ഒരു വർഷത്തിലേറെയായി തുടർന്ന ഇന്ത്യൻ സീനിയർ പുരുഷ ഫുട്ബോൾ ടീമിന്റെ വിജയ വരൾച്ചയ്ക്ക് അന്ത്യം കുറിച്ച് സ്പാനിഷ് പരിശീലകൻ മനോലോ മാർക്വേസ്.

ഷില്ലോങ്ങിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന സൗഹൃദ മത്സരത്തിൽ മാലദ്വീപിനെതിരെ മറുപടിയില്ലാത്ത മൂന്ന് ഗോളുകളുടെ ആധികാരികമായ ജയമാണ് ഇന്ത്യ കണ്ടെത്തിയത്. ഇഗോർ സ്ടിമാക്കിന്റെ പിൻഗാമിയായി സ്ഥാനമേറ്റെടുത്ത മാർക്വേസിനു കീഴിൽ നേടുന്ന ആദ്യത്തെ ജയം കൂടിയാണിത്.

കൂറ്റൻ മാർജിനിലെ ഈ ജയം ടീമിന്റെ ആത്മവീര്യം ഉയർത്തുന്നതിനൊപ്പം, ഈ മാസം 25 -നു നടക്കാനിരിക്കുന്ന ബംഗ്ലാദേശിനെതിരായ എഎഫ്‌സി ഏഷ്യൻ കപ്പ് യോഗ്യത മത്സരമെന്ന നിർണായക ഘട്ടത്തെ അഭിമുഖീകരിക്കുന്നതിൽ പ്രധാന കാൽവെപ്പായി മാറും.

മത്സരം തുടങ്ങാനുള്ള വിസിൽ മുഴങ്ങയതുമുതൽ, മത്സരത്തിന്റെ ഗതിയുടെ ചരട് ഇന്ത്യ കയ്യിലെടുത്തു. തുടക്കത്തിലെ ചില മിന്നലാട്ടങ്ങൾ, മത്സരത്തിൽ തുടർന്ന് ആതിഥേയർ ചെലുത്തുന്ന ആധിപത്യത്തിന്റെ സൂചനയായിരുന്നു . പൊസഷൻ നിലനിർത്തുന്നതിലും, അവസരങ്ങൾ രൂപപ്പെടുത്തുന്നതിലും, വിങ്ങുകളിൽ വേഗതയും സ്കില്ലുകളും നിലനിർത്തുന്നതിലും ഇന്ത്യ തിളങ്ങി. മത്സരത്തിലെ ആദ്യ ഗോൾ പിറന്നത് രാഹുൽ ഭേകെയിലൂടെ. ബ്രാൻഡൻ ഫെർണാണ്ടസ് എടുത്ത കോർണർ വലയിലേക്ക് ചെത്തിയിട്ട്, ശേഷിക്കുന്ന മത്സരത്തിന്റെ ഫലത്തെ തന്നെ നിയന്ത്രിച്ചു.

മത്സരം പുർഗമിക്കുന്നതിനൊപ്പം, മാലദ്വീപ് പ്രതിരോധം ബാക്കിവെച്ച സ്പേസുകൾ മുതലെടുത്ത ഇന്ത്യ, മുന്നിലേക്ക് കൊടുത്തലായി പ്രസ് ചെയ്ത തുടങ്ങി. രണ്ടാം പകുതിയിലേക്ക് നീങ്ങിയ മത്സരം കണ്ടത്, ആദ്യ പകുതിയുടെ തുടർച്ചയായി ഇന്ത്യ നൽകുന്ന പ്രെഷറും അതിന്റെ ഫലമായി പിറന്ന ലിസ്റ്റോൺ കൊളാക്കോയുടെ ഗോളുമാണ്. സെറ്റ് പീസിൽ മഹേഷിന്റെ കോർണറിനു തലവെച്ച താരത്തിന് പിഴച്ചില്ല. ഇന്ത്യ മത്സരത്തിലെ ലീഡ് ഇരട്ടിയാക്കി.

തുടർച്ചയായി പ്രതിരോധത്തെ തകർത്തു മുന്നേറിയ ഇന്ത്യയുടെ ആക്രമണങ്ങൾക്ക് തടയിടാൻ മാലദ്വീപ് കഠിനമായി വിയർപ്പൊഴുക്കി. ലഭിച്ച അവസരങ്ങളിൽ തിരിച്ചുവരവിന് തിരികൊളുത്താൻ അതിഥികൾ അതിവേഗം പ്രത്യാക്രമണത്തിന് കോപ്പുകൂട്ടിയെങ്കിലും, ആതിഥേയരുടെ പ്രതിരോധം ഉയർന്നു നിന്നു. അവസാന മിനിറ്റുകളിലേക്ക് മത്സരം കടന്നപ്പോൾ, സുനിൽ ഛേത്രിയുടെ ബൂട്ടിൽ നിന്നും പിറന്ന ഒരു ഗോൾ കൂടി കണക്കു പുസ്തകങ്ങളിൽ രേഖപ്പെടുത്തി ഇന്ത്യ മത്സരം മൂന്ന് ഗോളുകൾക്ക് ജയിച്ചു കയറി. നിരന്തരമായ ആക്രമണങ്ങളുടെയും കൃത്യമായ തന്ത്രങ്ങളുടെയും ആകെ ഫലമായിരുന്നു ഇന്ത്യയെ ആത്മവിശ്വാസത്തിന്റെ കൊടുമുടിയിലെത്തിച്ച ഈ ജയം.

മുഖ്യപരിശീലകനായി സ്ഥാനമേറ്റെടുത്ത്, വിജയമറിയാതെ നീങ്ങിയ അവസാനത്തെ നാല് മത്സരങ്ങളെ തുടർന്ന് നേടുന്ന ആദ്യത്തെ ജയത്തിന് ശേഷം മുഖ്യപരിശീലകൻ മാധ്യമങ്ങളോട് സംസാരിച്ചു.

'ഒരു മത്സരം ജയിക്കുമ്പോ, നിങ്ങളെപ്പോഴും സന്തോഷവാനായിരിക്കും. നിങ്ങൾക്ക് നന്നായി കളിക്കാം, കളിക്കാതിരിക്കാം, പക്ഷെ, കുറഞ്ഞത് എത്ര മത്സരങ്ങൾക്ക് ശേഷമെന്ന് എനിക്കറിയില്ല, ജയം കണ്ടെത്തേണ്ടത് അനിവാര്യമാണ്," അദ്ദേഹം മത്സര ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

(ബംഗ്ലാദേശിനെതിരെ) ഞങ്ങൾ ജയിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അത് 3-0 ന് ആണെങ്കിൽ നല്ലത്, പക്ഷെ ഞങ്ങൾ ജയം പ്രതീക്ഷിക്കുന്നു. ബംഗ്ലാദേശിനെതിരായ മത്സരം കടുപ്പമേറിയതാകുമെന്ന് ഞങ്ങൾക്കറിയാം. എന്നെ സംബന്ധിച്ച്, ഒരു മത്സരവും എളുപ്പമുള്ളതല്ല. എളുപ്പമുള്ള മത്സരമില്ല. ഇരുവർക്കും ഇതൊരു ബുദ്ധിമുട്ടേറിയ മത്സരമാകുമെന്ന് ഞാൻ കരുതുന്നു,' അദ്ദേഹം അറിയിച്ചു.

ഒരു വർഷത്തോളം ജയമറിയാതെ നിൽക്കുന്ന ടീമിന് ഈ ജയം എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് മാർക്വേസ് അടിവരയിട്ട് പറഞ്ഞു. ഓപ്പൺ പ്ലേയിൽ നിന്നും ഒരു ഗോൾ മാത്രമേ കണ്ടെത്താൻ സാധിച്ചുള്ളു എങ്കിലും, വിജയമില്ലാതെയുള്ള ഈ യാത്ര അവസാനിപ്പിക്കുന്നതിനാണ് പ്രാധാന്യം നൽകിയതെന്ന് അദ്ദേഹം വ്യക്തമാക്കി.

"കാര്യമെന്തെന്നാൽ, ഇത് കടുപ്പമേറിയതാണോ അല്ലയോ എന്നതല്ല. ഒരു വർഷത്തിലേറെയായി നമ്മൾ ഒരു മത്സരം ജനിച്ചിട്ട് എന്നതാണ് വിഷയം. എല്ലാവരും ഇതിനെ പറ്റിയാണ് സംസാരിക്കുന്നത്, ഒപ്പം കളിക്കാർ ഈ ജയം അർഹിക്കുന്നു. ഇന്നത്തെ വിജയം ന്യായമല്ലെന്ന് ആർക്കും പറയാൻ കഴിയില്ലെന്ന് ഞാൻ കരുതുന്നു," അദ്ദേഹം പറഞ്ഞു.

എല്ലാ ഗോളുകളും ഹെഡറിലൂടെയായിരുന്നു, അതിൽ രണ്ടും സെറ്റ് പീസുകളിലൂടെയും. ശരിയാണ്, ഇതിനേക്കാൾ നന്നായി നിങ്ങൾക്ക് കളിയ്ക്കാൻ സാധിക്കും, പക്ഷെ മികച്ചതായി കളിച്ചില്ലെങ്കിലും 3-0 ന് ജയിച്ചെങ്കിൽ, അതൊരു അല്ല സ്കോറാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.

ചൊവ്വാഴ്ച ബംഗ്ലാദേശിനെതിരായ മത്സരത്തോടെ ഇന്ത്യ എ.എഫ്.സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങൾക്ക് തുടക്കം കുറിക്കും. ഗ്രൂപ്പ് സിയിൽ മത്സരിക്കുന്ന ബ്ലൂ ടൈഗേഴ്‌സ് തുടർന്ന് ഹോങ്കോങ്ങിനെയും സിംഗപ്പൂരിനെയും നേരിടും.

എല്ലായ്‌പ്പോഴും നിങ്ങൾ വിജയിക്കുമ്പോൾ, അത് ഹെഡ് ഉപയോഗിച്ചാണെങ്കിൽ പോലും, അവസാന നിമിഷം ഹെഡ് ഉപയോഗിച്ച് ഗോൾ നേടുന്നത് നിങ്ങൾക്ക് കൂടുതൽ ആത്മവിശ്വാസം നൽകും. തീർച്ചയായും, അതൊരു ബുദ്ധിമുട്ടേറിയ മത്സരമാണെന്ന് നമ്മളറിയണം. അത് ബംഗ്ലാദേശായതുകൊണ്ടല്ല. ബംഗ്ലാദേശോ അല്ലെങ്കിൽ ഹോങ്കോങ്ങോ സിംഗപ്പൂരോ ആണെകിലും, എല്ലാ മത്സരവും കഠിനമായിരിക്കും. നമുക്ക് മുന്നിൽ ആറ് ഫൈനലുകളുണ്ടെന്ന് നമുക്കറിയാം. ആദ്യത്തെ കളിക്കാം," അദ്ദേഹം അറിയിച്ചു.

ആദ്യ പകുതിയിൽ ഭേക്കെയുടെ ഗോളിന് അസിസ്റ്റ് ചെയ്തതിന് ശേഷം ബ്രാൻഡൻ ഫെർണാണ്ടസ് പരിക്ക് മൂലം കളം വിട്ടു. ബംഗ്ലാദേശിനെതിരായ മത്സരം മിഡ്ഫീൽഡർക്ക് നഷ്ടമാകുമെന്ന് മാർക്വേസ് സ്ഥിരീകരിച്ചു, ഒപ്പം മാലദ്വീപിനെതിരായ മത്സരത്തിന് മുമ്പ് നേരിട്ട മറ്റു പാർക്കുകളിലും അദ്ദേഹം നിരാശ പ്രകടിപ്പിച്ചു

“ഇല്ല, തീർച്ചയായും ബ്രാൻഡൻ ലഭ്യമാകില്ല. അതെ, പകരം ആരെയെങ്കിലും വിളിക്കും. ഇന്ന് സ്റ്റാൻഡിലുണ്ടായിരുന്ന ബ്രൈസനെയും സംരക്ഷിക്കും. പക്ഷെ, പകരമാരെന്ന് നോക്കാം. ഐ‌എസ്‌എല്ലിലെ അവസാന മത്സരത്തിനിടെ മൂന്ന് കളിക്കാരെയും, കഴിഞ്ഞ ദിവസത്തെ ബ്രേക്ക് സെഷനിൽ മൻവീറിനെയും, ഇന്ന് ബ്രാൻഡനെയും ഞങ്ങൾക്ക് നഷ്ടമായത് ശരിക്കും നിർഭാഗ്യകരമാണ്," മാർക്വേസ് പറഞ്ഞവസാനിപ്പിച്ചു.