ലോകകപ്പ് യോഗ്യത റൗണ്ടില്‍ മൂന്നു ഗോളുകൾക്ക് ഇന്ത്യയെ തകർത്ത് ഖത്തർ!
ലോകകപ്പ് യോഗ്യത റൗണ്ടില്‍ ഗ്രൂപ്പ് എയിലെ ഏഷ്യന്‍ ചാമ്പ്യന്മാരായ ഖത്തറിനോട് പരാജയപ്പെട്ട് ഇന്ത്യ.

ലോകകപ്പ് യോഗ്യത റൗണ്ടില്‍ ഗ്രൂപ്പ് എയിലെ ഏഷ്യന്‍ ചാമ്പ്യന്മാരായ ഖത്തറിനോട് പരാജയപ്പെട്ട് ഇന്ത്യ. ഒഡിഷയിലെ കല്ലിംഗ സ്റ്റേഡിയത്തിൽ ബടന്ന മത്സരത്തിൽ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് ഇന്ത്യ തോൽവി വഴങ്ങിയത്.
ഫസ്റ്റ് ലൈൻഅപ്പ്
ഇന്ത്യ - അമരീന്ദർ സിംഗ്, സന്ദേശ് ജിങ്കൻ, രാഹുൽ ഭേക്കെ, അപുയ, അനിരുദ്ധ് താപ്പ, സുരേഷ് സിങ്, ഉദാന്ത സിങ്, നൗറെം മഹേഷ് സിംഗ്, മൻവീർ സിംഗ്, സുനിൽ ഛേത്രി, ലാലിയൻസുവല ചാങ്‌തെ, നിഖിൽ പൂജാരി
ഖത്തർ - ബർഷാം, അൽ-റാവി, ബൗദിയാഫ്, ഖൗഖി, അഹമ്മദ്, അബ്ദുറിസാഗ്, അൽ-ഹൈദോസ്, ഹതേം, അഫീഫ്, മുന്താരി, അലി
നാലാം മിനിറ്റില്‍ ആദ്യ ഗോൾ നേടിയ ഖത്തർ ഇന്ത്യക്കെതിരെ മത്സരത്തിലുടനീളം ആധിപത്യം സ്ഥാപിച്ചു. കുവൈത്തിനെതിരായ മത്സരത്തിൽ നേടിയ വിജയത്തിന്റെ ആത്മവിശ്വാസത്തിലേറിങ്ങിയ ഇന്ത്യക്ക് പക്ഷെ ഖത്തറിന് മുന്നിൽ മുട്ട് മടക്കേണ്ടി വന്നു.
നാലാം മിനിറ്റിൽ തമീം മന്‍സൂറിന്റെ അസിസ്റ്റിൽ മുസ്തഫ താരീഖാണ് ഖത്തറിനായി ആദ്യ ഗോൾ നേടിയത്. ആദായ പകുതി ഒരു ഗോളിന്റെ ലീഡിൽ അവസാനിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ നാല്പത്തിയേഴാം മിനിറ്റിലായിരുന്നു രണ്ടാം ഗോൾ. ഖത്തർ താരം അൽമോയെസ് അലിയാണ് ടീമിനായി ഗോൾ നേടിയത്. എൺപത്തിയാറാം മിനിറ്റിലാണ് മൂന്നാം ഗോൾ പിറന്നത്. മുഹമ്മദ് വാദിന്റെ അസിസ്റ്റിൽ യുസഫ് അബ്ധുറീസാഗറിന്റെ ഹെഡ്ഡെർ വല തുളച്ചു.
യോഗ്യതാ റൗണ്ടിന്റെ ആദ്യ മത്സരത്തിൽ ഖത്തർ അഫ്ഗാനിസ്ഥാനെ എട്ടു ഗോളിന് തകർത്തിരുന്നു.