കേരളാ ബ്ലാസ്റ്റേഴ്സുമായുള്ള കരാർ അവസാനിപ്പിച്ച് അഞ്ച് താരങ്ങൾ
വിക്ടർ മോംഗിൽ, അപ്പോസ്‌തോലോസ് ജിയാനോ, ഇവാൻ കലിയൂസ്‌നി, ഹർമൻജോത് ഖബ്ര, മുഹീത് ഖാൻ എന്നിവരുടെ കരാർ കാലാവധി 2023 മെയ് 31ന് അവസാനിച്ചതിനാൽ ടീമിൽ നിന്ന് പിരിയുന്നതായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഔദ്യോഗീകമായി സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ടീം മുൻ ക്യാപ്റ്റൻ ജെസലും ടീമുമായുള്ള കരാർ അവസാനിപ്പിക്കുന്നതായി ഔദ്യോഗീകമായി സ്ഥിരീകരിച്ചിരുന്നു.

ഒൻപതാം സീസണിന് മുന്നോടിയായി ഒരു വർഷത്തെ ലോൺ കരാറിൽ കേരള ബ്ലാസ്റ്റേഴ്സിലെത്തിയ ഉക്രൈൻ താരം ഇവാൻ കലിയൂഷ്നി ടീം മധ്യനിരയിലെ പ്രധാനിയായിരുന്നു. പ്രസ്തുത 2022-23 ISL സീസണിൽ 4 ഗോളുകൾ നേടിയ താരം 3 ഗോളുകൾക്ക് അസിസ്റ്റും നൽകി.
ഇവാന് സമാനമായി 2022-23 സീസണിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗമായ ഓസ്ട്രേലിയൻ മുന്നേറ്റ താരമായിരുന്നു അപൊസ്തൊലസ് ജിയാനു. സീസണിൽ 17 ISL മത്സരങ്ങളിൽ ടീമിനായി കളത്തിലിറങ്ങിയ താരം 2 ഗോളുകൾ നേടുകയും 2 അസിസ്റ്റുകൾ നൽകുകയും ചെയ്തു.
ഒഡിഷ എഫ്‌സിയിൽ നിന്ന് ഒൻപതാം സീസണിന് മുന്നോടിയായിയാണ് പ്രതിരോധ താരമായ വിക്ടർ മൊംഗിൽ കേരളാ ബ്ലാസ്റ്റേഴ്‌സുമായി കരാറിലെത്തിയത്. സീസണിൽ ടീമിനായി ഗോളുകളോ അസിസ്റ്റോ നേടാൻ താരത്തിനായില്ല.
ബെംഗളൂരു എഫ്‌സിയിൽ നിന്ന് എട്ടാം സീസണിന് മുന്നോടിയായി കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഭാഗമായ ഖബ്ര രണ്ടു സീസണുകളിലായി 27 മത്സരങ്ങളിൽ ടീമിനായി കളത്തിലിറങ്ങി. ഇരു സീസണുകളിലുമായി ഓരോ ഗോളുകൾ വീതമാണ് താരം ടീമിനായി നേടിയത്.
ജമ്മു കാശ്മീർ സ്വദേശിയായ യുവ ഗോൾകീപ്പർ മുഹീത് 2020 ഒക്ടോബറിൽ ബ്ലാസ്റ്റേഴ്സിലെത്തിയെങ്കിലും ഇതു വരെ ഇന്ത്യൻ സൂപ്പർ ലീഗിൽ കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല.