ഞായറാഴ്ച കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി എഫ്‌സി ഗോവയെ 4-2ന് തോൽപിച്ച് നാടകീയ വിജയം സ്വന്തമാക്കിയിരുന്നു. ദിമിത്രിയോസ്‌ ഡയമന്റകോസിന്റെ ഇരട്ട ഗോളുകൾക്കും ഫെഡോർ സെർനിക്കിന്റെ അവസാന മിനിറ്റിലെ ഗോളിനും ഊർജ്ജമായത് ഡൈസുകെ സകായിയി രണ്ടാം പകുതിയുടെ തുടക്കത്തിൽ നേടിയ ഗോളാണ്.

ഈ അതിശയകരമായ തിരിച്ചുവരവിലൂടെ, തുടർച്ചയായ മൂന്നു തോൽവികൾ സൃഷ്‌ടിച്ച പ്രതിസന്ധിയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി തകർത്തത്. ഒപ്പം ടീം ലീഗ് ഷീൽഡ് നേടാനുള്ള സാധ്യതകളും പ്ലേഓഫ് സാധ്യതകളും സജീവമായി.

അവിശ്വസനീയമായ രാത്രി സമ്മാനിച്ച ഷോക്ക് മാറും മുൻപേ മത്സരത്തിലെ ചില പ്രധാന സ്ഥിതിവിവരക്കണക്കുകളിലേക്ക് നമുക്കുറ്റുനോക്കാം.

1. ഇന്ത്യൻ സൂപ്പർ ലീഗിൽ (W53 D1) രണ്ടോ അതിലധികമോ ഗോളുകളുടെ ലീഡ് നേടിയ 55 കളികളിൽ എഫ്‌സി ഗോവ തോൽക്കുന്നത് ഇതാദ്യമാണ്; മറുവശത്ത്, ഇന്ത്യൻ സൂപ്പർ ലീഗിൽ 38 മത്സരങ്ങളിൽ ആദ്യമായാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി രണ്ടോ അതിലധികമോ ഗോളുകൾ (D5 L32) വഴങ്ങിയതിനുശേഷം ഒരു മത്സരം വിജയിക്കുന്നത്.

2. ഇത് മൂന്നാം തവണയാണ് എഫ്‌സി ഗോവ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിന്റെ ഒരു പകുതിയിൽ മാത്രമായി നാല് ഗോളുകൾ വഴങ്ങുന്നത് (2016 നവംബർ 27-ന് ഡൽഹി ഡൈനാമോസിനെതിരെയും 2020 ഫെബ്രുവരി 29-ന് ചെന്നൈയിൻ എഫ്‌സിക്കെതിരെയും); മറുവശത്ത് ഇതാദ്യമായാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഒരു ഐഎസ്എൽ മത്സരത്തിന്റെ ഒരു പകുതിയിൽ നാലോ അതിലധികമോ ഗോളുകൾ നേടുന്നത്.

3. ഇതാദ്യമായാണ് മനോലോ മാർക്വേസിന്റെ ടീം ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ നാല് ഗോളുകൾ വഴങ്ങുന്നത്. ഒപ്പം, ഐഎസ്‌എല്ലിൽ ഇത്തരത്തിൽ (W26) രണ്ടോ അതിലധികമോ ഗോളുകളുടെ ലീഡ് നേടിയ ശേഷം മനോലോ മാർക്വേസ് ടീം തോൽക്കുന്നത് ഇതാദ്യമാണ്.

4. ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ സ്വന്തം തട്ടകത്തിൽ ആദ്യ 30 മിനിറ്റിനുള്ളിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഒന്നിലധികം ഗോളുകൾ വഴങ്ങുന്നത് ഈ മത്സരത്തിലേതുൾപ്പെടെ മൂന്നാം തവണയാണ് (2023 നവംബർ 29ന് ചെന്നൈയിൻ എഫ്‌സിക്കെതിരെ 3, 2015 നവംബർ 29ന് എഫ്‌സി ഗോവയ്‌ക്കെതിരെ).

5. ദിമിട്രിയോസ് ഡയമന്റകോസ് (2 ഗോളുകളും 1 അസിസ്റ്റും) ഒരു ഇന്ത്യൻ സൂപ്പർ ലീഗ് ഗെയിമിൽ മൂന്നോ അതിലധികമോ ഗോളിനായി സംഭാവനകൾ രേഖപ്പെടുത്തുന്ന മൂന്നാമത്തെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി കളിക്കാരനായി മാറി, മുൻപ് ഇയാൻ ഹ്യൂമിനും (2018 ജനുവരി 10ന് ഡൽഹി ഡൈനാമോസ് എഫ്‌സിക്കെതിരെ), ബാർത്തലോമിയോ ഒഗ്ബെച്ചെയ്ക്കും (വി. ചെന്നൈയിൻ എഫ്‌സി 1 ഫെബ്രുവരി 2020) സ്വന്തമായിരുന്നു ഈ നേട്ടം.

6. 2023 ഡിസംബർ 3ന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്കെതിരെയായിരുന്നു ഇന്ത്യൻ സൂപ്പർ ലീഗിലെ റൗളിൻ ബോർജസിന്റെ അവസാന ഗോൾ. അവസാന മത്സരത്തിൽ ബ്ലാസ്റ്റേഴ്സിനെതിരായ ഗോൾ അദ്ദേഹത്തിന്റെ രണ്ടാമത്തെ ഗോളാണ്, ഒപ്പം ഒരു ടീമിനെതിരെയുള്ള അദ്ദേഹത്തിന്റെ ഏറ്റവും ഉയർന്ന ഗോൾ നേട്ടവും. (ചെന്നൈയിൻ എഫ്‌സിയിലും എഫ്‌സി ഗോവയിലും മുഴുവനായി)