ടോമസ് ടോർസ്: ഫുട്ബോൾ എന്നത് കഴിവുകൾ ഉപയോഗിച്ചുള്ളതു മാത്രമല്ല മൈൻഡ് ഗെയിം കൂടിയാണ്!

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി റിസർവ് ടീം ഹെഡ് കോച്ച് ടോമസ് ടോർസ് തന്റെ കളിക്കാർ പ്രീമിയർ ലീഗിലെ മികച്ച നിലവാരമുള്ള യൂത്ത് ടീമുകൾക്കെതിരെ നെക്‌സ്റ്റ് ജെൻ കപ്പിൽ കളിക്കുന്നതിന്റെ അനുഭവം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നു. ഒപ്പം യുകെയിൽ നടക്കുന്ന ടൂർണമെന്റിന് യോഗ്യത നേടുന്നതിനായി റിലയൻസ് ഫൗണ്ടേഷൻ ഡെവലപ്‌മെന്റ് ലീഗിൽ റണ്ണേഴ്‌സ് അപ്പായ ബ്ലാസ്റ്റേഴ്‌സ് ടീം തങ്ങളുടെ കഴിവിന്റെ പരമാവധി ശ്രമിക്കുമെന്നും പ്രതീക്ഷിക്കുന്നു.

നെക്സ്റ്റ് ജെൻ കപ്പിനായി ടീമിനൊപ്പം ചേർന്ന ജീക്‌സൺ സിങ്ങിനെപ്പോലുള്ള ടീമിലെ മുതിർന്ന കളിക്കാരെയും ടോർസ് പ്രശംസിച്ചു. നെക്സ്റ്റ് ജെൻ കപ്പിന് മുന്നോടിയായുള്ള indiansuperleague.com-മായി നടത്തിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം തന്റെ മനസ് തുറന്നത്. ബുധനാഴ്ച നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ടോട്ടൻഹാം ഹോട്‌സ്‌പറിനെ നേരിടും.

അഭിമുഖത്തിന്റെ പ്രധാന ഭാഗങ്ങൾ;

നെക്സ്റ്റ് ജെൻ കപ്പിനായി നിങ്ങൾ എത്രത്തോളം തയ്യാറാണ്? ബെംഗളൂരു എഫ്‌സിക്കെതിരായ അവസാന മത്സരത്തെക്കുറിച്ചുള്ള ഓർമ്മകൾ എന്തൊക്കെയാണ്?

"ഞങ്ങളുടെ തയ്യാറെടുപ്പ് നന്നായി നടക്കുന്നു. കളിക്കാർ അവധി ദിവസങ്ങളിൽ നിന്ന് മടങ്ങിയെത്തിയതിനാൽ ഞങ്ങൾ ഈ മാസത്തിന്റെ തുടക്കം മുതൽ കൂട്ടായി പരിശീലനം ആരംഭിച്ചു. അവിടെ ഇന്ത്യയെ ഒരു ഫുട്ബോൾ ടീമായി പ്രതിനിധീകരിക്കാൻ ഞങ്ങൾ അക്ഷമരായി കാത്തിരിക്കുന്നു. ബെംഗളൂരു എഫ്‌സിക്കെതിരായ മത്സരത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, അതൊരു നല്ല കളിയായിരുന്നു എന്നാണ് എന്റെ അഭിപ്രായം. മത്സരാധിഷ്ഠിത ഗെയിമായിരുന്നു, അത്തരത്തിലുള്ള അന്തരീക്ഷം ഫുട്‌ബോളിന്റെ ഭാഗമാണെന്ന് ഞാൻ കരുതുന്നു, എനിക്ക് ഇഷ്ടപ്പെട്ടു. ആ കളി നടന്നതിൽ എനിക്ക് സന്തോഷമുണ്ട്. കാരണം അത് യുവ കളിക്കാർക്ക് ഫുട്ബാളിൽ യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമാക്കിക്കൊടുത്തു. പ്രൊഫഷണൽ ഫുട്ബോളിൽ കളിക്കളത്തിനകത്തു മാത്രമല്ല, കളിക്കളത്തിന് പുറത്തും ശരിയായ മാനസികാവസ്ഥയോടെ തയ്യാറാകണം.”

"ഫുട്ബോൾ എന്നത് കഴിവുകൾ ഉപയോഗിച്ചുള്ള കളികൾ മാത്രമല്ല മൈൻഡ് ഗെയിം കൂടിയാണ്. മുമ്പ് എന്താണ് സംഭവിച്ചത്, ലഭിച്ച ഫലങ്ങൾ, ഗെയിമിന്റെ തന്ത്രം എങ്ങനെ ക്രമീകരിക്കാം എന്നിവയെക്കുറിച്ചെല്ലാം കളിക്കാർ ശ്രദ്ധിക്കേണ്ടതുണ്ട്. അതിനാൽ യുവ കളിക്കാരുടെ മത്സരത്തിന് ഇത് വളരെ ഫലപ്രദമാണെന്ന് എനിക്ക് തോന്നുന്നു. രണ്ട് ടീമുകളും ലീഗിലെ മികച്ചവരായിരുന്നുവെന്നും ഞങ്ങൾ ഗുണനിലവാരത്തോടെ കളിച്ചുവെന്നും ഞാൻ പറയുന്നതിനാൽ അതൊരു ഉയർന്ന നിലവാരത്തിലുള്ള ഫുട്ബോൾ കളി കൂടിയായിരുന്നു. ടീം അവിടെയെത്തിയതിൽ എനിക്ക് വളരെ സന്തോഷമുണ്ട്."

സീനിയർ കളിക്കാർ ജൂനിയർ കളിക്കാർക്ക് യുകെയിൽ കളിക്കുന്നതിനെക്കുറിച്ച് മാർഗനിർദേശം നൽകുകയും അതേ സമയം അവരിൽ ചിലർ ഹീറോ ഐ‌എസ്‌എല്ലിൽ കളിച്ചിട്ടുള്ളതിനാൽ പാലിക്കേണ്ട നിയമങ്ങളെക്കുറിച്ച് അവരോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ടോ?

"സെഷനുകളിൽ നിന്ന് എനിക്ക് കാണാൻ കഴിയുന്നത്, ഞങ്ങളുടെ സീനിയർ ടീം കളിക്കാർ വളരെ ഉത്തരവാദിത്തമുള്ളവരാണെങ്കിലും ഇപ്പോഴും യുവ കളിക്കാരാണ് എന്നതാണ്. അതുകൊണ്ടാണ് അവർക്ക് ഈ ടൂർണമെന്റിൽ ഞങ്ങളോടൊപ്പം പോകാനും ഡെവലപ്മെന്റ് ലീഗിൽ ഞങ്ങളോടൊപ്പം പങ്കെടുക്കാനും കഴിയുന്നത്. അതുകൊണ്ട് അവർ ഞങ്ങൾക്കൊപ്പം വരാൻ അർഹരാണ്.”

"ആദ്യ ടീമിലെ വിദേശ കളിക്കാരിൽ നിന്നും മറ്റ് കളിക്കാരിൽ നിന്നും അവർ പഠിച്ചുവെന്ന് അവർ ഞങ്ങളെ കാണിക്കുന്നു, ഇത് അവർ ഇവിടെ വന്നതിന്റെ വളരെ നല്ല വശമാണ്, കാരണം അവർ എങ്ങനെ ഒരു പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനാകണമെന്നും എങ്ങനെ ആയിരിക്കണമെന്നും പരസപരം അറിവുകൾ കൈമാറുന്നു. കളിക്കളത്തിൽ മാത്രമല്ല, അവരുടെ ആരോഗ്യം, പോഷകാഹാരം, തയ്യാറെടുപ്പ്, റിക്കവറി ടൈം എന്നിവയിലെല്ലാം കളിക്കാർ എങ്ങനെ പെരുമാറണം എന്നും പഠിപ്പിക്കുന്നു."

"ഞങ്ങളുടെ യുവ കളിക്കാർ അവരുടെ മാതൃക പിന്തുടരുന്നതായി എനിക്ക് കാണാൻ കഴിയും, കാരണം സെഷന്റെ അവസാനം അവർ വ്യക്തിഗത ജോലികൾ അതേ രീതിയിൽ ചെയ്യുന്നു. യുവ കളിക്കാരെ വേഗത്തിൽ പഠിപ്പിക്കാനും പഠിപ്പിക്കാനും വളർത്താനുമുള്ള നല്ലൊരു മാർഗമാണിത്. സീനിയർ കളിക്കാരെ കണ്ടു പഠിക്കണം. അത് ഇപ്പോൾ KBFC യിൽ നടക്കുന്നു."

നെക്സ്റ്റ് ജെൻ കപ്പ് പോലുള്ള മത്സരങ്ങളിൽ, ഉയർന്ന നിലവാരമുള്ള ടീമുകൾക്കെതിരെ കളിക്കാൻ പോകുന്നതിനാൽ റിസൾട്ടിനേക്കാൾ അനുഭവം എത്രത്തോളം പ്രധാനമാണ്?  നിങ്ങൾ എങ്ങനെയാണ് അതിനെ സമീപിക്കുന്നത്?

"ഫുട്ബോളിൽ, എതിരാളിയെ പരിഗണിക്കാതെ തന്നെ നിങ്ങൾ എപ്പോഴും വിജയിക്കാൻ ആഗ്രഹിക്കുന്നു, നിങ്ങളുടെ തന്ത്രങ്ങളും കഴിവുകളും എതിരാളികളുടെ നിലവാരത്തിലും എതിരാളി നൽകുന്ന പോരാട്ടത്തിനുമനുസരിച്ച് വ്യത്യാസപ്പെടുന്നു. അതിനാൽ, ഞങ്ങൾ അവിടെ പോകുന്നത് ഒരു യാത്രയ്‌ക്കോ വിനോദസഞ്ചാരത്തിനോ അല്ല. മത്സരിക്കാൻ ആഗ്രഹിക്കുന്ന മാനസികാവസ്ഥയിലാണ് ഞങ്ങൾ അവിടെ പോകുന്നത്. മികച്ച നിലവാരമുള്ള ടീമുമായാണ് നമ്മൾ മത്സരിക്കുന്നതെങ്കിൽ, ഞങ്ങളുടെ ടീമിലെ ചില തടസ്സങ്ങളോ പരിമിതികളോ കാരണം ഇപ്പോൾ അത് സാധ്യമല്ലെങ്കിൽ, ഞങ്ങളുടെ പ്രകടനത്തിൽനിന്ന് സാഹചര്യം മനസ്സിലാകും."

"യൂറോപ്പിൽ ഫുട്ബോൾ എങ്ങനെ കളിക്കുന്നു, സൗകര്യങ്ങൾ എങ്ങനെയുണ്ട്, അവർ എങ്ങനെ ജോലി ചെയ്യുന്നു, ഗെയിം എങ്ങനെ സംഘടിപ്പിക്കുന്നു, പരിശീലന പ്രക്രിയ എങ്ങനെ സംഘടിപ്പിക്കുന്നു എന്നതിനെക്കുറിച്ചെല്ലാം അറിയാൻ അനുഭവങ്ങൾ അത്യാവശ്യമാണ്. വ്യത്യസ്തമായ ഒരു ലോകം, വ്യത്യസ്തമായ സംസ്കാരം എല്ലാം അനുഭവിച്ചറിയാം. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇത് ഏറ്റവും വിലപ്പെട്ട അനുഭവമാണ്, തിരിച്ചെത്തിയതിന് ശേഷം ഞങ്ങളുടെ കളിക്കാരുടെ വളർച്ചയെ ഇത് സഹായിക്കും. മത്സരിച്ച് എന്തെങ്കിലും നേടാനുള്ള സാധ്യതയുണ്ടെങ്കിൽ, ഞങ്ങൾ തീർച്ചയായും അതിനായി ശ്രമിക്കുകയും നേടുകയും ചെയ്യും.”

പ്രീമിയർ ലീഗ് അക്കാദമി ടീമുകളുമായുള്ള അറിവ് പങ്കിടൽ സെഷനുകൾ നിങ്ങൾക്ക് എത്രത്തോളം സഹായകമാണ്?

"ഈ സെഷനുകൾ എനിക്ക് വളരെ ഇഷ്ടപ്പെട്ടു. അവ വ്യത്യസ്ത വിഷയങ്ങളെക്കുറിച്ചായിരുന്നുവെങ്കിലും അവയെല്ലാം ശരിക്കും വിലപ്പെട്ടതായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം, ഇംഗ്ലീഷ് ടീമുകൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മനസിലാക്കാനും എന്റെ ജോലിയും ഞങ്ങളുടെ കോച്ചിംഗ് സ്റ്റാഫും തമ്മിലുള്ള സമാനതകളും വ്യത്യാസങ്ങളും പരിശോധിക്കാനും ഇത് ഒരു അവസരമായിരുന്നു. "

Your Comments

Your Comments