'കേരളം തീർച്ചയായും ദൈവത്തിന്റെ സ്വന്തം നാടാണ്' ബർത്തലോമി ഓഗ്ബെച്ചേ

ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന ബ്ലാസ്റ്റേഴ്‌സ് താരമാണ് ഓഗ്‌ബെച്ചേ, ഒരു ക്യാപ്റ്റൻ എന്ന വാക്കിനെ പൂർണമായും അര്ഥവത്താക്കുന്ന പ്രകടനമാണ് കഴിഞ്ഞ സീസണിൽ അദ്ദേഹം കാഴ്ചവച്ചത്.

തിങ്കളാഴ്ച വൈകിട്ട് മൂന്നു മണിക്ക് കേരളബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ ബർത്തലോമി ഓഗ്‌ബെച്ചേയും അനന്ത് ത്യാഗിയും തമ്മിൽ നടന്ന സംഭാഷണത്തിന്റെ പ്രധാനഭാഗങ്ങൾ.

ഇന്ത്യയിലേക്ക് വരാൻ പ്രചോദനമായ കാര്യങ്ങളെപ്പറ്റിയാണ് ഇരുവരും സംസാരിച്ചു തുടങ്ങിയത്. "തീർച്ചയായും അതിനു കാരണം ഫുട്ബോളാണ്. ഇന്ത്യൻ സൂപ്പർ ലീഗ് ആരംഭത്തിൽ ഉണ്ടായിരുന്നതിനേക്കാൾ ഏറെ പുരോഗമിച്ചു. ഞാൻ ഐഎസ്എല്ലിനെപറ്റി എന്താണോ വിചാരിച്ചിരുന്നത്, അത് മാറിമറിഞ്ഞു. എന്റെ കുറച്ച് മുൻസഹതാരങ്ങൾ മുൻപുള്ള സീസണുകളിൽ ഐഎസ്എല്ലിൽ കളിക്കുന്നുണ്ടായിരുന്നു. ആയിടക്കാണ് ഐഎസ്എല്ലിന്റെ ഭാഗമാകാനുള്ള അവസരം എനിക്ക് ലഭിച്ചത്. ഞാൻ അവരുടെ അടുത്ത് ഐഎസ്എല്ലിനെ പറ്റിയും രീതികളെപ്പറ്റിയും സാങ്കേതികവശങ്ങളെപ്പറ്റിയും ആരാഞ്ഞു. എനിക്ക് നല്ല മറുപടികളാണ് കിട്ടിയത്. അതെല്ലാം ഞാൻ എന്റെ മനസ് മാറാൻ കാരണമായി. "

ഒരു പരിശീലകനായി ഓഗ്‌ബെച്ചേയെ അധികം വൈകാതെ കാണാൻ സാധിക്കുമോ എന്ന ചോദ്യത്തിന് ഒരു നിമിഷം പോലും ചന്തിക്കാതെ ഇല്ലായെന്നാണ് അദ്ദേഹം മറുപടിപറഞ്ഞത്. ഭാവിയിൽ ഈ തീരുമാനം മാറുമോയെന്നറിയില്ലെന്നും ഇപ്പോൾ അങ്ങൊരു കാര്യത്തെപ്പറ്റി ചിന്തിച്ചിട്ടില്ല എന്നും ആദേഹം കൂട്ടിച്ചേർത്തു. കേരളത്തിൽ ഏറ്റവും ഇഷ്ട്പ്പെടുന്നതെന്താണ് എന്ന് ചോദിച്ചപ്പോൾ, അത് കേരളാബ്ലാസ്റ്റേഴ്‌സ് ആണെന്നാണ് അദ്ദഹം പറഞ്ഞത്.

 "ഞാൻ കുറച്ചു സ്ഥലങ്ങൾ സന്ദർശിച്ചു. ആലപ്പുഴയിലും അതിരപ്പള്ളിയിലുമൊക്കെ പോയി. കേരളം അറിയപ്പെടുന്നത് ദൈവത്തിന്റെ സ്വന്തം നാടെന്നാണ്. അത് അക്ഷരംപ്രതി ശരിയാണ്. നമ്മൾ തീർച്ചയായും കേരളത്തെ സ്നേഹിക്കും. ഇത്തവണ എന്റെ ക്രിസ്തുമസ്സും ന്യൂഇയറും കൊച്ചിയിലും വർക്കലയിലുമായിരുന്നു. ഞാൻ കേരളത്തെ ഏറെ ഇഷ്ടപ്പെടുന്നു. കേരളം തീർച്ചയായും ദൈവത്തിന്റെ സ്വന്തം നാടാണ്"

അടുത്ത സീസണിലും കേരളാബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ടാകുമോ എന്ന അനേകം ആരാധകരുടെ ചോദ്യത്തിന്, അധികം വൈകാതെ തന്നെ ഇതു സംബന്ധിച്ച വിവരങ്ങൾ പറയാമെന്നാണ് ഓഗ്‌ബെച്ചേ മറുപടി പറഞ്ഞത്. അതിനായി ഏറെ കാത്തിരിക്കേണ്ടിവരില്ലയെന്ന് അദ്ദഹം ആവർത്തിച്ചു.

തന്റെ ഏറ്റവും പ്രിയപ്പെട്ട ഫുട്ബോൾ താരം ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം റൊണാൾഡോ ആണെന്ന് പറഞ്ഞ ഓഗ്‌ബെച്ചേ ഭാവിയിലെ സുനി ഛേത്രി സഹൽ അബ്ദുൽ സമദ് ആണെന്ന് കൂട്ടിച്ചേർത്തു. കേരളബ്ലാസ്റ്റേഴ്സിലെ തന്റെ ഉറ്റ സുഹൃത്തുക്കൾ സുയിവർലൂണും സെർജിയോ സിഡോഞ്ജയും ആണെന്നാണ് ഓഗ്ബച്ചെ  പറഞ്ഞത്. "ഞാൻ എല്ലാവരുമായും നല്ല ബന്ധമാണ് പുലർത്തുന്നത്. രാഹുൽ കെപിയുമായും നല്ല സൗഹൃദത്തിലാണ്."

വളരെ രസകരമായി തുടർന്ന സംഭാഷണത്തിന്റെ പൂർണരൂപം കാണാം, താഴെക്കാണുന്ന ഫേസ്ബുക് ലിങ്കിൽ പോയാൽ  https://bit.ly/2TSPRHc

Your Comments

Your Comments