കളിക്കളത്തിൽ മാത്രമല്ല, നന്മ കൊണ്ടും കരുണ കൊണ്ടും സമൂഹത്തിലും താരമായി മാറിയ അനേകരുണ്ട്. ഇന്ത്യൻ സൂപ്പർ ലീഗിലെ താരങ്ങളായ ജിങ്കനും ഛേത്രിയുമെല്ലാം അത്തരത്തിൽ മാതൃകയായ താരങ്ങളാണ്. അത്തരത്തിലേക്ക് ഉയർന്നിരിക്കുകയാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് താരം സഹൽ അബ്ദുൽ സമദ്.

കോവിഡ് മഹാമാരിയിൽ വലയുന്ന ജനങ്ങൾക്ക് കൈത്താങ്ങായി കേരളാ മുഖ്യമന്ത്രി പിണറായി വിജയൻറെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ ജേഴ്‌സി ലേലം ചെയ്തു കിട്ടുന്ന തുക സംഭാവന ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ് താരം. ഷാളിന്റെ വീട്ടിൽ വച്ച് നടന്ന ലളിതമായ ചടങ്ങിൽ ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എം.വിജിന് താരം താരം തന്റെ ജേഴ്‌സി കൈമാറി. 2019 വേൾഡ് കപ്പ് ക്വാളിഫയിംഗ് മാച്ചിൽ ഇന്ത്യയെ പ്രധിനിതീകരിച്ച് അണിഞ്ഞ ജേഴ്സിയാണ് ലേലത്തിന് വയ്ക്കുന്നത്. ഡി.വൈ.എഫ്.ഐ പയ്യന്നൂർ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ ഫേസ് ബുക്ക് പേജ് വഴി 2020 ജൂൺ 18 വരെയാണ് ലേലം നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

കണ്ണൂർ പയ്യന്നുർ കവ്വായി സ്വദേശിയായ 23 വയസുള്ള സഹൽ ഇന്ത്യൻ ഫുട്ബാളിന്റെ ഭാവി വാഗ്‌ദാനമായി പ്രശസ്ത ഫുട്ബാൾ താരങ്ങൾ പോലും വിശേഷിപ്പിച്ച താരമാണ്. സഹലിന്റെ മാതൃകപരമായ ഈ പ്രവർത്തി എല്ലാ കായീക താരങ്ങൾക്കും പ്രചോദനമാകുമെന്നു പ്രതീക്ഷിക്കാം!