പുതിയ പരിശീലകന്റെ കീഴിൽ ഉയർത്തെഴുന്നേറ്റ നോർത്ത് ഈസ്റ്റ്, നിലവിലുളള ചാമ്പ്യൻമാർക്ക് എതിരെ
ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) 2017-18-ന്റെ വെളളിയാഴ്ചത്തെ മൽസരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി സ്വന്തം തട്ടകത്തിൽ എടികെയെ നേരിടുകയാണ്. ഗുവഹാട്ടിയിലെ ഇന്ദിരാഗാന്ധി അത്ലറ്റിക് സറ്റേഡിയത്തിലാണ് ഇരുടീമുകളും പോരാട്ടത്തിലേർപ്പെടുക.


ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) 2017-18-ന്റെ വെളളിയാഴ്ചത്തെ മൽസരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി സ്വന്തം തട്ടകത്തിൽ എടികെയെ നേരിടുകയാണ്. ഗുവഹാട്ടിയിലെ ഇന്ദിരാഗാന്ധി അത്ലറ്റിക് സറ്റേഡിയത്തിലാണ് ഇരുടീമുകളും പോരാട്ടത്തിലേർപ്പെടുക. പുതിയ സാങ്കേതിക ഉപദേഷ്ടാവ് അവ്റാം ഗ്രാന്റിന്റെ കിഴിൽ കളിക്കളത്തിലിറങ്ങിയ നോർത്ത് ഈസ്റ്റ് മുൻ മൽസരത്തിൽ കരുത്തരായ എഫ്സി ഗോവയെ 2-1 എന്ന ഗോൾ നിലയിൽ അട്ടിമറിച്ച വിജയഗാഥയുടെ ആത്മവിശ്വാസത്തോടെയായിരിക്കും അവർ അതിഥികളുമായി നേർക്കു നേർ കാണുക. എന്നാൽ, രണ്ട് വട്ടം ചാമ്പ്യൻ പട്ടമണിഞ്ഞിട്ടുളള എടികെ, ലീഗിലെ നവാഗതരായ ബംഗളൂരു എഫ്സിയിൽ നിന്ന് പരാജയം ഏറ്റു വാങ്ങിയ ശേഷമാണ് ഗുവഹാട്ടിയിലെത്തുന്നത്. ഈ സീസണിലെ അവരുടെ മൂന്നാം പരാജയമാണ് ഇത്. തുടർച്ചയായ നാലാം സെമി ഫൈനൽ കാണണമെങ്കിൽ അവർക്ക് സ്ഥിരതയുളള പ്രകടനം കാഴ്ച വെച്ചേ മതിയാകൂ. അത് തന്നെയായിരിക്കും അവരുടെ പ്രതിക്ഷയും.
നേർക്കു നേർ:
നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി 2- 3 എടികെ (1 സമനില)
മുഖ്യ താരങ്ങൾ:
സെംമിൻലെൻ ഡങ്കൽ (നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി)
ഹൈലാൻഡേഴ്സിന്റെ പതിവ് ആരംഭ കളിക്കാരിലൊരാളാണ് ഈ 24-കാരൻ. വലത് ഫ്ളാങ്കിൽ തന്റെ പങ്ക് ഭംഗിയായി നിർവ്വഹിക്കുന്ന ഈ താരത്തിന്റെ വേഗതയോടെ കുതിപ്പും പാസ്സുകൾ കൃത്യമായി എത്തിക്കുന്നതിലെ കഴിവും അവസരം ഒത്തു വരുമ്പോഴെല്ലാം എതിർ പക്ഷത്തിന്റെ ഗോൾ കീപ്പറെ പരീക്ഷിക്കുന്നതിന് മടികാട്ടാത്ത മനോഭാവവും ടീമിനെ വളരെയേറെ സഹായിക്കുന്നു. നോർത്ത് ഈസ്റ്റിന്റെ കഴിഞ്ഞ മൽസരത്തിൽ ഗോവൻ നിരയ്ക്ക് എതിരേ, ഗോൾ കീപ്പറിന് മുകളിലൂടെ ചെത്തിയിട്ട് ടീമിന് വേണ്ടി ഒരു ഗോൾ സമ്പാദിച്ച ഈ താരം വരുന്ന മൽസരത്തിലും എടികെ-ക്ക് എതിരേ അതേ പ്രകടനം ആവർത്തിക്കുന്നതിനായിരിക്കും പ്രതീക്ഷിക്കുക.
കോണർ തോമസ് (എടികെ)
ഈ ഇംഗ്ലീഷ്കാരൻ തന്റെ അരങ്ങേറ്റ ഐഎസ്എൽ സീസണിൽ എടികെയ്ക്കായി മിഡ്ഫീൽഡിലെ ആങ്കർമാൻ ആയി വൻ പ്രഭാവമാണ് കാഴ്ച വെക്കുന്നത്. തന്റെ പാസ്സുകളിൽ വൈദഗദ്ധ്യവും നിപുണതയും പ്രദർശിപ്പിക്കുന്ന തോമസ്, എതിർ നിരയുടെ നിരവധി ആക്രമണ മുന്നേറ്റങ്ങളെ തുടക്കത്തിൽ തന്നെ തകർത്തു കളയുന്നു. മൽസരത്തെ നന്നായി അവലോകനം ചെയ്തു കളിക്കുന്ന ഈ 24-കാരൻ താരം, മുൻപോട്ടേക്കുളള നീക്കങ്ങളിലൂടെ ആക്രമണങ്ങളിലും പങ്കു വഹിക്കുന്നതിന് മടിക്കാറില്ല.
സാദ്ധ്യതയുളള ലൈനപ്പുകൾ
നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി
ഹൈലാൻഡേഴ്സ് 4-2-3-1 എന്ന വിന്യാസത്തിൽ താരങ്ങളെ ഇറക്കി മിഡ്ഫീൽഡിലും ഫ്ളാങ്കുകളിലും ഏറ്റവും കൂടുതൽ പ്രഭാവം സൃഷ്ടിക്കുന്നതിനായിരിക്കും ശ്രമിക്കുക.
ഗോൾകീപ്പർ: ടി. പി. രഹ്നേഷ്
ഡിഫന്റർമാർ: നിർമ്മൽ ഛെത്രി, ജോസ് ഗോൺകാൽവ്സ്, സാംബിന, റീഗൻ സിംഗ്
മിഡ്ഫീൽഡർമാർ: മാർട്ടിൻ ഡയാസ്, റോവ്ളിൻ ബോർജെസ്, സെംമിൻലെൻ ഡങ്കൽ, മാർസിനോ, ഹാലിചരൻ നർസാരി
ഫോർവേർഡ്: ഡാനിലോ ലോപ്പസ്
നോർത്ത് ഈസ്റ്റിന്റെ സഹ പരിശീലകൻ ഈൽക്കോ ഷാറ്റോറി ടീമിന്റെ മുൻപോട്ടുളള ഗതിയെക്കുറിച്ച്: ''ഞങ്ങൾ ഇനിയും എറെ പുരോഗമിക്കേണ്ടതുണ്ടെന്നാണ് ഞാൻ കരുതുന്നത്. ഞാൻ പരിശീലകനാണ്. എന്നാൽ ഞാൻ എന്റെ വീക്ഷണകോണിൽ നിന്നാണ് സംസാരിക്കുന്നത്. ആക്രമണ ഫുട്ബോൾ കൊണ്ടുവരാനാണ്ഞാൻ ആഗ്രഹിക്കുന്നത്. അത് സീസണിന് മുൻപേ തന്നെ കൈവരിക്കേണ്ടതാണ്. ഈ ഘട്ടത്തിൽ, ആ നിലയിൽ എത്തുക അത്ര എളുപ്പമല്ല. അതുകൊണ്ട് ഇപ്പോഴത്തെ നിലയിൽ അടിയന്തിരമായി ടീമിനു സംഘടിത സ്വഭാവം ഉണ്ടാക്കിയെടുക്കുകയാണ്. അതോടൊപ്പം ഫലം വന്നു കൊള്ളും.''
എടികെ:
എടികെ മുഖ്യ പരിശീലകൻ ടെഡി ഷെറിംഗം 4-2-3-1 എന്ന വിന്യാസത്തിലായിരിക്കണം താരങ്ങളെ അണി നിരത്തുന്നതിന് സാദ്ധ്യത. സ്കോർ ചെയ്യുന്നതിന് നിരവധി സാദ്ധ്യതകൾ ഇത് ഉറപ്പാക്കും.
ഗോൾകീപ്പർ: ദേബ്ജിത് മജുംദർ
ഡിഫന്റർമാർ: അശുതോഷ് മേത്ത, അൻവർ അലി, ടോം തോർപ്, പ്രബീർ ദാസ്
മിഡ്ഫീൽഡർമാർ: സെക്വിന, റയാൻ ടെയ്ലർ, കോണർ തോമസ്, ഹിതേഷ് ശർമ്മ, ജയേഷ് റാണെ
ഫോർവാർഡ്: നജാസ് കൂക്വി
എടികെ സഹ പരിശീലകൻ ബസ്താബ് റോയ് മൽസരത്തിന്റെ സ്വഭാവത്തെക്കുറിച്ച്: ''പ്ലാനിംഗ് മാറ്റത്തിന് വിധേയമാണ്. ഞങ്ങൾക്കും നോർത്ത് ഈസ്റ്റിനും ജയിച്ചേ മതിയാകൂ എന്നതാണ് സ്ഥിതി. ലീഗിന്റെ പട്ടികയിൽ ഞങ്ങൾ ദുഷ്കര സ്ഥിതിയിലാണ്. അതിനാൽ, ഇത് ആരുടേയും മൽസരം ആയിത്തീരാം.''
മുഖ്യ വിശേഷതകൾ:
- എട്ടു മൽസരങ്ങൾക്ക് ശേഷം എടികെ ഇപ്പോൾ നിലവിൽ പോയിന്റ് പട്ടികയിൽ ഏഴാമതാണ്. ഏത് ഐഎസ്എൽ സീസണിലേയും അവരുടെ ഏറ്റവും താഴത്തെ സ്ഥാനമാണ് ഇത്.
- ഈ സീസണിൽ ഡൽഹി ഡൈനാമോസ് (7) എഫ്സി മാത്രമേ നോർത്ത് ഈസ്റ്റിനേക്കാൾ (5) കൂടുതൽ തോൽവികൾ ഏറ്റു വാങ്ങിയിട്ടുളളൂ.
ഏറ്റവുമൊടുവിലത്തെ കൂടിക്കാഴ്ച:
എടികെ 1 - 1 നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി (കൊൽക്കത്തയിലെ രബിന്ദ്ര സരോബർ സ്റ്റേഡിയം, 17 നവംബർ 2016)
ഫോം ഗൈഡ് (കഴിഞ്ഞ അഞ്ച് മൽസരങ്ങൾ)
നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി: ജയം തോൽവി തോൽവി തോൽവി തോൽവി
എടികെ: തോൽവി സമനില ജയം ജയം തോൽവി