കിങ്‌സ് കപ്പിൽ മൂന്നാം സ്‌ഥാനത്തിനായുള്ള മത്സരത്തിൽ ലെബനനെതിരെ തോൽവി വഴങ്ങി ഇന്ത്യൻ ഫുട്‌ബോൾ ടീം
ഞായറാഴ്‌ച തായ്‌ലൻഡിലെ ചിയാങ് മായിലെ 700ആം വാർഷിക സ്‌റ്റേഡിയത്തിൽ നടന്ന കിങ്‌സ് കപ്പ് നാല്പത്തിയൊമ്പതാം സീസണിലെ മൂന്നാം സ്‌ഥാനത്തിനായുള്ള പോരാട്ടത്തിൽ ഇന്ത്യൻ ഫുട്‌ബോൾ ടീം ലെബനനെതിരെ 1-0ന് തോൽവി വഴങ്ങി. ഇരു ടീമുകളും ഏറ്റുമുട്ടിയ സമീപകാല മത്സരങ്ങളിൽ ലെബനനെതിരെ ബ്ലൂ ടൈഗേഴ്‌സിന് മികച്ച റെക്കോർഡ് ഉണ്ടായിരുന്നുവെങ്കിലും പ്രസ്തുത റെക്കോർഡ് നിലനിർത്താൻ ഇന്ത്യൻ ടീമിനായില്ല.


ഞായറാഴ്‌ച തായ്‌ലൻഡിലെ ചിയാങ് മായിലെ 700ആം വാർഷിക സ്‌റ്റേഡിയത്തിൽ നടന്ന കിങ്‌സ് കപ്പ് നാല്പത്തിയൊമ്പതാം സീസണിലെ മൂന്നാം സ്‌ഥാനത്തിനായുള്ള പോരാട്ടത്തിൽ ഇന്ത്യൻ ഫുട്‌ബോൾ ടീം ലെബനനെതിരെ 1-0ന് തോൽവി വഴങ്ങി. ഇരു ടീമുകളും ഏറ്റുമുട്ടിയ സമീപകാല മത്സരങ്ങളിൽ ലെബനനെതിരെ ബ്ലൂ ടൈഗേഴ്‌സിന് മികച്ച റെക്കോർഡ് ഉണ്ടായിരുന്നുവെങ്കിലും പ്രസ്തുത റെക്കോർഡ് നിലനിർത്താൻ ഇന്ത്യൻ ടീമിനായില്ല.
ആദ്യ ആപതിനൊന്നിൽ ഇന്ത്യൻ ഹെഡ് കോച്ച് ഇഗോർ സ്റ്റിമാക് രണ്ട് പ്രധാന മാറ്റങ്ങളാണ് വരുത്തിയത്, വിംഗർ ലാലിയൻസുവാല ചാങ്‌തെ ആദ്യ പതിനൊന്നിലേക്ക് മടങ്ങിയെത്തിയപ്പോൾ, നിഖിൽ പൂജാരിക്ക് പകരം ആശിഷ് റായി റൈറ്റ് ബാക്ക് പൊസിഷനിലും എത്തി.
മികച്ച പ്രകടനമാണ് ആദ്യ പകുതിയിൽ ഇന്ത്യൻ ടീം കാഴ്ചവച്ചത്. ഇരുപത്തിയാറാം മിനിറ്റിൽ ഛാങ്‌തെ ഗോൾ വലയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും പെനാൽറ്റി ബോക്‌സിൽ നിന്നുള്ള ഷോട്ട് വഴിമാറി. ഇന്ത്യ വീണ്ടും രണ്ട് അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ലെബനൻ പ്രതിരോധനിര തികച്ചും ഉറച്ചതായി നിലകൊണ്ടു. എന്നാൽ ആദ്യ അപകുതിയിൽ ആക്രമണത്തിൽ നിലവാരം പുലർത്താൻ ലെബനനായില്ല. ആദ്യ പകുതി ഗോൾരഹിതമായി അവസാനിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ ആശിഷ് റായിക്കും അനിരുദ്ധ് ഥാപ്പയ്ക്കും പകരം പൂജാരിയെയും ബ്രാൻഡൻ ഫെർണാണ്ടസിനെയും സ്റ്റിമാക് കൊണ്ടുവന്നു. രണ്ടാം പകുതിയുടെ തുടക്കത്തിൽത്തന്നെ ലെബനന് അവരുടെ ആദ്യ യഥാർത്ഥ അവസരം ലഭിച്ചു. അതിവേഗ പ്രത്യാക്രമണം നടത്തിയ ലെബനൻ താരം നാദർ മാറ്റർ ഒരു താഴ്ന്ന ഷോട്ടിലൂടെ ഗോളിനായി ശ്രമിച്ചെങ്കിലും, പക്ഷേ അതിന് ഇന്ത്യൻ ഗോൾ കീപ്പർ സന്ധുവിന്റെ സുരക്ഷിതമായ കൈകളിൽ നിന്ന് രക്ഷപ്പെടാനായില്ല. ആദ്യ പകുതിയിലെ പ്രകടനം മുതലെടുക്കുന്നതിൽ രണ്ടാം പകുതിയിൽ ഇന്ത്യ പരാജയപ്പെട്ടപ്പോൾ, ലെബനൻ ക്രമേണ കളിയുടെ നിയന്ത്രണം നേടാൻ ശ്രമിച്ചു. രണ്ടാം പകുതിയിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചത് ലെബനനായിരുന്നു.
69ആം മിനിറ്റിൽ, രാഹുൽ കെപിയുടെ നൽകിയ പാസിൽ ഫെർണാണ്ടസ് നടത്തിയ ത്രൂ പാസ് ലെബനൻ ഗോൾകീപ്പർ സമയോചിതമായി തടഞ്ഞു. നിമിഷങ്ങൾക്കുള്ളിൽ കോർണർ കിക്കിൽ കാസെം അൽ സെയ്ൻ സമനില തകർത്ത് ലെബനനായി ഗോൾ നേടി. സമനില ഗോളിനായി ഇന്ത്യൻ ടീം പരമാവധി ശ്രമിച്ചെങ്കിലും അവസാന മിനിറ്റുകളിൽ ലെബനൻ പ്രതിരോധം ഉറച്ചുനിന്നു. തൊണ്ണൂറാം മിനിറ്റിൽ, വലതുവശത്ത് നിന്ന് ഫ്രീകിക്ക് എടുക്കാൻ ബ്രാൻഡൻ ശ്രമിച്ചപ്പോഴും അദ്ദേഹത്തിന്റെ ഷോട്ട് ലെബനൻ പ്രതിരോധം ക്ലിയർ ചെയ്തു.
അനുവദിച്ച ഇഞ്ചുറി ടൈമിന്റെ ഏഴ് മിനിറ്റിനുള്ളിൽ ഇന്ത്യ കൂടുതൽ സമ്മർദം ചെലുത്തിയെങ്കിലും ഗോൾ മടക്കാൻ ഇന്ത്യക്കായില്ല.