ഇന്ത്യൻ സൂപ്പർ ലീഗിൽ 2025 ജനുവരിയിലെ ഏറ്റവും മികച്ച കളിക്കാരനായി മോഹൻ ബഗാൻ എസ്ജിയുടെ വിശാൽ കൈത്ത്. കഴിഞ്ഞ മാസം ഗോൾ വലയ്ക്ക് കീഴിൽ അത്യുജ്ജ്വല പ്രകടനമാണ് ഈ ഹിമാചൽ പ്രദേശുകാരൻ കാഴ്ചവെച്ചത്.

2025 ജനുവരിയിൽ 28 കാരനായ താരം ആകെ കളിച്ച അഞ്ച് മത്സരങ്ങളിൽ നാളിലും ക്ലീൻ ഷീറ്റ് കണ്ടെത്തി. നിർണായകമായ 13 സേവുകൾ നടത്തി, 92.9% സേവ് ശതമാനവും കണ്ടെത്തി. കഴിഞ്ഞ മാസം ഒരു ഗോൾ മാത്രം വഴങ്ങിയെന്നത് അദ്ദേഹത്തെ ഈ അംഗീകാരത്തിലേക്ക് കൂടുതൽ അടുപ്പിക്കുന്നു.

കഴിഞ്ഞ മാസം മുഴുവൻ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും വിശാൽ കൈത്തിന്റെ ഏറ്റവും മികച്ച പ്രകടനം ഹൈദരാബാദ് എഫ്‌സി (3-0), ബെംഗളൂരു എഫ്‌സി (1-0) എന്നിവർക്കെതിരെയായിരുന്നു. ഈ മത്സരങ്ങളിൽ യഥാക്രമം ഏഴും അഞ്ചും സേവുകൾ അദ്ദേഹം നടത്തി ടീമിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു.

മോഹൻ ബഗാന്റെ ആ മാസത്തെ മൂന്നാമത്തെ ജയം പിറന്നത് കൊൽക്കത്ത ഡെർബിയിൽ ഈസ്റ്റ് ബംഗാൾ എഫ്‌സിക്ക് എതിരേയായിരുന്നു. എതിരില്ലാത്ത ഒരു ഗോളിന്റെ ജയം റെഡ് ആൻഡ് ഗോൾഡ് ബ്രിഗേഡിനെതിരെയുള്ള മാറിനേഴ്‌സിന്റെ ലീഗിലെ ആധിപത്യത്തിന് തുടർച്ചയിട്ടു. ശേഷം ജംഷഡ്പൂരിനെതിരെ 1-1 ന്റെ സമനിലയിൽ കുരുങ്ങി. ജനുവരിയിലെ അവസാന മത്സരത്തിൽ ചെന്നൈയിനെതിരെ വഴങ്ങിയ ഗോൾരഹിത സമനിലയോടെ ഒക്ടോബറിനും നവംബറിനും ശേഷം ലീഗിൽ അവരുടെ തോൽവിയറിയാത്ത മൂന്നാമത്തെ മാസവും അവർ കണ്ടെത്തി.

ഈ സീസണിൽ ഐ‌എസ്‌എല്ലിൽ ഏറ്റവും കൂടുതൽ സേവുകൾ നടത്തുന്ന മൂന്നാമത്തെ കളിക്കാരനാണ് കൈത്ത്. 60 സേവുകൾ നടത്തിയ കൈത്ത് ജംഷഡ്പൂർ എഫ്‌സിയുടെ ആൽബിനോ ഗോമസിനും ഒഡീഷ എഫ്‌സിയുടെ അമരീന്ദർ സിങ്ങിനും തൊട്ടു പിന്നിലാണ്.

ജനുവരിയിലെ പ്ലെയർ ഓഫ് ദി മന്ത് അവാർഡിനുള്ള ആറ് പേരുടെ ഷോർട്ട്‌ലിസ്റ്റിൽ നിന്നാണ് അദ്ദേഹം ഒന്നാമതെത്തിയത്. ആകെ വോട്ടുകളുടെ പകുതി ആരാധക വോട്ടുകളും മറുപകുതിയിൽ വിദഗ്ധരുടെ അഭിപ്രായങ്ങളും നിർണായകമാകുന്ന സെലക്ഷൻ പ്രക്രിയയിലൂടെയാണ് വിജയിയോയെ തെരഞ്ഞെടുത്തത്.

വിദഗ്ധരുടെ വോട്ടുകളിൽ 27.8% നേടി ഹാവി ഹെർണാണ്ടസ് ഒന്നാമതെത്തി. 16.67% നേടി കൈത്ത് രണ്ടാമതും 5.56% നേടി ശുഭാശിഷ് ബോസ് മൂന്നാമതും എത്തി. ആരാധക വോട്ടുകളിൽ കൈത്തിനായിരുന്നു മുൻതൂക്കം 21.25%. ശേഷം ബോസ് (9.65%) തുടർന്ന് ബ്രൈസൺ ഫെർണാണ്ടസ് (6.80%) സ്ഥാനം പിടിച്ചു.

ആകെ കണക്കിൽ 37.92% വോട്ടുമായി കൈത്ത് ഒന്നാം സ്ഥാനത്തെത്തി, ജാവി ഹെർണാണ്ടസ് (32.02%) സുഭാഷിഷ് ബോസ് 15.21% നേടി. നേടി.