ശനിയാഴ്ച നടന്ന ISL 2023-24 സീസൺ ഫൈനലിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിനെതിരായ വിജയത്തിന് ശേഷം മുംബൈ സിറ്റി എഫ്സി ചരിത്രത്തിൽ രണ്ടാം തവണയും ഇന്ത്യൻ സൂപ്പർ ലീഗ് (ISL) കപ്പ് ഉയർത്തി. 22 മത്സരങ്ങളിൽ നിന്ന് 47 പോയിന്റുമായി ലീഗ് ഘട്ടത്തിൽ രണ്ടാം സ്ഥാനത്തെത്തിയ ലീഗ് ഷീൽഡ് ജേതാക്കളായ മോഹൻ ബഗാൻ എസ്ജിയേക്കാൾ ഒരു പോയിന്റ് താഴെയായിരുന്നമുംബൈക്ക് ലീഗ് ഷിൽഡ് നഷ്ടപ്പെട്ടത് മോഹൻ ബഗാനെതിരായ മത്സരത്തിലാണ്. ഐഎസ്എൽ 2023-24 സീസണിലെ ഏറ്റവും സ്ഥിരതയുള്ള ടീമുകളിലൊന്നായ മുംബൈ സിറ്റി എഫ്സി, കൊൽക്കത്തയിൽ മോഹൻ ബഗാനെതിരായ ലീഗ് ഷീൽഡ് നിർണയിച്ച മത്സരത്തിലെ തോൽവി ഉൾപ്പെടെ വെറും മൂന്ന് മത്സരങ്ങളിൽ മാത്രമാണ് പരാജയപ്പെട്ടത്

കിരീട നേട്ടത്തിൽ നിർണായക പങ്കുവഹിച്ച മുംബൈ സിറ്റി എഫ്സി ക്യാപ്റ്റൻ രാഹുൽ ഭേക്കെ സീസണിലുടനീളം ടീമിന് താങ്ങായിരുന്നു. സീസണിൽ 23 മത്സരങ്ങളിൽ നിന്ന് 48 ക്ലിയറൻസുകളും ഏഴ് ബ്ലോക്കുകളും 25 ഇന്റർസെപ്ഷനുകളും നേടിയ ഭേകെ എട്ട് തവണ ക്ലീൻ ഷീറ്റ് നിലനിർത്താൻ തന്റെ ടീമിനെ സഹായിച്ചു. സീസണിൽ മുംബൈക്കായി 21 ടാക്കിളുകളും 74 ഡ്യുവലുകളും ടീമിനായി നേടിയ താരം ഒമ്പത് ഗോൾ സ്കോറിംഗ് അവസരങ്ങൾ സൃഷ്ടിക്കുകയും 84% പാസിംഗ് കൃത്യത രേഖപ്പെടുത്തുകയും ചെയ്തു.

ഇന്ത്യൻ സൂപ്പർ ലീഗ് മീഡിയ ടീമിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സീസണെക്കുറിച്ചും ഫൈനലിനെക്കുറിച്ചും അദ്ദേഹം മനസുതുറന്നു

“(ലീഗ്) ഷീൽഡ് നേടാനാകാത്ത മത്സരത്തിൽനിന്ന് സംഭവിച്ച പിഴവിൽ നിന്ന് ഞങ്ങൾ പഠിച്ചുവെന്ന് ഞാൻ കരുതുന്നു. അതിനാൽ ഞങ്ങൾ ഒരു പ്രത്യേക രീതിയിൽ കളിക്കണമെന്ന് പരിശീലകൻ ആഗ്രഹിച്ചു, ഞങ്ങൾ സമയത്ത് കളിച്ചില്ല. അതുകൊണ്ട് തന്നെ ഫൈനൽ മത്സരത്തിൽ, ആദ്യ മിനിറ്റ് മുതൽ ഞങ്ങൾ എന്താണ് ചെയ്യേണ്ടതെന്ന് എല്ലാവർക്കും ഉറപ്പുണ്ടായിരുന്നു. ആദ്യ മിനിറ്റിൽ തന്നെ എല്ലാവരും കളിക്കുന്ന രീതിയിൽ നിങ്ങൾക്കത് കാണാമായിരുന്നു. അതുകൊണ്ട് വിജയത്തിന് അതാണ് കാരണമെന്ന് ഞാൻ കരുതുന്നു, ഞങ്ങൾക്ക് വിജയം ലഭിച്ചുവെന്നും 90ആം മിനിറ്റ് വരെ ഞങ്ങളത് ചെയ്തുവെന്നും ഞാൻ കരുതുന്നു.”  ഇന്ത്യൻ സൂപ്പർ ലീഗ് മീഡിയ ടീമിനോട് സംസാരിക്കവെ ഭേകെ പറഞ്ഞു.

കളിയിൽ മുംബൈ സിറ്റി എഫ്സി ആധിപത്യം പുലർത്തിയെങ്കിലും, ജേസൺ കമ്മിംഗ്സിലൂടെ ആദ്യ പകുതിൽ നേടിയ ഒരു ഗോളിന്റെ ലീഡുമായാണ് മോഹൻ ബഗാൻ എസ്ജി രണ്ടാം പകുതിയിലേക്ക് കടന്നത്. ലീഡ് വഴങ്ങിയതിന് ശേഷവും തന്റെ ടീമിന് എങ്ങനെ സംയമനം പാലിക്കാനും 1-3ന് വിജയിക്കാൻ സാധിച്ചുവെന്നതിനെക്കുറിച്ചും ഭേകെ സംസാരിച്ചു. “എല്ലാവർക്കും തിരിച്ചുവരാൻ കഴിയുമെന്ന വിശ്വാസം ഉണ്ടായിരുന്നു. നിങ്ങൾക്കറിയാമോ, ഞങ്ങൾ ഹാഫ് ടൈമിന്റെ ഇടവേളയിൽ ഞങ്ങൾ ഡ്രസ്സിംഗ് റൂമിലേക്ക് പോയി, ആദ്യ പകുതി കളിച്ച രീതി രണ്ടാം പകുതിയിലും തുടരാൻ ഞങ്ങൾ ആഗ്രഹിച്ചു. ഗോൾ നേടുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടായിരുന്നു.”

മുംബൈ സിറ്റി എഫ്സിയുടെ ഫിലോസഫിയെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു, “ഫിലോസഫിയെക്കുറിച്ച്, കഴിഞ്ഞ മൂന്ന് സീസണുകളിൽ നിന്ന് ഞങ്ങൾ ചെയ്തത് എന്താണെന്ന് നിങ്ങൾക്കറിയാം. ഡെസ് ബക്കിംഗ്ഹാം ഇവിടെ ഉണ്ടായിരുന്നപ്പോഴോ, പീറ്റർ ക്രാറ്റ്കി  വന്നപ്പോഴോയെല്ലാം എന്താണ് ചെയ്യേണ്ടതെന്ന് പരിശീലകർ ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. അതിനാൽ  അവസാന മത്സരങ്ങൾ, ഫൈനൽ തുടങ്ങിയ മത്സരങ്ങൾ ഞങ്ങൾ എങ്ങനെ കളിക്കണമെന്ന് അവർ പറയുന്നതനുസരിച്ച് ഞങ്ങൾ ചെയ്തു. ഇവ തികച്ചും വ്യത്യസ്തമായ മത്സരങ്ങളാണ്. നിങ്ങൾ ചിലപ്പോൾ മാനേജ് ചെയ്യേണ്ട മത്സരങ്ങളുണ്ട്. അതിനാൽ ചിലപ്പോൾ കളി നിയന്ത്രിക്കേണ്ട സമയമുണ്ടാകുമെന്ന് പരിശീലകൻ ഞങ്ങളോട് പറഞ്ഞു. ഇത് എല്ലായ്പ്പോഴും ഞങ്ങൾ കളിക്കാൻ ആഗ്രഹിക്കുന്ന രീതിയിൽ ആയിരിക്കില്ല. ചിലപ്പോൾ ഞങ്ങളത് കൈകാര്യം ചെയ്യണം. ഇന്ന് ഞങ്ങളത് ചെയ്തു. ഞങ്ങൾക്കത് ലഭിച്ചുവെന്ന് ഞാൻ കരുതുന്നു.

ഒരു ഗോൾ വീണപ്പോൾ കളിക്കാരുടെ ആത്മവിശ്വാസമാണ് തങ്ങളെ വലിച്ചിഴച്ചതെന്ന് ഭേക്കെ കരുതുന്നു. “എനിക്കാ വിശ്വാസം ഉണ്ടായിരുന്നു. നിങ്ങൾക്കറിയാമോ, ഡ്രസ്സിംഗ് റൂമിലെ കളിക്കാർ, എല്ലാവരും ആത്മവിശ്വാസവത്തോടെ പോസിറ്റീവായിരുന്നു. ആദ്യ പകുതിയിൽ ഞങ്ങൾ അവർക്ക് അവസരങ്ങളൊന്നും നൽകിയില്ലെങ്കിലും ഞങ്ങൾ കളിക്കുന്ന രീതിയാണ് പോസിറ്റീവ്, രണ്ടാം പകുതിയിലും ഇതേ രീതിയിൽ തുടർന്നാൽ ഗോൾ നേടുമെന്ന് എല്ലാവർക്കും അറിയാമായിരുന്നു. ആദ്യത്തെ അഞ്ച്, ഏഴ് മിനിറ്റുകളിൽ ഞങ്ങൾക്ക് ആദ്യ ഗോൾ ലഭിച്ചുവെന്ന് ഞാൻ കരുതുന്നു. അങ്ങനെ അവിടെ നിന്ന് എല്ലാം മാറി.” അദ്ദേഹം പങ്കുവെച്ചു.

പരിക്കുകൾ ടീമിനെ മാനസികമായി ബാധിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന്, ഭേക്കെ പറഞ്ഞു, “കളിക്കാർക്കത് ചെയ്യാൻ കഴിയുമെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നതിനാൽ ഞങ്ങൾ പരിഭ്രാന്തരായില്ല. ഗോവക്കെതിരായ കളിയിൽ (സെമി ഫൈനൽ 2, ആദ്യ പാദം) ഇന്ത്യൻ താരങ്ങൾ ഇറങ്ങി, അവർ ഹോമിൽ വളരെ നന്നായി കളിച്ചു, ആറ് മിനിറ്റിനുള്ളിൽ മൂന്ന് ഗോളുകൾ നേടി. അതിനാൽ എല്ലാവർക്കും അവരുടെ ജോലി എന്താണെന്ന് അറിയാമായിരുന്നു, അവർ വന്ന് ബെഞ്ചിൽ നിന്നുപോലും സ്വാധീനം ചെലുത്തുമെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. ഇതൊരു വലിയ ഗെയിമായതിനാൽ, എല്ലാവരും കളിക്കാൻ ആഗ്രഹിച്ചു, എല്ലാവരും മികച്ച പ്രകടനം നടത്താൻ ആഗ്രഹിച്ചു, ഇന്ന് എല്ലാവരുമത് ചെയ്തു.” അദ്ദേഹം തുടർന്നു.