സരത്തിലും ശരാശരി 39 പാസുകൾ നൽകുകയും, 23 അവസരങ്ങൾ സൃഷ്ടിക്കുകയും, 97 ഡ്യുവലുകൾ വിജയിക്കുകയും, 137 റിക്കവറികൾ പൂർത്തിയാക്കുകയും ചെയ്ത്ഹൈലാൻഡേഴ്സിന്റെ മധ്യനിരയുടെ കടിഞ്ഞാൺ അദ്ദേഹം ഏറ്റെടുത്തു.

ലാലെങ്ങ്മാവിയ റാൾട്ടെ (മോഹൻ ബഗാൻ സൂപ്പർ ജയന്റ്)

അപുയ എന്ന ലാൽറിൻലിയാന റാൾട്ടെ കളിക്കളത്തിൽ എംബിഎസ്ജിയുടെ ഹൃദയത്തിന്റെ ഊർജ്ജകേന്ദ്രമാണ്. മിസോ ഫുട്ബോളർ, എതിരാളികളുടെ ആക്രമണ നീക്കങ്ങളെ ദീർഘദൃഷ്ടിയിൽ കാണുകയും അവ തടയുന്നതിലും മറൈനേഴ്സിന്റെ ട്രാൻസിഷൻ ഗെയിമിൽ പങ്കെടുക്കുന്നതിലും മുന്നിട്ട് നിന്ന്. ഓരോ മത്സരത്തിലും ശരാശരി 46 പാസുകൾ നൽകുകയും, 118 ഡ്യുവലുകൾ വിജയിക്കുകയും, 133 റിക്കവറികൾ പൂർത്തിയാക്കുകയും ചെയ്തു ഇന്ത്യ ഇന്റർനാഷണൽ.

റൈറ്റ് സെൻട്രൽ മിഡ്ഫീൽഡർമാർ

കോണർ ഷീൽഡ്സ് (ചെന്നൈയിൻ എഫ്സി)

2024-25 ഐഎസ്എൽ സീസണിൽ ഏറ്റവുമധികം അവസരങ്ങൾ (76) സൃഷ്ടിച്ച താരമാണ് സ്കോട്ടിഷ് ഫുട്ബോളർ കോണർ ഷീൽഡ്സ്. ലീഗിൽ ഒരു സീസണിൽ ഒരു താരം നേടുന്ന ഏറ്റവും ഉയർന്ന കണക്കാണിത്. ചെന്നൈയിൻ എഫ്സിയുടെ മാന്ത്രികൻ 76 അവസരങ്ങളിൽ നിന്ന് നേടിയത് എട്ട് അസിസ്റ്റുകൾ, സീസണിൽ ഒരു കളിക്കാരൻ ലീഗിൽ നേടുന്ന ഏറ്റവും കൂടുതൽ അസിസ്റ്റുകളാണിത്. ഷീൽഡ്സ് സീസണിൽ 218 ക്രോസുകളും രജിസ്റ്റർ ചെയ്തു, ലീഗ് ചരിത്രത്തിൽ ഒരു സീസണിൽ 200- അധികം ക്രോസുകൾ നേടുന്ന ആദ്യ താരമായി ചരിത്രത്തിൽ ഇടം നേടി.

ഗ്രെഗ് സ്റ്റുവർട്ട് (മോഹൻ ബഗാൻ സൂപ്പർ ജയന്റ്)

മോഹൻ ബഗാൻ സൂപ്പർ ജയന്റിന്റെ ഊർജ്ജകേന്ദ്രമായ ഗ്രെഗ് സ്റ്റുവർട്ട്, സീസണിലെ മറൈനേഴ്സിന്റെ ഐഎസ്എൽ ഡബിളിൽ നിർണായക പങ്കുവഹിച്ചു. സ്കോട്ടിഷ് പ്ലേമേക്കർ സീസണിൽ എട്ട് ഗോൾ സംഭാവനകൾ നൽകുകയും 39 അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു.

ബ്രിസൺ ഫെർണാണ്ടസ് (എഫ്സി ഗോവ)

എഫ്സി ഗോവയുടെ യുവതാരം ബ്രൈസൺ ഫെർണാണ്ടസ് ഗൗർസിനൊപ്പം ആസ്വദിച്ചത് മികച്ച ഒരു സീസൺ., സീസണിലുടനീളം കാഴ്ചവെച്ച പ്രകടനം മിഡ്ഫീൽഡറെ മനോലോ മാർക്വേസിന്റെ ലൈനപ്പിൽ സ്ഥിരസാന്നിധ്യമാക്കി.

ഏഴ് ഗോളുകൾക്കും രണ്ട് അസിസ്റ്റുകൾക്കും 27 അവസരങ്ങൾ കൂടി രൂപപ്പെടുത്തിയെടുത്ത പ്രകടനം അദ്ദേഹത്തിന് 'എമർജിംഗ് പ്ലെയർ ഓഫ് ദി സീസൺ' അവാർഡ് നേടിക്കൊടുത്തു.

ബോർജ ഹെരേര (എഫ്സി ഗോവ)

എഫ്സി ഗോവയുടെ സെമി ഫൈനൽ വരെയുള്ള യാത്രയിൽ സീസണിലുടനീളം നിർണായക പങ്ക് വഹിച്ച മറ്റൊരു മിഡ്ഫീൽഡറായ ബോർജ ഹെരേരയും പട്ടികയിൽ ഇടംപിടിക്കുന്നു. ലിങ്ക് അപ്പ് പ്ലേ, വേഗത്തിലുള്ള ആക്രമണ മുന്നേറ്റങ്ങൾ എന്നിവയിൽ ഹെരേര മികച്ചുനിന്നു, ഒപ്പമാണ് ഗൗർസിനായി 10 ഗോൾ സംഭാവനകളും നൽകി.

ലെഫ്റ്റ് സെൻട്രൽ മിഡ്ഫീൽഡർമാർ

ജാവി ഹെർണാണ്ടസ് (ജംഷഡ്പൂർ എഫ്സി)

2024-25 സീസണിൽ ജാവി ഹെർണാണ്ടസ് 12 ഗോൾ സംഭാവനകൾ (9 ഗോളുകളും 3 അസിസ്റ്റുകളും) നൽകി, ഇത് ലീഗിലെ ഒരു സീസണിലെ അദ്ദേഹത്തിന്റെ ഏറ്റവും ഉയർന്ന രണ്ടാമത്തെ കണക്കാണ് (2022-23 7 ഗോളുകളും 5 അസിസ്റ്റുകളും). കൂടാതെ, ഹെർണാണ്ടസ് സീസണിലുടനീളം 148 തവണ പോസ്സെഷൻ തിരിച്ചുപിടിച്ചു, ഇക്കാര്യത്തിൽ ഏതൊരു കളിക്കാരന്റെയും രണ്ടാമത്തെ മികച്ച പ്രകടനമാണിത്.

ഹ്യൂഗോ ബൗമസ് (ഒഡീഷ എഫ്സി)

ഹ്യൂഗോ ബൗമസ് സീസണിൽ നേടിയ ഏഴ് അസിസ്റ്റുകൾ ലീഗ് ചരിത്രത്തിൽ ഒരു ഒഡീഷ എഫ്സി കളിക്കാരൻ കരസ്ഥമാക്കുന്ന ഏറ്റവും ഉയർന്ന നേട്ടമാണ്. 2024-25 സീസണിൽ ബൗമസ് 159 പ്രോഗ്രസ്സിവ് മുന്നേറ്റങ്ങൾ (progressive carries) രേഖപ്പെടുത്തി, ഒരു സീസണിൽ ഒഡീഷ എഫ്സി കളിക്കാരൻ നേടുന്ന ഏറ്റവും ഉയർന്ന എണ്ണം കൂടിയാണിത്.

എസെക്വിയൽ വിദാൽ (പഞ്ചാബ് എഫ്സി)

പഞ്ചാബ് എഫ്സിയുടെ മധ്യനിരയിൽ കൂർമയേറിയ നീക്കങ്ങളും അതിശയകരമായ ലോംഗ് റേഞ്ചറുകളും കൊണ്ട് എസെക്വിയൽ വിദാൽ ശ്രദ്ധേയനായിരുന്നു. അർജന്റീനിയൻ താരം സീസണിൽ ഏഴ് ഗോളുകളുംമൂന്ന് അസിസ്റ്റുകളുമായി രഷെർസിന്റെ ആക്രമണ യൂണിറ്റിൽ നിർണായക പങ്ക് വഹിച്ചു.

ആൽബെർട്ടോ നൊഗുവേര (ബെംഗളൂരു എഫ്സി)

ബെംഗളൂരു എഫ്സിക്കൊപ്പം ആൽബെർട്ടോ നൊഗുവേര ആസ്വദിച്ചത് ആവേശകരമായ ഒരു സീസൺ. ആക്രമണത്തിലും പ്രതിരോധത്തിലും ഊർജ്ജസ്വലമായ സാന്നിധ്യം കൊണ്ട് അദ്ദേഹം ബ്ലൂസിന്റെ മധ്യനിരയെ നയിച്ചു. 2024-25 സീസണിൽ ഏറ്റവും കൂടുതൽ (77) ഫൗളുകൾ നേടിയതും 176 ഗ്രൗണ്ട് ഡ്യുവലുകൾ വിജയിച്ചതും നൊഗുവേരയാണ്. ലീഗ് ചരിത്രത്തിൽ ഒരു സീസണിൽ ഒരു കളിക്കാരൻ നേടുന്ന ഏറ്റവും ഉയർന്ന കണക്കാണിത്.