ന്യൂഡൽഹി: ഇന്ത്യൻ പുരുഷ സീനിയർ നാഷണൽ ഫുട്ബോൾ ടീം ഹെഡ് കോച്ച് ഇഗോർ സ്റ്റിമാക് മാലിദ്വീപിൽ ഒക്ടോബർ 1 മുതൽ ആരംഭിക്കുന്ന സാഫ് ചാമ്പ്യൻഷിപ്പിനുള്ള 23 കളിക്കാരുടെ പട്ടിക പ്രഖ്യാപിച്ചു.  ഒക്ടോബർ 16 നാണ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ.

ഇന്ത്യൻ ടീം കളിക്കാരും സപ്പോർട്ട് സ്റ്റാഫും നാളെ (സെപ്റ്റംബർ 27 തിങ്കളാഴ്ച) ബെംഗളൂരുവിൽ ഒത്തുകൂടുകയും അടുത്ത ദിവസം ചാംപ്യൻഷിപ്പിനായി മാലിദ്വീപിലേക്ക് പോകുകയും ചെയ്യും.  സ്റ്റിമാക്കും, മറ്റ് സ്റ്റാഫുകളും അന്നുതന്നെ നേരിട്ട് സ്ക്വാഡിൽ ചേരും.

 ഇന്ത്യയെ കൂടാതെ - ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക, ആതിഥേയ ടീമായ മാലിദ്വീപ് എന്നിവയാണ് ചാമ്പ്യൻഷിപ്പിലെ മറ്റ് ടീമുകൾ.  ഓരോ ടീമും പരസ്പരം കളിക്കുകയും കൂടുതൽ പോയിന്റ് നേടുന്ന ആദ്യ രണ്ട് ടീമുകൾ ഫൈനലിന് യോഗ്യത നേടുകയും ചെയ്യും.

 മത്സരത്തിന് മുന്നോടിയായി ഹെഡ് കോച്ച് ഇഗോർ സ്റ്റിമാക് പറഞ്ഞു: “ഏഷ്യയുടെ തെക്കൻ മേഖലയിലെ മുൻനിര ഫുട്ബോൾ രാജ്യമെന്ന നിലയിൽ ഞങ്ങൾ എല്ലാവരും സാഫ് ചാമ്പ്യൻഷിപ്പിനായി കാത്തിരിക്കുകയാണ്.  അടുത്ത സീസണിൽ മൂന്നാം റൗണ്ട് AFC ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് ടീമിന് ഒന്നിച്ചുചേരാനുള്ള മറ്റ് അവസരങ്ങളൊന്നും ഇല്ലാത്തതിനാൽ ഈ 4-5 ഗെയിമുകൾ ഞങ്ങൾക്ക് വളരെ നിർണായകമാണ്. ”

ബ്ലൂ ടൈഗേഴ്‌സ് സാഫ് ചാമ്പ്യൻഷിപ്പ് (സാർക്ക് കപ്പ്) 7 തവണ നേടിയിട്ടുണ്ട്. 1993 ലാഹോറിലും, 1997 ൽ കാഠ്മണ്ഡുവിലും, 1999 മാർഗാവിലും, 1999 കറാച്ചിയിലും, 2005 (U23 സ്ക്വാഡ്) ധാക്കയിലും, 2011 ന്യൂഡൽഹിയിൽ), 2015-16 ൽ  തിരുവനന്തപുരത്തുമായിരുന്നുവത്.

 ഒക്ടോബർ 4 നാണ് ബംഗ്ലാദേശിനെതിരെ ഇന്ത്യ തങ്ങളുടെ ചാംപ്യൻഷിപ് ആരംഭിക്കുന്നത്.

 ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യയുടെ മത്സരങ്ങൾ

 ഒക്ടോബർ 4: ബംഗ്ലാദേശ് vs ഇന്ത്യ (IST 4.30 pm).

 ഒക്ടോബർ 7: ഇന്ത്യ vs ശ്രീലങ്ക (IST 4.30 pm).

 ഒക്ടോബർ 10: നേപ്പാൾ vs ഇന്ത്യ (IST രാത്രി 8.30).

 ഒക്ടോബർ 13: ഇന്ത്യ vs മാലിദ്വീപ് (IST രാത്രി 8.30).

23 അംഗ സാധ്യതാ പട്ടിക

 ഗോൾക്കീപ്പർമാർ: ഗുർപ്രീത് സിംഗ്, അമരീന്ദർ സിംഗ്, വിശാൽ കൈത്ത്.

 പ്രതിരോധ നിര: പ്രീതം കോട്ടൽ, സെറിടൺ ഫെർണാണ്ടസ്, ചിംഗ്ലെൻസാന സിംഗ്, രാഹുൽ ഭെകെ, സുഭാശിഷ് ​​ബോസ്, മന്ദർ റാവു ദെസ്സായി.

മധ്യനിര: ഉദാന്ത സിംഗ്, ബ്രാൻഡൻ ഫെർണാണ്ടസ്, ലാലേങ്മാവിയ, അനിരുദ്ധ് ഥാപ്പ, സഹൽ അബ്ദുൽ സമദ്, ജീക്സൺ സിംഗ്, ഗ്ലാൻ മാർട്ടിൻസ്, സുരേഷ് സിംഗ്, ലിസ്റ്റൺ കൊളാക്കോ, യാസിർ മുഹമ്മദ്.

മുന്നേറ്റനിര: മൻവീർ സിംഗ്, റഹീം അലി, സുനിൽ ഛേത്രി, ഫാറൂഖ് ചൗധരി