ഇന്ത്യൻ സൂപ്പർ ലീഗ് ആറാം സീസണിലെ കേരളാബ്ലാസ്റ്റേഴ്സിന്റെ അവസാന മത്സരം ബുവനേശ്വർ കലിങ്ക ഒഡിഷ എഫ്‌സിക്കെതിരെ അരങ്ങേറി.  മത്സരത്തിന് ശേഷം ഇന്ത്യൻ സൂപ്പർ ലീഗ് പ്രതിനിധികളുമായി കേരളാ ബ്ലാസ്റ്റേഴ്‌സ് കോച്ച് എൽകോ ഷെറ്റോരി സംസാരിച്ചു.

പരിക്കുകളാൽ സീസന്റെ തുടക്കം മുതൽ ഏറെ ബുദ്ധിമുട്ടിയ ടീമായിരുന്നു കേരളാ ബ്ലാസ്റ്റേഴ്‌സ്. ആദ്യ മത്സരം ഗംഭീരമായിരുന്നുവെങ്കിലും പിന്നീടങ്ങോട്ട് പരിക്ക് ബ്ലാസ്റ്റേഴ്സിന് പ്രശ്നമായി.  ആദ്യ പതിനൊന്നിനെ പതിനേഴു കളികളിലും വ്യത്യസ്തമായി കളത്തിലിറക്കേണ്ടിവന്ന സാഹചര്യത്തിൽ നിന്നുതന്നെ പരിക്ക് ടീമിനെ എത്രത്തോളം ബാധിച്ചിരുന്നുവെന്ന് വ്യക്തമാണ്.  സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം വിലയിരുത്തിയാണ് എൽകോ സംസാരിച്ചു തുടങ്ങിയത്.

"ഇതുവരെ ഞങ്ങൾക്ക് പൂർണമായ പ്രകടനം കാഴ്ചവെക്കാൻ സാധിച്ചിട്ടില്ല. ഇന്നും രണ്ടു  ആഗ്രഹിച്ചതുപോലെ കളത്തിലിറക്കാൻ സാധിച്ചില്ല. പതിനേഴു കളികളിൽ വ്യത്യസ്ത ലൈനപ്പുമായാണ് ഞങ്ങൾ ഇറങ്ങിയത്. തുടർച്ചയായി സ്ഥിരതയുള്ള ടീമിനെ പുറത്തെടുക്കാൻ ആഗ്രഹം ഇല്ലാതിരുന്നിട്ടില്ല. സാധിക്കാതിരുന്നിട്ടാണ്. എന്തായാലും പരിമിതിക്കുള്ളിൽ നിന്ന് കഴിവിന്റെ പരമാവധി ഞങ്ങൾ ശ്രമിച്ചു. ചില മികച്ച പ്രകടനങ്ങൾ ഞങ്ങൾ കാഴ്ച വച്ച്. ചില മോശം പ്രകടനങ്ങളും. നിർഭാഗ്യവശാൽ സസ്‌പെൻഷൻ കാരണം മൂന്നു കളികൾ എനിക്ക് നഷ്ടപ്പെട്ടു. പക്ഷെ അതിലൊരു സസ്‌പെൻഷൻ തികച്ചും അന്യായമായിരുന്നു. അത്തരത്തിൽ ചെന്നയിക്കെതിരായ മത്സരത്തിൽ എനിക്ക് പങ്കെടുക്കാൻ സാധിച്ചില്ല. അതെനിക്ക് വലിയൊരു നഷ്ടമായിരുന്നു. രണ്ടു ജയങ്ങൾ ഞങ്ങൾ ഞങ്ങൾ കൊൽക്കത്തക്കെതിരെ നേടി. ബെംഗളൂരുവിനെതിരെയും ജയിക്കാൻ ഞങ്ങൾക്കായി. മൊത്തത്തിൽ വിലയിരുത്തുമ്പോൾ കഴിവിന്റെ പരമാവധി എന്റെ കളിക്കാർ കഠിനാധ്വാനം ചെയ്തു. ഇപ്പോഴും അതിനാൽ ഞങ്ങൾക്ക് പിന്തുണ ലഭിക്കുന്നു." അദ്ദേഹം പറഞ്ഞു.

ഇപ്പോൾ വർഷങ്ങളായി ഇത്യയിൽ താമസിച്ച് ഫുട്ബോൾ രംഗത്ത് പ്രവർത്തിക്കുന്നതിന്റെ അടിസ്ഥാനത്തിൽ ഓരോ വർഷവും ഇന്ത്യൻ ഫുട്ബാളിൽ സംഭവിക്കുന്ന വികസനത്തെക്കുറിച്ചും പുരോഗമനത്തെക്കുറിച്ചും അദ്ദഹം സംസാരിച്ചു.

"ഇന്ത്യൻ പ്ലയേഴ്‌സിന്റെ കളിയിൽ വരുന്ന പുരോഗമനപരമായ മാറ്റങ്ങൾ നമുക്ക് കാണാൻ സാധിക്കുന്നുണ്ട്. ഇന്ത്യൻ ഫുട്ബാളിൽ പുരോഗമനമുണ്ട്. അതൊരു നല്ല കാര്യമാണ്. അത് കാണുന്നതിൽ ഞാൻ സന്തോഷവാനാണ്. കൂടുതാൾ കളികൾ അഭിമുഘീകരിക്കുമ്പോൾ വീണ്ടുമവർക്ക് മാറ്റങ്ങളുണ്ടാകും. "

കെ പി രാഹുലിനും സഹലിനും ജീക്സനിനുമൊപ്പമെല്ലാം കൂടുതൽ അടുത്തുനിന്ന് അവരെ വളർത്തിയെടുക്കാൻ സാധിച്ചതിനെപ്പറ്റിയും അദ്ദഹം സംസാരിച്ചു.

" രാഹുൽ വന്നതിനു ശേഷം അദ്ദേഹത്തിന് പരിക്ക് പറ്റി കളികൾ നഷ്ടമായി. പിന്നീടദ്ദേഹം മടങ്ങിവന്നു. അദ്ദേഹം അക്രമകാരിയായ വേഗമേറിയ കളിക്കാരനാണ്. ഞങ്ങളുടെ യുവകളിക്കാരിൽ കഴിവുകളുണ്ട്. സാങ്കേതികമായ തന്ത്രങ്ങളുണ്ട്. എന്നാൽ തുടർച്ചയായി അവരോടൊപ്പം പ്രവർത്തിച്ചാൽ മാത്രമേ അവരെ പരിശീലനം നൽകി ഉയർത്തിക്കൊണ്ടു വരാൻ സാധിക്കൂ." അദ്ദേഹം പറഞ്ഞു നിർത്തി. 

ഈ മത്സരത്തോടു കൂടി ഇരു ടീമുകളുടെയും ഈ സീസണിലെ മത്സരങ്ങൾ അവസാനിച്ചു. സീസണിൽ പത്തൊൻപതു പോയിന്റുകൾ നേടി കേരളബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഏഴാം സ്ഥാനത്തും ഇരുപത്തിയഞ്ചു പോയിന്റുകൾ നേടി ഒഡിഷ എഫ്‌സി ആറാം സ്ഥാനത്തുമാണ്. ഈ സീസണിൽ ലീഗ് ഘട്ടത്തിൽ ബാക്കി നിൽക്കുന്നത് ഒരേയൊരു മത്സരം മാത്രമാണ്. ഫെബ്രുവരി ഇരുപത്തിയഞ്ചിന് ഗുവാഹത്തി ഇന്ദിര ഗാന്ധി സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന മത്സരത്തിൽ, നാലാം സ്ഥാനക്കാരായ ചെന്നൈയിൻ എഫ്‌സി ഒൻപതാം സ്ഥാനക്കാരായ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയെ നേരിടും. അതിനു ശേഷം ഫെബ്രുവരി ഇരുപത്തിയഞ്ചു മുതൽ സെമി ഫൈനൽ മത്സരങ്ങൾ അരങ്ങേറും. ഫൈനൽ മത്സരം ഗോവ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വച്ചരങ്ങേറും.