സഹൽ: ദൈർഘ്യമേറിയ സീസണുകൾ പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരായി മെച്ചപ്പെടാൻ ഞങ്ങളെ സഹായിക്കുമെന്ന് ഞാൻ കരുതുന്നു!

കളിക്കാരുടെ വേഗത്തിലുള്ള പുരോഗതിക്കായി ഇന്ത്യൻ ഫുട്ബോൾ കലണ്ടറിൽ കൂടുതൽ മത്സരങ്ങൾ വേണമെന്ന ആശയം മുൻപോട്ട് വച്ച്  ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് പരിശീലകൻ മാനുവൽ മാർക്വേസ്. യുവ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി താരം സഹൽ അബ്ദുൾ സമദും ഇതേ അഭിപ്രായം ശരിവച്ചു.

2014-ൽ ഹീറോ ഐ‌എസ്‌എൽ ആരംഭിക്കുമ്പോൾ ഫൈനലിലേക്കുള്ള യോഗ്യതയ്ക്ക് വിധേയമായി പരമാവധി 17 മത്സരങ്ങൾ കളിക്കാനായി എട്ട് ടീമുകൾ മാത്രമാണ് മത്സരരംഗത്തുണ്ടായിരുന്നത്. കഴിഞ്ഞ എട്ടു വർഷങ്ങൾ കൊണ്ട് അഭിമാനിക്കാനാകുന്ന ഉയരങ്ങൾ ക്കേഴടക്കിയ ലിന്ത്യൻ സൂപ്പർ ലീഗ് ഇന്ത്യൻ ഫുട്‌ബോളിലെ ടോപ്പ്-ടയർ ലീഗായി ഉയർന്നുവരുന്നു. നിലവിൽ എട്ടു വർഷങ്ങൾക്കപ്പുറം പങ്കെടുക്കു ടീമുകളുടെ എണ്ണവും 11 ആയി ഉയർന്നു. എന്നാൽ സീസൺ ഇപ്പോഴും അഞ്ച് മാസത്തോളം മാത്രമാണ് നീണ്ടുനിൽക്കുന്നത്. ഇത് ലീഗിന്റെ ഉയരച്ചയെ താരതമ്യം ചെയ്യുമ്പോൾ വളരെ കുറവാണ്.

ഫുട്ബോൾ സ്പോർട്സ് ഡെവലപ്മെന്റ് ലിമിറ്റഡ് (എഫ്എസ്ഡിഎൽ) സംഘാടകർ യൂറോപ്യൻ ലീഗുകൾക്ക് അനുസൃതമായി ഇന്ത്യൻ ഫുട്ബോൾ കലണ്ടർ 2022-23 സീസൺ മുതൽ ഒമ്പത് മാസത്തേക്ക് നീട്ടുന്നതിനുള്ള പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. നിലവിൽ ലഭ്യമായ വിവരങ്ങൾ അനുസരിച്ച് ഇനിയുള്ള സീസൺ ഓഗസ്റ്റിൽ ആരംഭിച്ച് അടുത്ത വർഷം മെയ് വരെ നീണ്ടുനിൽക്കും.ഹീറോ ഐ‌എസ്‌എല്ലിലും ഡ്യൂറൻഡ് കപ്പ്, സൂപ്പർ കപ്പ് എന്നിവയിലായി കുറഞ്ഞത് 28 മത്സരങ്ങളെങ്കിലും ഓരോ ക്ലബ്ബുകൾ കളിക്കും. ഹൈദരാബാദ് എഫ്‌സിയെ ഹീറോ ഐഎസ്‌എൽ 2021-22 കിരീടത്തിലേക്ക് നയിച്ച മാർക്വേസ്, നിർദ്ദിഷ്ട ഫുട്ബോൾ കലണ്ടർ ഘടന ഇന്ത്യൻ ഫുട്‌ബോളിന് ഗുണം ചെയ്യുമെന്ന് കരുതുന്നു.

“ഡ്യുറാൻഡ് കപ്പ്, ഐ‌എസ്‌എൽ, സൂപ്പർ കപ്പ് എന്നിങ്ങനെ മൂന്ന് മത്സരങ്ങളുള്ള ഒരു നീണ്ട സീസണും എഎഫ്‌സി കപ്പിനുള്ള യോഗ്യത മത്സരങ്ങളും ഇന്ത്യൻ ഫുട്‌ബോളിന്റെ വളർച്ചക്ക് ഗുണകരമാകുമെന്ന് ഞാൻ കരുതുന്നു. നിങ്ങൾ നന്നായി പരിശീലിച്ചില്ലെങ്കിൽ, നിങ്ങൾ നന്നായി കളിക്കുന്നില്ലെങ്കിൽ വികസനം അസാധ്യമാണ്. ആറ്-ഏഴ് മാസത്തെ ഓഫ് സീസൺ വളരെ നീണ്ടതാണ്. ഓരോ സീസണിനു ശേഷവും മികച്ച ഇന്ത്യൻ താരങ്ങൾ ഉയർന്നുവരുന്നുണ്ട്. അവർ കൂടുതൽ പ്രത്യക്ഷപ്പെടും, അത് ദേശീയ ടീമിന്റെ ഗുണനിലവാരം വർദ്ധിപ്പിക്കും.” മാനുവൽ മാർക്വേസ് പറഞ്ഞു.

കേരളാ ബ്ലാസ്റ്റേഴ്‌സ് താരം സഹൽ അടുത്തിടെ നടന്ന AFC ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യൻ ദേശീയ ടീമിനായി വിജയ ഗോൾ നേടിയിരുന്നു. ദീർഘമായ സീസണുകൾ ഇന്ത്യൻ ഫുട്ബോൾ കളിക്കാരെ പ്രൊഫഷണലായി മെച്ചപ്പെടുവാൻ സഹായിക്കുമെന്ന് സഹൽ കരുതുന്നു.

“ദൈർഘ്യമേറിയ സീസണുകൾ മികച്ച പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരായി മെച്ചപ്പെടാൻ സഹായിക്കുമെന്ന് ഞാൻ കരുതുന്നു. കൂടുതൽ കളിക്കാനുള്ള സമയവും കൂടുതൽ മത്സരങ്ങളും ലഭിക്കുമ്പോൾ, കളിക്കാർ ഫിറ്റാകും. ഇടവേളകൾ കുറവായിരിക്കുമ്പോൾ, കളിക്കാർക്ക് ഫുട്ബോളിൽ ശരിക്കും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും. കാരണം ഫുട്ബോളാണ് ഞങ്ങളുടെ ജോലി, അതാണ് ഞങ്ങളുടെ ഉപജീവനമാർഗം, അതിനാൽ ഞങ്ങൾക്ക് അതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും. ഒരു കളിക്കാരനെന്ന നിലയിൽ ഫുട്‌ബോളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ഒരു പ്രൊഫഷണൽ ഫുട്‌ബോളറായി വളരാനും ഇത് എന്നെ സഹായിക്കുമെന്ന് ഞാൻ കരുതുന്നു.” സഹൽ അബ്ദുൾ സമദ് പറഞ്ഞു.

Your Comments

Your Comments