കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം അക്ഷരാർത്ഥത്തിൽ ഒരു മഞ്ഞക്കടലായിരുന്നു. ഓരോ നിമിഷവും ടീമിന് പിന്തുണയും ആർപ്പുവിളികളുമായി മഞ്ഞപ്പട അക്ഷരാർത്ഥത്തിൽ ടീമിലെ പന്ത്രണ്ടാമനായി മാറി.

ഫുട്ബോൾ വിസ്മയങ്ങളുടെ കളിയാണ്. ഓരോ നിമിഷവും എന്ത് സംഭവിക്കുമെന്ന് പ്രവചിക്കുക അസാധ്യം. ഇന്ന് കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം സാക്ഷ്യം വഹിച്ചത് അത്തരമൊരു കളിക്കാണ്. അവസാനത്തെ തൊണ്ണൂറു മിനിറ്റുവരെ ബ്ലാസ്റ്റേഴ്‌സ് വിജയികളായിരുന്നു എങ്കിൽ അടുത്ത ഒരു മിനിറ്റിൽ കളി സമനിലയിലേക്കു മാറി മറിഞ്ഞു..

 വിജയം കൈക്കുമ്പിളിൽ നിന്ന് വഴുതിപ്പോയതിന്റെ സങ്കടം ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റൻ ആയ സന്ദേശ് ജിംഗൻ മറച്ചു വച്ചില്ല. കളിക്ക് ശേഷം നടന്ന പ്രസ് കോൺഫറൻസിൽ ഡേവിഡ് പങ്കെടുത്തു. ബ്ലാസ്റ്റേഴ്‌സ് പരമാവധി ശ്രമിച്ചുവെന്നും എന്നാൽ അവസാനത്തെ ഗോൾ തടുക്കുക സാധ്യമായിരുന്നില്ല എന്നും അദ്ദേഹം പ്രതികരിച്ചു. സമനിലയായതു കൊണ്ട് ഒരു പോയിന്റാണ് ലഭിച്ചത്. നിലവിൽ ആകെ നാലു പോയിന്റുകളുമായി കേരളബ്ലാസ്റ്റേഴ്‌സ് ആണ് ഒന്നാം സ്ഥാനത്തു.

ഒക്ടോബർ ഇരുപതിന്‌ കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വച്ച് തന്നെയാണ് കേരളബ്ലാസ്റ്റേഴ്സിന്റെ അടുത്തമത്സരവും. ഡൽഹി ഡയമനോസിനെയാണ് അടുത്ത കളിയിൽ കേരളം എതിരിടുക.