“സഹലിനെ ബെംഗളൂരു എഫ്സിയിലേക്ക് കൊണ്ടുവരാനായി ഞാൻ തയ്യാറാണ്. എന്നാൽ ബ്ലാസ്റ്റേഴ്സ് അതൊരിക്കലും അനുവദിക്കില്ല” പാർത്ത് ജിൻഡാൽ

കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയുടെ മിന്നും യുവതാരമായ സഹലിനെ വാനോളം പ്രശംസിച്ച് ബെംഗളൂരു എഫ്‌സി ഉടമ പാർത്ത് ജിൻഡാൽ. ബെംഗളൂരു എഫ്‌സി ആരാധകരുടെ ഗ്രൂപ്പായ വെസ്റ്റ് ബ്ലോക്ക് ബ്ലൂസുമായുള്ള ഇൻസ്റ്റാഗ്രാം തത്സമയസംവാദത്തിനിടെയാണ് വെളിപ്പെടുത്തൽ. 

സഹലിനെ തന്റെ ടീമായ ബെംഗളൂരു എഫ്സിയിൽ കൊണ്ടുവരാനുള്ള ആഗ്രഹവും അദ്ദേഹം പ്രകടിപ്പിച്ചു. "ഞാൻ വാങ്ങാൻ ആഗ്രഹിക്കുന്ന താരമാണ് സഹൽ അബ്ദുൽ സമദ്. എനിക്ക് ഏറെ പ്രിയപ്പെട്ട താരമാണ് അദ്ദേഹം. സഹലിനെ ബെംഗളൂരു എഫ്സിയിലേക്ക് കൊണ്ടുവരാനായി  ഞാൻ തയ്യാറാണ്. കേരള ബ്ലാസ്റ്റേഴ്സ് അതൊരിക്കലും അനുവദിക്കില്ല. അവിശ്വസനീയമാണ് അദ്ദേഹത്തിന്റെ പ്രകടനം.   സഹൽ, സുനിൽ ഛേത്രി, ആഷിക്, ഉദന്ത സിംഗ്, മുതലായ താരങ്ങൾ എല്ലാവരും ഒരുമിച്ച് ബെംഗളൂരു എഫ്‌സിയിൽ കളിക്കുന്നതിനെക്കുറിച്ച് ഒന്ന് സങ്കൽപ്പിച്ചു നോക്കുക. കളിക്കളത്തിൽ പതിനൊന്നു ഇന്ത്യക്കാർ ഇറങ്ങി, അവർ കിരീടം നേടുന്നതാണ് എന്റെ സ്വപ്നം. അതാണ് എന്റെ ആത്യന്തിക ലക്‌ഷ്യം."

 ആ തത്സമയ സംവാദത്തിൽ പുതിയ സൈനിംഗുകളെപ്പറ്റിയും അതിൽ പാലിക്കുന്ന കൃത്യതയെപ്പറ്റിയും അദ്ദേഹം സംസാരിച്ചു. 

"ഇത്തവണ തീരുമാനങ്ങൾ ഞാൻ നേരിട്ട് നിരീക്ഷിക്കുകയാണ്. ഗോളുകൾ നേടുന്ന, മികച്ച ഒരു കളിക്കാരനെ ഞങ്ങൾ നിങ്ങൾക്ക് നൽകും. ഐ-ലീഗിൽ നിന്നും മുംബൈ സിറ്റിയിൽ നിന്നുമുള്ള വളരെ മികച്ച യുവതാരങ്ങളെ ഞങ്ങൾ സൈൻ ചെയ്തിട്ടുണ്ട്. അവർ മികച്ച പ്രതിരോധം ഉയർത്തും. ഞാൻ രണ്ടു ഇന്ത്യൻ കളിക്കാരുമായി ചർച്ചകൾ നടത്തുന്നുണ്ട്. അവർ മുമ്പ് ബെംഗളൂരു എഫ്‌സിക്ക് വേണ്ടി കളിച്ചിട്ടുള്ളവരാണ്. എന്നാൽ അവർ ഇപ്പോൾ നിലവിൽ മറ്റ് ഐ‌എസ്‌എൽ ക്ലബ്ബുകൾക്കൊപ്പമാണ്."

അദ്ദേഹം കൂട്ടിച്ചേർത്തു!

Your Comments

Your Comments