സൂപ്പർ കപ്പ് 2025: അറിയാം വേദിയും മറ്റ് പ്രധാന വിവരങ്ങളും
പതിമൂന്ന് ഐഎസ്എൽ ക്ലബ്ബുകളും മൂന്ന് ഐ-ലീഗ് ക്ലബ്ബുകളും ടൂർണമെന്റിന്റെ അഞ്ചാം പതിപ്പിൽ പങ്കെടുക്കും

സൂപ്പർ കപ്പ് 2025, ഏപ്രിൽ 21 മുതൽ ഒഡീഷയിലെ ഭുവനേശ്വറിൽ നടക്കുമെന്ന് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) ബുധനാഴ്ച അറിയിച്ചു.
16 ടീമുകൾ പങ്കെടുക്കുന്ന ഈ ടൂർണമെന്റ് നോക്കൗട്ട് രീതിയിലാണ് നടത്തപ്പെടുക. ഇന്ത്യൻ സൂപ്പർ ലീഗിലെ (ഐഎസ്എൽ) പതിമൂന്ന് ക്ലബ്ബുകളും ഐ-ലീഗിലെ മൂന്ന് ക്ലബ്ബുകളും ടൂർണമെന്റിന്റെ അഞ്ചാം പതിപ്പിൽ പങ്കെടുക്കും.
സൂപ്പർ കപ്പ് 2025 l വിജയിയാകുന്ന ക്ലബിന് 2025-26 AFC ചാമ്പ്യൻസ് ലീഗ് 2 (ACL2) പ്ലേ ഓഫിൽ മത്സരിക്കാനുള്ള അവസരം ലഭിക്കും. മത്സരിക്കാനുള്ള അവസരം ലഭിക്കും. ഇത് ഇന്ത്യൻ ക്ലബ്ബുകൾക്ക് ഏഷ്യൻ തലത്തിൽ പ്രകടനം നടത്താനുള്ള പാത തുറന്നു നൽകുന്നു.
ടൂർണമെന്റിന്റെ ചരിത്രത്തിൽ ഐഎസ്എൽ ക്ലബ്ബുകൾ മാത്രം കിരീടമുയർത്തിയ സൂപ്പർ കപ്പിന്റെ അഞ്ചാമത്തെ പതിപ്പാണ് ഈ വർഷം അരങ്ങേറുന്നത്.
2018 ൽ ഭുവനേശ്വർ ആതിഥേയത്വം വഹിച്ച ആദ്യ പതിപ്പിൽ ബെംഗളൂരു എഫ്‌സി കിരീടമുയർത്തി. തൊട്ടടുത്ത വർഷം ചെന്നൈയിൻ എഫ്‌സിയെ പരാജയപ്പെടുത്തി എഫ്‌സി ഗോവ കപ്പ് നേടി. കോവിഡ് പകർച്ചവ്യാധി കാരണം 2020 - 22 കളയവയിൽ ടൂർണമെന്റ് നടന്നില്ല. 2023-ൽ കോഴിക്കോട് ആതിഥേയത്വം വഹിച്ച പതിപ്പിൽ ബെംഗളൂരു എഫ്‌സിയെ തോൽപ്പിച്ച് ഒഡീഷ എഫ്‌സി കിരീടമുയർത്തി. ഏറ്റവും അവസാനം 2024-ൽ നടന്ന ടൂർണമെന്റിൽ ഈസ്റ്റ് ബംഗാൾ എഫ്‌സി ജേതാക്കളായി.