മോഹൻ ബഗാൻ ഫുട്ബോൾ ക്ലബിലെ ഭൂരിപക്ഷ ഓഹരി സ്വന്തമാക്കി ആർപി-സഞ്ജീവ് ഗോയങ്ക ഗ്രൂപ്പ്. മോഹൻ ബഗാനും എടികെയും ഇനിയൊന്ന്!

പ്രൊഫഷണൽ ഫുട്ബോൾ ക്ലബ് എടി‌കെ എഫ്‌സിയുടെ ഉടമസ്ഥരും നടത്തിപ്പുകാരുമായ ആർ‌പി‌എസ്ജി ഗ്രൂപ്പ്, മോഹൻ ബഗാൻ ഫുട്ബോൾ ക്ലബ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡിന്റെ ഭൂരിപക്ഷ ഓഹരിയിൽ നിക്ഷേപത്തിനൊരുങ്ങുന്നു. അതിവേഗം വളരുന്ന പ്രൊഫഷണൽ ഇന്ത്യൻ ഫുട്ബോളിന്റെ കരുത്തുറ്റ ഭാഗമാകാൻ, ഈ രണ്ട് ഫുട്ബോൾ ക്ലബ്ബുകളും ലയിച്ച് പുതിയ ക്ലബ്ബായി റൂരൂപംകൊള്ളും.

പുതിയ ഫുട്ബോൾ ക്ലബ്ബിൽ എടികെ, മോഹൻ ബഗാൻ എന്നിവരുടെ ബ്രാൻഡ് നാമങ്ങൾ ഉണ്ടാകും. ആർ‌പി‌എസ്ജി ഗ്രൂപ്പ് പുതിയ ക്ലബ്ബിന്റെ 80 ശതമാനം ഭൂരിപക്ഷ ഓഹരി ഉടമകളായി മാറുമ്പോൾ, ബാക്കി 20% ഓഹരികൾ മോഹൻ ബഗാൻ ഫുട്ബോൾ ക്ലബ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലാകും.

 21-ാം നൂറ്റാണ്ടിലെ പുതിയ ഫുട്ബോൾ കാലഘട്ടത്തിലേക്ക് പശ്ചിമ ബംഗാൾ  സംസ്ഥാനത്തിന്റെ സമ്പന്നമായ പൈതൃകത്തെ മുന്നോട്ട് കൊണ്ടുപോകാൻ കഴിവുള്ളതാണ് ഈ രണ്ട് മികച്ച ശക്തരായ ക്ലബ്ബുകളുടെ സംയോജനം. കൊൽക്കത്ത - ഇന്ത്യൻ ഫുട്ബോളിന്റെ മെക്കാ എന്നറിയപ്പെടുന്ന നാടാണ് പതിറ്റാണ്ടുകളായി കായികരംഗത്തെ ഭരിക്കുന്നത്. ഇന്ത്യൻ കായീകാരാധകരെ ഫുട്ബോളിന്റെ പുതിയതും ആവേശകരവുമായ തലത്തിലേക്ക് ഈ കരാർ എത്തിക്കുമെന്ന് നിസംശയം പറയാം.

മോഹൻ ബഗാനെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്തതായി ആർ‌പി‌എസ്ജി ഗ്രൂപ്പ് ചെയർമാൻ ഡോ. സഞ്ജീവ് ഗോയങ്ക പറഞ്ഞു.

200 വർഷം പഴക്കമുള്ള പാരമ്പര്യമുള്ള ആർ‌പി‌എസ്ജി ഗ്രൂപ്പ് ഇരു കൈകളും നീട്ടി മോഹൻ ബഗാനെ സ്വാഗതം ചെയ്യുന്നു. 120 വർഷം പഴക്കമുള്ള സി‌ഇ‌എസ്‌സി, 150 വർഷം പഴക്കമുള്ള സ്‌പെൻസർ റീട്ടെയിൽ, 100 വർഷം പഴക്കമുള്ള സരേഗാമ തുടങ്ങിയ തുടങ്ങിയ ടീമുകളെ വളർത്തിയെടുത്തതിൽ അറിയപ്പെടുന്നവരാണ് ആർ‌പി‌എസ്ജി ഗ്രൂപ്പ്. എന്റെ പിതാവ് പരേതനായ ശ്രീ ആർ പി ഗോയങ്ക മോഹൻ ബഗാനിലെ അംഗമായിരുന്നതിനാൽ, വ്യക്തിപരമായി എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു വൈകാരിക പുനഃസമാഗമമാണ്. ”

മോഹൻ ബഗൻ ഫുട്ബോൾ ക്ലബ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് ചെയർമാൻ സ്വപൻ സാധൻ ബോസ് ലയനത്തെപ്പറ്റിയും ഇതിലൂടെ വരാനിരിക്കുന്ന അവസങ്ങളെപ്പറ്റിയും സംസാരിച്ചു:

“മെറൂണിന്റെയും ഗ്രീൻ ജേഴ്സിയുടെയും പ്രണയം തുടരാനും 130 വർഷം പഴക്കമുള്ള പാരമ്പര്യമായി തുടരാനും ഞങ്ങൾ ആഗ്രഹിക്കുന്നിടത്തോളം, അതിനെ പ്രായോഗികതലത്തിലേക്കെത്തിക്കാൻ പങ്കാളിയെ ആവശ്യമുള്ള കാലം വരുന്നു. ഫുട്ബോളിന്റെ പുതിയ യുഗത്തിലേക്ക് കടക്കാനും, അത് മുന്നോട്ട് കൊണ്ടുപോകുന്നതിനും ഞങ്ങൾക്ക് വലിയ നിക്ഷേപങ്ങളും കോർപ്പറേറ്റ് ശക്തിയും ആവശ്യമാണ്. ഇത് നിസ്സംശയമായും കഠിനവും എന്നാൽ വലിയ സത്യവുമാണ്.”

“ഈ സാഹചര്യത്തിൽ‌ ആർ‌പി‌എസ്‌ജിയിലൂടെ നിക്ഷേപം നടത്തിയതിന്‌ ഇന്ത്യയിലെ അറിയപ്പെടുന്ന വ്യവസായികളിലൊരാളായ കൊൽക്കത്തയുടെ സ്വന്തം ഡോ. ​​സഞ്ജീവ് ഗോയങ്കയോട് ഞാൻ നന്ദി അറിയിക്കുന്നു. ഇന്ത്യൻ ഫുട്ബോളിനെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാട് നമ്മുടെ തത്ത്വചിന്തയുമായി യോജിക്കുന്നു. നമ്മുടെ സംയോജിത ശക്തി തീർച്ചയായും ക്ലബ്ബിനെ വലിയ മഹത്കാരമായ ഉയരങ്ങളിലേക്ക് കൊണ്ടുപോകും. ഇത് ചരിത്രത്തിൽ ചുവന്ന ലിപികളിൽ രേഖപ്പെടുത്തുന്ന ദിനമാണ്.”

“ഞങ്ങളുടെ സ്വപ്നത്തിൽ പങ്കാളിയായതിന് ഡോ. ഗോയങ്കയോട് ഞാൻ നന്ദി രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ അച്ഛൻ പരേതനായ ആർ.പി. ഗോയങ്ക എന്റെ ഒരു നല്ല സുഹൃത്തായിരുന്നു. ഒരു ബിസിനസുകാരനെന്ന നിലയിൽ അദ്ദേഹത്തിന്റെ ഐതിഹാസിക വൈദഗ്ധ്യത്തിനുപുറമെ, ആർ‌പി‌ജിക്ക് മോഹൻ ബഗാനോട് ഉണ്ടായിരുന്ന താല്പര്യവും ഞാനോർമ്മിക്കുന്നു. മാത്രമല്ല അദ്ദേഹം ഞങ്ങളുടെ അംഗങ്ങളിൽ ഒരാളുമായിരുന്നു. ഞങ്ങൾ കണ്ടുമുട്ടുമ്പോഴെല്ലാം ക്ലബിനെക്കുറിച്ചും അതിന്റെ പുരോഗമനത്തെക്കുറിച്ചും ചർച്ചകൾ നടത്തിയിരുന്നു.”

“ലോകമെമ്പാടും വ്യാപിച്ചുകിടക്കുന്ന ദശലക്ഷക്കണക്കിന് ബഗൻ അനുയായികൾക്ക് എനിക്ക് ഉറപ്പുനൽകാൻ കഴിയും, കവിത തുടരും. ഇപ്പോൾ ഗദ്യം സഹായഹസ്തം നൽകാൻ തയ്യാറാണ്.”

ലയിപ്പിച്ച ക്ലബ് 2020 ജൂൺ ആദ്യം മുതൽ നിലവിൽ വരും. കൂടാതെ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ കലണ്ടറിലെ മറ്റ് പ്രധാന മത്സരങ്ങളോടൊപ്പം 2020-21 ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലും മത്സരിക്കും.

 

മോഹൻ ബഗാൻ അത്‌ലറ്റിക് ക്ലബിലെ അംഗങ്ങൾക്ക് എല്ലാ ഹോം മത്സരങ്ങൾക്കും കിഴിവുള്ള ടിക്കറ്റുകൾ ലഭിക്കുന്നത് തുടരുമെന്നും അറിയിച്ചു.

1889 ൽ സ്ഥാപിതമായ നൂറിലധികം പ്രധാന കിരീടങ്ങൾ നേടിയ 130 വർഷം പഴക്കമുള്ള ക്ലബ്ബാണ് മോഹൻ ബഗാൻ അത്‌ലറ്റിക് ക്ലബ് . രാജ്യത്തെ സമ്പന്നമായ ഫുട്‌ബോൾ പാരമ്പര്യത്തിന്റെ പര്യായമാണ് മോഹൻ ബഗാൻ. 1911 ജൂലൈ 29 ന് ഈസ്റ്റ് യോർക്ക്ഷയർ റെജിമെന്റിനെ പരാജയപ്പെടുത്തി ക്ലബ് ഐ‌എഫ്‌എ ഷീൽഡ് നേടി, ചരിത്രം സൃഷ്ടിക്കുകയും സാമ്രാജ്യത്വ ബ്രിട്ടീഷുകാർക്കെതിരായ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ സ്വാധീനിക്കുകയും ചെയ്തു. ഈ പ്രസിദ്ധമായ വിജയത്തിന്റെ സ്മരണയ്ക്കായി അതിന്റെ അനശ്വരമായ പതിനൊന്നംഗ ടീമിനെയും ബഹുമാനിക്കുന്നതിനായി 1989 ൽ ഇന്ത്യാ സർക്കാർ ഒരു തപാൽ സ്റ്റാമ്പ് പുറത്തിറക്കി. ഒരു ക്ലബ് അടിസ്ഥാനമാക്കിയുള്ള ഇന്ത്യയിലെ ഏക തപാൽ സ്റ്റാമ്പാണിത്. ക്ലബ്ബിനെ ‘നാഷണൽ ക്ലബ് ഓഫ് ഇന്ത്യ’ എന്നും പ്രഖ്യാപിച്ചു.

എ‌ടി‌കെ ഫുട്ബോൾ ക്ലബ് - ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിലെ രണ്ടുതവണ ചാമ്പ്യൻമാരായ‌ശക്തമായ ടീമാണ്. എ‌ടി‌കെ 2014 ലെ ഉദ്ഘാടന ഹീറോ ഐ‌എസ്‌എൽ സീസണിൽ വിജയിക്കുകയും 2016 ൽ ആ നേട്ടം ആവർത്തിക്കുകയും ചെയ്തു. ഏറ്റവും കൂടുതൽ തവണ അഭിമാനകരമായ ഹീറോ ഐ‌എസ്‌എൽ ട്രോഫി നേടിയ രണ്ട് ക്ലബ്ബുകളിൽ ഒന്നാണ് എ‌ടി‌കെ.

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് - റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെയും 2014 ൽ സ്റ്റാർ ഇന്ത്യയുടെയും സംയുക്ത സംരംഭമായ ഹീറോ ഐ‌എസ്‌എൽ ഫുട്ബോൾ, സ്പോർട്സ് ഡവലപ്മെന്റ് ലിമിറ്റഡിന്റെ നേതൃത്വത്തിൽആരംഭിച്ച ഇന്ത്യയുടെ പ്രധാന ഫുട്ബോൾ ലീഗാണ്. നിലവിൽ പത്ത് പ്രൊഫഷണൽ ഫുട്ബോൾ ക്ലബ്ബുകളാണ് ലീഗിന്റെ ഭാഗമായിട്ടുള്ളത്. കഴിഞ്ഞ അഞ്ച് സീസണുകളിലായി എ‌ടി‌കെയും ചെന്നൈയിൻ എഫ്‌സിയും രണ്ട് തവണ ഐ‌എസ്‌എൽ ട്രോഫി നേടിയിട്ടുണ്ട്. 2019-20 സീസണിലെ, നിലവിലെ ചാമ്പ്യനാണ് ബെംഗളൂരു എഫ്‌സി.

Your Comments

Your Comments