ജൂൺ 6ന് കൊൽക്കത്തയിൽ നടക്കുന്ന കുവൈത്തിനെതിരായ ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിന് ശേഷം അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കാനുള്ള തീരുമാനം വ്യാഴാഴ്ച പ്രഖ്യാപിച്ച് ഇന്ത്യൻ ഫുട്ബോൾ ഐക്കൺ സുനിൽ ഛേത്രി. രണ്ട് പതിറ്റാണ്ട് നീണ്ട കരിയറിനാണ് തിരശ്ശീല വീഴുന്നത്.

തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ദേശീയ ടീം ക്യാപ്റ്റൻ തന്റെ വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചത്. നിലവിൽ നാല് പോയിന്റുമായി ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനത്തുള്ള ഖത്തറിന് പിന്നിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ.

“കഴിഞ്ഞ 19 വർഷമായി ഞാൻ ഓർക്കുന്ന അനുഭവം കടമയുടെയും സമ്മർദ്ദത്തിന്റെയും അപാരമായ സന്തോഷത്തിന്റെയും സംയോജനമാണ്,” വിരമിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് 39 കാരനായ ഛേത്രി പറഞ്ഞു.

"ഇവ ഞാൻ രാജ്യത്തിന് വേണ്ടി കളിച്ച കളികളാണെന്ന് ഞാൻ ഒരിക്കലും വിചാരിച്ചിട്ടില്ല, ഇതാണ് ഞാൻ നല്ലത് ചെയ്തത്, മോശം ചെയ്തത്. എന്നാൽ ഈ കഴിഞ്ഞ ഒന്നര മാസമായി അതെല്ലാം വളരെ വിചിത്രമായി തോന്നി. അടുത്ത കളി എന്റെ അവസാനത്തേതായിരിക്കുമെന്ന തീരുമാനത്തിലേക്ക് ഞാൻ പോകുന്നതിനാലാണ് ഞാൻ അത് ചെയ്തത്."

"ദേശീയ ടീമിനൊപ്പം ഞാൻ ചെയ്യുന്ന ഓരോ പരിശീലനവും ആസ്വദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. കുവൈറ്റിനെതിരായ കളി സമ്മർദ്ദം ആവശ്യപ്പെടുന്നു, അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടുന്നതിന് ഞങ്ങൾക്ക് മൂന്ന് പോയിന്റുകൾ ആവശ്യമാണ്. ഇത് ഞങ്ങൾക്ക് വളരെ പ്രധാനമാണ്." ക്യാപ്റ്റൻ പറഞ്ഞു.

"ദേശീയ ടീമിനൊപ്പമുള്ള ഈ 15-20 ദിവസങ്ങളും കുവൈത്തിനെതിരായ മത്സരവും അവസാനമായതിനാലാകും എനിക്ക് സമ്മർദ്ദം അനുഭവപ്പെടുന്നില്ല." അദ്ദേഹം കൂട്ടിച്ചേർത്തു.

മാർച്ചിൽ ഗുവാഹത്തിയിൽ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യക്കായി തന്റെ 150ആം മത്സരം കളിച്ച ഛേത്രി ഗോൾ നേടിയിരുന്നു. എന്നാൽ മത്സരത്തിൽ1-2ന് ഇന്ത്യ തോൽവി വഴങ്ങി.

2005ൽ അരങ്ങേറ്റം കുറിച്ച ഛേത്രി രാജ്യത്തിനായി 94 ഗോളുകൾ നേടിയിട്ടുണ്ട്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച സ്‌കോററും ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരവുമായി ഛെത്രി ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും ലയണൽ മെസ്സിക്കും പിന്നിൽ അന്തരാഷ്ട്ര ഗോൾ സ്കോറർമാരുടെ പട്ടികയിൽ മൂന്നാമതാണ്.