2021 സാഫ് കപ്പ് ചാമ്പ്യൻഷിപ്പിൽ മൂന്നാം മത്സരത്തിനൊരുങ്ങി ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീം!


2021 സാഫ് കപ്പ് ചാമ്പ്യൻഷിപ്പിൽ ബംഗ്ലാദേശിനും ശ്രീലങ്കക്കുമെതിരായ ആദ്യ രണ്ട് മത്സരങ്ങളിലെ സമനിലയ്ക്ക് ശേഷം മൂന്നാം മത്സരത്തിനൊരുങ്ങുകയാണ് ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീം. ചരിത്രത്തിൽ ആദ്യമായാണ് ടൂർണമെന്റിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീം ആദ്യ രണ്ട് മത്സരങ്ങൾ സമനിലയിൽ പിരിഞ്ഞത്. ഇതുവരെ ഒരു ഗോൾ മാത്രമാണ് ഇന്ത്യ നേടിയത്. നേപ്പാളിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഈ മത്സരത്തിലെ ഫലമാകും ഇന്ത്യയുടെ ഈ സീസണിലെ വിധി നിർണയിക്കുക.

ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിൽ ഇന്ത്യൻ ടീമംഗങ്ങൾക്കാർക്കും പരിക്കേറ്റിട്ടില്ല. അതിനാൽ നേപ്പാളിനെതിരെയുള്ള ഈ നിർണായക മത്സരത്തിനായി തിരഞ്ഞെടുക്കാൻ സ്റ്റിമാക്കിനുമുന്നിൽ ഒരു മുഴുവൻ ടീം ഉണ്ട്. ഇന്ത്യയുടെ അവസാന മത്സരത്തിൽ ചിങ്‌ലെൻസാന സിംഗ്, പ്രീതം കോട്ടൽ, മൻവീർ സിംഗ് എന്നിവർ കളത്തിലിറങ്ങിയിരുന്നില്ലെങ്കിലും മൂന്നുപേരും മത്സരത്തിനായി തയ്യാറാണ്.

"വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല, ഞങ്ങൾ ഇവിടെയുണ്ട്, ചാമ്പ്യൻഷിപ്പിൽ ഞങ്ങൾ ഇപ്പോഴുമുണ്ട്. ടൂർണമെന്റ് വിജയിക്കാൻ ഞങ്ങൾ ഇപ്പോഴും ഇവിടെയുണ്ട്." മുഖ്യ പരിശീലകൻ ഇഗോർ സ്റ്റിമാക് മത്സരത്തിന് മുമ്പുള്ള പത്രസമ്മേളനത്തിൽ പറഞ്ഞു.

"ഞങ്ങൾക്ക് അവരെ നന്നായി അറിയാം, അവർക്കെതിരെ ഞങ്ങൾ രണ്ടുതവണ കളിച്ചിട്ടുണ്ട്. ഇതൊരു തുറന്ന ഗെയിമാണ്, ഞങ്ങൾ നന്നായി കളിക്കുകയും കളിക്കളത്തിൽ അത് കൃത്യമായി ചെയ്യുകയുമാണെങ്കിൽ, ഞങ്ങൾക്ക് കളി ജയിക്കാൻ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്. അവിടെ പോയി വിജയിക്കുകയല്ലാതെ ഞങ്ങൾക്ക് മറ്റ് മാർഗമില്ല” സ്റ്റിമാക് പറഞ്ഞു.

മാലദ്വീപിനെതിരെയും ശ്രീലങ്കയ്‌ക്കെതിരെയും കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച നേപ്പാൾ നിലവിൽ പോയിന്റ് പട്ടികയിൽ ഒന്നാമതാണ്.

നേപ്പാൾ VS ഇന്ത്യ: സാധ്യത ലൈനപ്പുകൾ

ഇന്ത്യ ഇലവൻ: ഗുർപ്രീത് സിംഗ് സന്ധു (ജികെ), സെറിറ്റൺ ഫെർണാണ്ടസ്, രാഹുൽ ഭെകെ, ചിങ്ലെൻസാന സിംഗ്, മന്ദർ റാവു ദേശായി, ഗ്ലാൻ മാർട്ടിൻസ്, മുഹമ്മദ് യാസിർ, ബ്രാൻഡൻ ഫെർണാണ്ടസ്, ഉദാന്ത സിംഗ്, ലിസ്റ്റൺ കൊളാക്കോ, സുനിൽ ഛേത്രി

നേപ്പാൾ ഇലവൻ: കിരാം ലിംബു (ജികെ), ഗൗതം ശ്രേഷ്ഠ, അനന്ത തമാങ്, രോഹിത് ചന്ദ്, സുമൻ ആര്യാൽ, സുമൻ ലാമ, ബിഷാൽ റായ്, പൂജൻ ഉപർക്കോടി, തേജ് തമാംഗ്, അഞ്ജൻ ബിസ്ത, മനീഷ് ദംഗി

ടെലികാസ്റ്റ് വിവരങ്ങൾ

നേപ്പാൾ vs ഇന്ത്യ മത്സരം നാഷണൽ സ്റ്റേഡിയത്തിൽ, ഒക്ടോബർ 10, ഞായറാഴ്ച 9:30 PM IST ന് നടക്കും. യൂറോസ്‌പോർട്ട്, യൂറോസ്‌പോർട്ട് എച്ച്ഡി എന്നിവയിൽ മത്സരം തത്സമയം സംപ്രേഷണം ചെയ്യും. മത്സരം ഡിസ്കവറി+, ജിയോ ടിവി എന്നിവയിൽ ഓൺലൈൻ സ്ട്രീമിംഗിൽ ലഭ്യമാണ്.

 

Your Comments

Your Comments