സെമിഫൈനൽ മത്സരത്തിൽ മത്സരത്തിൽ വിജയം നേടി എടികെ ഫൈനലിൽ കടന്നു.  ഞായറാഴ്ച കൊൽക്കത്തയിൽ വിവേകാനന്ദ യുബ ഭാരതി കൃരംഗനിൽ നടന്ന സെമി ഫൈനൽ പോരാട്ടത്തിന്റെ രണ്ടാം ഘട്ടത്തിൽ ബെംഗളൂരു എഫ്‌സിയെ 3-1 ന് പരാജയപ്പെടുത്തിയാണ് എടികെ എഫ്‌സി ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് (ഹീറോ ഐ‌എസ്‌എൽ) 2019-20 ഫൈനലിൽ കടന്നത്.

ആദ്യ പാദത്തിലെ 1-0 തോൽ‌വി മറികടക്കാൻ ശ്രമിച്ച എടികെക്ക് അപ്രതീക്ഷിതമായി അഞ്ചു മിനിറ്റിനുള്ളിൽ തന്നെ ആദ്യ പ്രഹരമേറ്റു. ബെംഗളൂരു എഫ്‌സിക്ക് വേണ്ടി ആഷിഖ് കുരിണിയൻ നേടിയ ഗോൾ കൊൽക്കത്തക്ക് തിരിച്ചടിയായെങ്കിലും കൃത്യതയാർന്ന ശക്തമായ പ്രകടനത്തിലൂടെ അവർ മടങ്ങിയെത്തി.

സമനില വഴങ്ങാതിരിക്കാൻ മൂന്ന് ഗോളുകൾ ആവശ്യമായിരുന്ന എ‌ടി‌കെ ആക്രമണം തുടർന്നെങ്കിലും അതിനെ ശക്തമായി പ്രതിരോധത്തെ ബെംഗളൂരുനിരയ്ക്ക് കഴിഞ്ഞില്ല. ആദ്യ പകുതിയിൽ തന്നെ ഒരു ഗോൾ നേടി മത്സരം സമനിലയിലാക്കൻ കൊൽക്കത്തയ്ക്ക് കഴിഞ്ഞു. പ്രബിറിന്റെ അസിസ്റ്റിൽ റോയ് കൃഷ്ണയാണ് സമനില ഗോൾ നേടിയത്.

അറുപത്തിമൂന്നാം മിനിറ്റിൽ ഡേവിഡ് വില്യംസ് പെനാലിറ്റി ചാൻസ് അവസരം വിനയോഗിച്ച് എടികെക്കായി രണ്ടാം ഗോൾ നേടി. എഴുപത്തിയൊമ്പതാം മിനിറ്റിൽ വീണ്ടും പ്രബീറിന്റെ അസിസ്റ്റിൽ ഡേവിഡ് വില്യംസ് മൂന്നാം ഗോൾ എടികെക്കു വേണ്ടി നേടി. തീപ്പൊരി പ്രകടനം കാഴ്ച വച്ച് ഇരു ടീമുകളും പോരാടിയെങ്കിലും മറ്റൊരു ഗോൾ കൂടി കണ്ടെത്താൻ ഇരു ടീമിനുമായില്ല. മത്സരം ഒന്ന് മൂന്നിനവസാനിച്ചപ്പോൾ വ്യക്തമായ ലീഡിൽ എടികെ ഫൈനലിൽ കടന്നു.

അവാർഡുകൾ

ക്ലബ് അവാർഡ് - ATK FC

മാരുതി സുസുക്കി ലിമിറ്റ് ലെസ്സ് പ്ലേയർ - ഡേവിഡ് വില്യംസ്

ഡിഎച്ച്എൽ വിന്നിംഗ് പാസ് ഓഫ് ദി മാച്ച് - പ്രഭിർ ദാസ്

ഐ‌എസ്‌എൽ എമർജിംഗ് പ്ലെയർ ഓഫ് ദ മാച്ച് - ആഷിക് കുറുനിയൻ

ഹീറോ ഓഫ് ദ മാച്ച് - പ്രബീർ ദാസ്