ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് 2020-21 സീസൺ നവംബർ മുതൽ ഗോവയിൽ അരങ്ങേറും. ഐ‌എസ്‌എൽ ഏഴാം സീസൺ മൂന്ന് അടച്ച വേദികളിൽ ആകും നടക്കുക. ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം, ഫത്തോർഡ; ജിഎംസി അത്‌ലറ്റിക് സ്റ്റേഡിയം, ബാംബോളിം; തിലക് മൈതാൻ സ്റ്റേഡിയം, വാസ്കോ ആണ് സ്റ്റേഡിയങ്ങൾ.

"ഐ‌എസ്‌എൽ സീസൺ 7 ഗോവ സംസ്ഥാനത്ത് നടത്താൻ തീരുമാനിച്ചതിൽ അതിയായ സന്തോഷമുണ്ട്. ഇന്ത്യയിലെ ഫുട്ബാളിന്റെ കേന്ദ്രമായി മാറിയ ഗോവ സംസ്ഥാനത്തിനും അവരുടെ ഫുട്ബോൾ പ്രേമികൾക്കും അഭിനന്ദനങ്ങൾ! കഴിഞ്ഞ ആറ് വർഷമായി ഐ‌എസ്‌എൽ ആഗോള ഫുട്‌ബോളിൽ ഇന്ത്യൻ ഫുട്‌ബോളിന് സ്ഥാനം ഉറപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഈ ഹ്രസ്വ കാലയളവിൽ, ഫുട്ബാളിൽ ശ്രദ്ധേയമായ നിരവധി നാഴികക്കല്ലുകൾ മറികടക്കാനും ഇന്ത്യൻ സൂപ്പർ ലീഗിനായി. സമീപകാല വേൾഡ് ലീഗ് ഫോറം അംഗത്വം, സിറ്റി ഫുട്ബോൾ ഗ്രൂപ്പിന്റെ മുംബൈ സിറ്റി എഫ്‌സിയിലെ നിക്ഷേപം, എ‌ടി‌കെ മോഹൻ ബഗാൻ ലയനം, സോഷ്യൽ മീഡിയയിൽ 38 ദശലക്ഷം ആരാധക ഇടപെടലുകളോടുകൂടി ഐ‌എസ്‌എൽ ലോകത്തെ നാലാമത്തെ ഏറ്റവും ജനപ്രിയ ലീഗായിമാറിയതെല്ലാം  ഇന്ത്യൻ ഫുട്ബോളിന്റെ അസാധാരണമായ ഉയർച്ചയുടെ സൂചകങ്ങളാണ്." ഫുട്ബോൾ സ്പോർട്സ് ഡവലപ്മെന്റ് ലിമിറ്റഡ് സ്ഥാപകയും ചെയർപേഴ്സനുമായ ശ്രീമതി നിത അംബാനി പറഞ്ഞു.

“എല്ലാ ക്ലബ്ബുകൾക്കും കളിക്കാർക്കും സ്റ്റാഫുകൾക്കും അവരുടെ ആത്മാർത്ഥമായ സഹകരണത്തിനും എന്റെ നന്ദി. പ്രത്യാശയോടും ധൈര്യത്തോടുംകൂടെ ഈ മഹാമാരിക്കെതിരെ പോരാടുന്നതിൽ മനുഷ്യരാശിയുടെ വിജയം ഫുട്ബോളിലൂടെ ഐ‌എസ്‌എല്ലിന്റെ വരാനിരിക്കുന്ന സീസണിനായി ഞാൻ പ്രതീക്ഷിക്കുന്നു. സുരക്ഷിതവുമായ സീസൺ ഉറപ്പാക്കാൻ ഫുട്ബോൾ സ്പോർട്സ് ഡവലപ്മെന്റ് ലിമിറ്റഡ് (എഫ്എസ്ഡിഎൽ), സ്പോർട്സ് അതോറിറ്റി ഓഫ് ഗോവ, ഗോവ ഫുട്ബോൾ അസോസിയേഷൻ, സംസ്ഥാന ഭരണകൂടം എന്നിവയുമായി ചേർന്ന് ഞങ്ങൾ പ്രവർത്തിക്കും. എഫ്എസ്ഡി‌എൽ അടുത്തിടെ ഗോവയിൽ ലഭ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനായി, ഡ്രെയിനേജ് നവീകരണം / അറ്റകുറ്റപ്പണി, ഫ്ലഡ് ലൈറ്റുകൾ, മൂന്ന് സ്റ്റേഡിയങ്ങളിൽ ഡ്രസ്സിംഗ് റൂമുകൾ എന്നീ നവീകരണം നടത്താൻ വിപുലമായ പദ്ധതി ആവിഷ്കരിച്ചു. ഓരോ ക്ലബ്ബുകൾക്കും വ്യക്തിഗത പരിശീലന പിച്ച് നൽകാൻ എഫ്എസ്ഡിഎൽ ആഗ്രഹിക്കുന്നു. ഗോവ സംസ്ഥാനത്ത് അത്തരം പത്ത് പരിശീലന പിച്ചുകൾ തിരിഞ്ഞെടുത്തിട്ടുണ്ട്, അത് അടുത്ത മാസത്തിൽ അതത് ക്ലബ്ബുകൾക്ക് കൈമാറുന്നതിനുമുമ്പ് നവീകരണ പ്രവർത്തനങ്ങൾ നടത്തും." നിത അംബാനി കൂട്ടിച്ചേർത്തു.