ഒരു ഫുട്ബോൾ ടീമിന്റെ ആണികല്ലായും ശില്പിയായും വർത്തിക്കുക എന്നതാണ് മുഖ്യ പരിശീലകരുടെ പ്രധാന ചുമതല. വിജയത്തിലൂന്നിയ അന്തരീക്ഷം സൃഷ്ടിക്കുന്നതും കളിക്കാരെ വികസിപ്പിക്കുന്നതും തുടങ്ങി ലക്ഷ്യങ്ങളിലേക്ക് ടീമിനെ നയിക്കുന്നതിലും ടീമിന്റെ മുന്നേറ്റത്തിൽ നിർണായകമാവുന്നതിലും മുഖ്യ പരിശീലകന് പ്രധാന പങ്കുണ്ട്.

ലോകമെമ്പാടുമുള്ള മുഖ്യ പരിശീലകർ തങ്ങളുടേതായ പേര് പതിപ്പിക്കുന്നതിനും സീസണിലുടനീളം അതത് ടീമുകളുടെ വിജയത്തിൽ നിർണായക പങ്ക് വഹിക്കുന്നതിനും ഇന്ത്യൻ സൂപ്പർ ലീഗും (ഐഎസ്എൽ) സാക്ഷ്യം വഹിച്ചിട്ടുണ്ട്.

റെക്കോർഡുകൾ തകർത്തെറിഞ്ഞ മോഹൻ ബഗാൻ സൂപ്പർ ജയന്റുമായുള്ള ജോസ് മൊളീനയുടെ കുതിപ്പ് മുതൽ ഖാലിദ് ജമീലിന്റെ കീഴിൽ ജംഷഡ്പൂർ എഫ്സിയുടെ ഉജ്ജ്വലമായ തിരിച്ചുവരവിന് വരെയും സാക്ഷ്യം വഹിച്ച 2024-25 സീസൺ മുഖ്യ പരിശീലകരുടെ തന്ത്രപരമായ മികവിനാലും സൈഡ് ലൈനിലെ അവരുടെ ആവേശത്താലും ശ്രദ്ധേയമായിരുന്നു.

ആരാധകരുടെ സീസണിലെ ടീമിന് വേണ്ടിയുള്ള വോട്ടിംഗിന്റെ ആദ്യ മൂന്ന് ഘട്ടങ്ങൾ ചൊവ്വാഴ്ച അവസാനിച്ചിരുന്നു. നിങ്ങളുടെ ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്ത് ആരെ തിരഞ്ഞെടുക്കണം എന്ന് തീരുമാനിക്കാനുള്ള സമയമാണിത്. മുഖ്യ പരിശീലകർക്കായുള്ള വോട്ടിംഗ് മെയ് 16 വരെ തുടരും.

സീസണിലെ ഫാൻസ് ടീം ഓഫ് സീസണിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട മികച്ച മുഖ്യ പരിശീലകരെ അറിയാം

ജോസ് മൊളീന (മോഹൻ ബഗാൻ സൂപ്പർ ജയന്റ്)

മോഹൻ ബഗാൻ സൂപ്പർ ജയന്റിനെ സീസണിൽ അവരുടെ ചരിത്രത്തിലെ ആദ്യ .എസ്.എൽ ഡബിളിലേക്ക്നയിച്ചു ജോസ് മൊളീന സ്പാനിഷുകാരൻ. വമ്പൻ പേരുകൾ നിറഞ്ഞു നിൽക്കുന്ന സ്ക്വാഡ് അടങ്ങുന്ന ഡ്രെസ്സിംഗ് റൂമിനെ വിദഗ്ധമായി അദ്ദേഹം കൈകാര്യം ചെയ്ത രീതി വർഷം ലീഗിൽ നിരവധി റെക്കോർഡുകൾ തകർത്തെറിയാൻ മറൈനേഴ്സിനെ സഹായിച്ചു.

2024-25 ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ 56 പോയിന്റ് നേടി എംബിഎസ്ജി - ഒരു സീസണിൽ 50- അധികം പോയിന്റ് നേടുന്ന ആദ്യ ടീമായി മാറി. സീസണിൽ ക്ലബ്ബിന്റെ പ്രതിരോധ താരങ്ങൾ 14 ഗോളുകൾ നേടി - ഒരു സീസണിൽ പ്രതിരോധനിരയിലെ താരങ്ങൾ 10- അധികം ഗോളുകൾ നേടുന്ന ആദ്യ ടീമായും അവർ മാറി. 52 ഗോളുകൾ നേടിയ ടീം 16 ക്ലീൻ ഷീറ്റുകൾ സ്വന്തമാക്കി ലീഗിൽ പുത്തൻ റെക്കോർഡുകൾ സ്ഥാപിച്ചു.

ജെറാർഡ് സരഗോസ (ബെംഗളൂരു എഫ്‌സി)

ബെംഗളൂരു എഫ്സിക്കൊപ്പം സംഭവബഹുലമായ സീസണായിരുന്നു ജെറാർഡ് സരഗോസയുടേത്. മികച്ച തുടക്കം ലഭിച്ചെങ്കിലും, യാത്രാമധ്യേ പതറിയ ടീം അവസാന ഘട്ടത്തിലെ ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് പ്ലേഓഫിന് യോഗ്യത നേടിയതും .എസ്.എൽ കപ്പ് ഫൈനലിലേയ്ക്ക് യോഗ്യത നേടുകയും ചെയ്തത്. കിരീടത്തിൽ മുത്തമിടാൻ സാധിച്ചില്ലെങ്കിലും, സ്പാനിഷ് മുഖ്യ പരിശീലകന് കീഴിൽ ബ്ലൂസ് മുന്നേറ്റം നടത്തുകയും സീസണിലുടനീളം മറ്റ് ടീമുകൾക്ക് ശക്തമായ വെല്ലുവിളി ഉയർത്തുകയും ചെയ്തു

സരഗോസയുടെ കീഴിൽ, ബെംഗളൂരു എഫ്സി 2024-25 സീസണിൽ 494 മിനിറ്റ് കളിച്ച ശേഷമാണ് ആദ്യ ഗോൾ വഴങ്ങിയത്; സമയത്ത്, സീസണിന്റെ തുടക്കം മുതൽ ഒറ്റ ഗോൾ പോലും വഴങ്ങാതെ 400+ മിനിറ്റ് പിടിച്ചുനിന്ന ആദ്യ ടീമായി ബ്ലൂസ് മാറി. ടീമിന്റെ ഐക്യവും മിന്നൽ വേഗതയിലുള്ള അവരുടെ അതിവേഗ മുന്നേറ്റവും സീസണിൽ അവരെ ഏറ്റവും ശക്തരായ ടീമുകളിൽ ഒന്നാക്കി മാറ്റി.

ഖാലിദ് ജാമിൽ (ജംഷഡ്പൂർ എഫ്‌സി)

എഴുതിത്തള്ളാനാകില്ല തന്നെയാണ് വീണ്ടും വീണ്ടും തെളിയിക്കുന്ന പരിശീലകനാണ് ഖാലിദ് ജാമിൽ. മൂന്ന് വർഷങ്ങൾക്ക് ശേഷം ആദ്യമായി ജംഷഡ്പൂർ എഫ്സിയെ ആദ്യ ആറ് സ്ഥാനങ്ങളിൽ എത്തിച്ച പ്ലേ ഓഫ് ഉറപ്പിച്ച ഇന്ത്യൻ പരിശീലകൻ, ടീമിനെ സെമി ഫൈനലിലേക്കും നയിച്ചു. സമീപ വർഷങ്ങളിൽ, ലീഗ് ടേബിളിൽ താഴെ സീസൺ അവസാനിപ്പിക്കുന്ന ടീമിന് വലിയൊരു നേട്ടം കൂടിയായിരുന്നു സെമി ഫൈനൽ യോഗ്യത.

അദ്ദേഹത്തിന്റെ കീഴിൽ പ്രത്യേകിച്ച് ഹോം ഗ്രൗണ്ടിൽ, തന്ത്രങ്ങളിലൂന്നിയ നീക്കങ്ങളിലൂടെ ജംഷഡ്പൂർ എഫ്സികാഴ്ചവെച്ചത് അവിശ്വസനീയമായ പ്രകടനങ്ങൾ. മെൻ ഓഫ് സ്റ്റീൽ കടുത്ത സമ്മർദ്ദത്തിലും തങ്ങളുടെ ഘടനയും അച്ചടക്കവും പ്രകടിപ്പിക്കുകയും പുതു ഊർജ്ജത്തോടെ ഓൾഡ് സ്കൂൾ ഫുട്ബോൾ ശൈലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു.

മനോലോ മാർക്വേസ് (എഫ്‌സി ഗോവ)

ഐഎസ്എല്ലിൽ എംബിഎസ്ജിക്ക് പുറകിൽ രണ്ടാം സ്ഥാനത്താണ് മനോലോ മാർക്വേസിന്റെ ടീം സീസൺ അവസാനിപ്പിച്ചത്. സീസണിലുടനീളം ഗൗർസ് ലീഗ് ഷീൽഡ് പോരാട്ടത്തിൽ സജീവമായി ഉണ്ടായിരുന്നു. കളത്തിൽ ഗൗർസിന്റെ ആക്രമണ മികവ് പ്രകടമായിരുന്നു - തുടർച്ചയായി 23 ലീഗ് മത്സരങ്ങളിൽ ഗോൾ നേടുന്ന ആദ്യ ടീമായി അവർ മാറി.

വ്യക്തിഗത മികവിനെക്കാൾ കൂട്ടായ പ്രവർത്തനത്തെ അടിസ്ഥാനമാക്കിയ വൈവിധ്യമാർന്ന ടീമായിരുന്നു എഫ്സി ഗോവ. മാർക്വേസിന് കീഴിൽ, ബ്രൈസൺ ഫെർണാണ്ടസ്, ആയുഷ് ഛേത്രി, ഹൃതിക് തിവാരി തുടങ്ങിയ നിരവധി പുതിയ താരങ്ങൾസീസണിലുടനീളം ഗൗർസിനായി തിളങ്ങുകയും ലീഗിൽ തങ്ങളുടേതായ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു.