ഇന്ത്യൻ സൂപ്പർ ലീഗിൽ കൊച്ചിയിൽ ഹോം മൈതാനത്ത് ഹൈദരബാദ് എഫ്‌സിക്കെതിരായ തോൽ‌വിയിൽ പ്രതികരണവുമായി കേരള ബ്ലാസ്റ്റേഴ്‌സ് മുഖ്യ പരിശീലകൻ മിക്കേൽ സ്റ്റാറെ. കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കറിയുന്നു ടീമിന്റെ തോൽവി.

മത്സരത്തിൽ യുവതാരം കോറൂ സിംഗിന്റെ പാസ് ബോക്സിൽ കണ്ടെത്തിയ ജീസസ് ജിമെനെസിലൂടെ കേരള ബ്ലാസ്റ്റേഴ്‌സ് പതിമൂന്നാം മിനിറ്റിൽ ലീഡ് നേടി. ഈ ഗോളിലൂടെ ഗോൾഡൻ ബൂട്ട് താരങ്ങളുടെ പട്ടികയിൽ ജീസസ് ആറ് ഗോളുകളോടെ നാലാം സ്ഥാനത്തേക്ക് ഉയർന്നു. ആദ്യ പകുതിയിൽ തുടർച്ചയായ ആക്രമണങ്ങളായിരുന്നു കേരളം ഹൈദരാബാദിന്റെ ബോക്സിലേക്ക് അഴിച്ചുവിട്ടത്. എങ്കിലും രണ്ടാമത്തെ ഗോൾ അകന്നുനിന്നു.

എന്നാൽ, ആദ്യ പകുതി അവസാനിക്കാൻ മിനിറ്റുകൾ ബാക്കി നിൽക്കെ, ആന്ദ്രെ ആൽബ നേടിയ ഗോളിലൂടെ ഹൈദരബാദ് മത്സരത്തിലേക്ക് തിരികെയെത്തി. രണ്ടാം പകുതിയിൽ എഴുപതാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ആൽബ ലക്ഷ്യത്തിലെത്തിച്ചതോടെ, ഹൈദരബാദ് വിജയം ഉറപ്പിച്ചു. മത്സരത്തിന്റെ ബാക്കിയുള്ള മിനിറ്റുകളിൽ താങ്‌ബോയ് സിങ്‌ടോയുടെ കൃത്യമായ പ്രതിരോധ തന്ത്രങ്ങൾ സമനില ഗോൾ വഴങ്ങുന്നതിൽ നിന്നും കേരളത്തെ രക്ഷിച്ചു.

മനസ്സിൽ കരുതിയ ഗെയിം പ്ലേയിൽ ഊന്നി കേരള ബ്ലാസ്റ്റേഴ്‌സ് കളിച്ചെന്നും ഗോളടിച്ചത് ആ തന്ത്രങ്ങളിൽ ആണെന്നും പരിശീലകൻ വ്യക്തമാക്കി. ആദ്യ പകുതിയിൽ ടീം കളി നിയന്ത്രിച്ചെന്നും എന്നാൽ പകുതി അവസാനിരിക്കെ വഴങ്ങിയ ഗോൾ നിരാശയുണ്ടാക്കിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

"ഞങ്ങൾ വളരെ നന്നായി തുടങ്ങിയെന്ന് കരുതുന്നു. ഞങ്ങൾ കളിച്ചത്, ഞങ്ങൾ ഉദ്ദേശിച്ച ഗെയിം പ്ലാനിൽ ഊന്നിയാണ്. വൈഡ് ഏരിയകൾ നന്നായി ഉപയോഗിച്ചു. ആദ്യ ഗോൾ പിറന്നത് ഞങ്ങൾ കരുതിയപോലെതന്നെയാണ്. ആദ്യ പകുതിയിൽ ഞങ്ങൾ കളി നന്നായി നിയന്ത്രിച്ചതുപോലെ എനിക്ക് തോന്നി. പക്ഷെ, എവിടുന്നില്ലാതെ വന്ന ഒരു ഷോട്ട് ഞങ്ങൾ വഴങ്ങി. രണ്ടാം പകുതിയിൽ ഞങ്ങൾ മാറ്റങ്ങൾ വരുത്തി. നോഹയെ കളത്തിലിറക്കി. എങ്കിലും, ആദ്യ പകുതിയുടെ അവസാനത്തിൽ ഗോൾ വഴങ്ങിയത് നിരാശാജനകമായിരുന്നു."

ഹൈദരബാദിനെതിരായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ പതിനൊന്നിന്റെ ഭാഗമായ കോറൂ സിംഗ് സൃഷ്ടിച്ചത് ചരിത്രമാണ്. പതിനേഴ് വയസ്സും 340 ദിവസവും മാത്രം പ്രായമുള്ള കോറൂ, ഇന്ത്യൻ സൂപ്പർ ലീഗിൽ ഒരു മത്സരത്തിന്റെ ആദ്യ പതിനൊന്നിൽ ഇടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ മാത്രം താരമായി മാറി. കേരള ബ്ലാസ്റ്റേഴ്സിനായി ഇന്ത്യൻ സൂപ്പർ ലീഗിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും. മത്സരം തുടങ്ങിയപ്പോൾ, പുതിയൊരു റെക്കോർഡും താരത്തിന്റെ പേരിലായി. കേരളം ഇന്ന് നേടിയ ഏക ഗോളിന് വഴിയൊരുക്കിയതോടെ, ജെറി ലാൽറിൻസുവാലയെ മറികടന്ന് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ചരിത്രത്തിൽ അസിസ്റ്റ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറി.

കോറൂ സിങിന്റെ പ്രതിഭയെ പ്രശംസിച്ച മിക്കേൽ സ്റ്റാറെ, റിസർവ് ടീമിന്റെ മത്സരങ്ങളിലും ട്രൈനിംഗുകളിലും ഒരേപോലെ മതിപ്പുളവാക്കിയെന്ന് അറിയിച്ചു. താരം ക്ഷീണിതനായതും ഒരു മഞ്ഞക്കാർഡ് നേടിയതുമാണ് നേരത്തെ തന്നെ അദ്ദേഹത്തെ സബ് ചെയ്ത മാറ്റാൻ കാരണമെന്ന് പരിശീലകൻ വ്യതമാക്കി.

"അവൻ പ്രതിഭാശാലിയാണ്. ദേശീയ ടീം ഡ്യൂട്ടികളിൽ നിന്ന് മടങ്ങിവന്ന്, ഏതാനും ആഴ്‌ചകൾ അദ്ദേഹം ഞങ്ങളോടൊപ്പം പരിശീലനം നടത്തുന്നുണ്ട്. അവൻ പരിശീലന സെഷനുകളിലും റിസർവ് ഗെയിമുകളിലും സ്ഥിരമായി മതിപ്പുളവാക്കി. മുംബൈയ്‌ക്കെതിരായ അദ്ദേഹത്തിൻ്റെ പ്രകടനമാണ് ഇത്തവണ താരത്തെ ആദ്യ പതിനൊന്നിൽ എത്തിച്ചത്."

"അവൻ ക്ഷീണിതനായിരുന്നു, ഒപ്പം നേരത്തെ തന്നെ ഒരു മഞ്ഞക്കാർഡ് വാങ്ങി. അതിനാലാണ് സബ് ചെയ്ത് മാറ്റിയത്. ആ സാഹചര്യത്തെ ശ്രദ്ധാപൂർവമാണ് കൈകാര്യം ചെയ്തത്. ഭാവിയിൽ അവനെ കളിക്കളത്തിൽ കൂടുതൽ കാണുമെന്ന് ഉറപ്പാണ്." - സ്റ്റാറെ വ്യക്തമാക്കി.

അവനെ പുറത്താക്കുന്നതും നേരായ കാര്യമായിരുന്നു - അവൻ ദൃശ്യപരമായി ക്ഷീണിതനായിരുന്നു, ഊർജം കുറവായിരുന്നു, ഇതിനകം ഒരു മഞ്ഞ കാർഡ് എടുത്തിരുന്നു, അതിനാൽ ആ സാഹചര്യം ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യുന്നത് അർത്ഥവത്താണ്. എന്നാൽ സംശയമില്ല, ഭാവിയിൽ നിങ്ങൾ അവനെ കൂടുതൽ കാണും."

നവംബർ ഒൻപതിന് ചെന്നൈയിൻ എഫ്‌സി, മുംബൈ സിറ്റിയെ ഏറ്റുമുട്ടുമ്പോൾ, ഇന്ത്യൻ സൂപ്പർ ലീഗ് അതിന്റെ ആയിരമത്തെ മത്സരമെന്ന നാഴികക്കല്ല് പിന്നിടും. ലീഗ് ഹൃദയകാരിയാണെന്നും ഇന്ത്യയിലെത്തിയതുമുതൽ താൻ അത് ആസ്വദിക്കുന്നുവെന്നനും മിക്കേൽ സ്റ്റാറെ പറഞ്ഞു. ഇന്ത്യൻ ഫുട്ബോൾ വളരുകയാണെന്നും ക്ലബ്ബുകൾ അക്കാദമികളിൽ കൂടുതൽ നിക്ഷേപം നടത്തുന്നെന്നും ഓരോ മാച്ച് വീക്കും ലീഗ് കൂടുതൽ മെച്ചപ്പെടുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

"ഞാൻ ഇവിടെ എത്തിയത് മുതൽ ഈ ലീഗിനെ എനിക്ക് ഇഷ്ടപ്പെട്ടു. ഇന്ത്യൻ ഫുട്ബോൾ കൂടുതൽ കൂടുതൽ മെച്ചപ്പെടുകയാണെന്ന് ഞാൻ കരുതുന്നു. ക്ലബ്ബ് കൂടുതൽ പണമിറക്കുന്നു അക്കാദമികളിൽ കൂടുതൽ നിക്ഷേപിക്കുന്ന. ലീഗിന്റെ വളർച്ചയിൽ നിർണായകമാകുമെന്ന് ഞാൻ കരുതുന്നു. അക്കാദമികൾ മെച്ചപ്പെടുത്തുക എന്നത് പ്രധാനപെട്ട കാര്യമാണ്. കൂടാതെ ഓരോ ആഴ്‌ചയും കടുപ്പമേറിയ മത്സരങ്ങൾ കൊണ്ടുവരുന്നതിലൂടെ ലീഗ് കൂടുതൽ മെച്ചപ്പെടുന്നു." - അദ്ദേഹം പറഞ്ഞവസാനിപ്പിച്ചു.