ആറാം സീസണിലെ അവസാന ഹോം മാച്ചിനൊരുങ്ങി ബ്ലാസ്റ്റേഴ്സ്

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് ആറാം സീസണിലെ കേരളാബ്ലാസ്റ്റേഴ്സിന്റെ അവസാന ഹോം മാച്ച് ഫെബ്രുവരി പതിനഞ്ചിന് കൊച്ചി ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വച്ച് അരങ്ങേറുകയാണ്. മത്സരത്തിൽ ബെംഗളൂരു എഫ്‌സിയെ ആണ് ബ്ലാസ്റ്റേഴ്‌സ് നേരിടുന്നത്.

കേരളാബ്ലാസ്റ്റേഴ്സ് ആദ്യ പതിനൊന്ന്

ടി പി രെഹനേഷ് (GK), മുഹമ്മദ് റാകിപ്, രാജു ഗെയ്ക്വാഡ്, മൊഹമദൗ ജിംഗ്, ജെസ്സൽ കാർനെറോ, പ്രശാന്ത് കരുത്തടത്കുനി, സെർജിയോ സിഡോഞ്ച, ജീക്സൺ സിംഗ്, സഹൽ അബ്ദുൾ സമദ്, ബാർത്തലോമിവ് ഒഗ്‌ബെച്ചെ, രാഹുൽ കെ‌പി

ബെംഗളൂരു എഫ്സി ആദ്യ പതിനൊന്ന്

ഗുർ‌പ്രീത് സിംഗ് സന്ധു (GK), ജുവാൻ, രാഹുൽ ഭെകെ, നിഷു കുമാർ, ആഷിക് കുറുനിയൻ, ഹർമൻ‌ജോത് സിംഗ് ഖബ്ര, റാഫേൽ അഗസ്റ്റോ, ദിമാസ് ഡെൽ‌ഗോഡോ, ഉദന്ത സിംഗ്, എറിക് പാർത്ഥാലു, സുനിൽ ഛേത്രി

കേരളാബ്ലാസ്റ്റേഴ്സ് എഫ്സി

നാലു തോൽവിയും ഒരു സമനിലയുമാണ് ബെംഗളൂരു എഫ്‌സിക്കെതിരായ കഴിഞ്ഞ അഞ്ചു മത്സരങ്ങളിൽ നിന്ന് ബ്ലാസ്റ്റേഴ്‌സ് നേടിയത്. നിലവിൽ ബാക്കിയുള്ള രണ്ടു മത്സരങ്ങൾ വിജയിച്ചാലും റാങ്ക് പട്ടികയിൽ കാര്യമായ വിത്യാസങ്ങളുണ്ടാക്കാൻ ടീമിനാകില്ല. പക്ഷെ ശനിയാഴ്ച നടക്കുന്ന മത്സരം ബ്ലാസ്റ്റേഴ്‌സ് ടീമിന് അഭിമാനപ്പോരാട്ടമാണ്. യോഗ്യതാറൗണ്ടിലേക്കുള്ള സാദ്ധ്യതകൾ അസ്തമിച്ചു നിൽക്കുന്ന ബ്ലാസ്റ്റേഴ്സിന്, ഈ വിജയം തങ്ങളുടെ ഫാൻസിനു കൊടുക്കുവാൻ സാധിക്കുന്ന ഏറ്റവും മികച്ച സമ്മാനമാണ്.

അതുകൊണ്ടു തന്നെ കഴിഞ്ഞ സീസണിലെ ചാമ്പ്യനായ ബെംഗളൂരുവിനോടെതിരിടുമ്പോൾ ഭയക്കുന്നത് ബ്ലാസ്റ്റേഴ്‌സ് ടീമാകില്ലയെന്ന്  നിസംശയം  പറയാം. പതിമൂന്നാം തീയതി നടന്ന പത്രസമ്മേളനത്തിൽ ബെംഗളൂരു കോച്ച് ശരിവച്ചതും അത് തന്നെയാണ്. ഈ ഘട്ടത്തിൽ എന്താകും ബ്ലാസ്റ്റേഴ്‌സ് ടീം മഞ്ഞപ്പടക്കായി ബാക്കി വയ്ക്കുകയെന്നറിയാൻ ഒരു ദിവസം കൂടി കാത്തിരിക്കണം.

ബ്ലാസ്റ്റേഴ്‌സ്  ക്യാപ്റ്റൻ ഓഗ്‌ബേച്ചെയുടെ സാന്നിധ്യം ടീമിന് കരുത്ത് പകരും. മികച്ച ഫോമിലുള്ള താരം ഈ സീസണിൽ മാത്രം ബ്ലാസ്റ്റേഴ്സിനായി നേടിയത് പതിനൊന്നു ഗോളുകളാണ്. മധ്യ നിരയിൽ നർസാരി, സത്യാസെൻ മുതലായ യുവ താരങ്ങൾ ഓഗ്‌ബെചെക്ക്‌ പിന്തുണ നൽകും.  ആദ്യ പതിനൊന്നിൽ ഇടം പിടിച്ച സഹൽ അബ്ദുൽ സമദ് ഇത്തവണ തന്റെ പ്രിയപ്പെട്ട ആരാധകർക്കായി പരമാവധി ശ്രമിക്കുമെന്നുറപ്പാണ്.

ബെംഗളൂരു എഫ്സി

പതിനാറു മത്സരങ്ങളിൽ നിന്നായി 26 പോയിന്റുകൾ നേടി ബെംഗളൂരു എഫ്‌സി നിലവിൽ മൂന്നാം സ്ഥാനത്താണ്. മുൻ ചാമ്പ്യന്മാർ കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് താരതമ്യേന കുറഞ്ഞ പ്രകടനമാണ് കാഴ്ച വക്കുന്നത്. ചെന്നായ്‌ക്കെതിരായ കഴിഞ്ഞ മത്സരം സമനിലയിൽ കലാശിച്ചിരുന്നു. എന്നാൽ അതിനു മുൻപ് നടന്ന മത്സരങ്ങളിൽ ഒഡിഷക്കെതിരെ മൂന്ന് ഗോളുകൾക്കും ഹൈദ്രാബാദിനെതിരെ ഒരു ഗോളിനും ടീം വിജയിക്കുകയും ചെയ്തു. കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ ക്ലീൻ ഷീറ്റ് സൂക്ഷിക്കാനും ടീമിനായിട്ടുണ്ട് എന്നതും ശ്രദ്ധയമാണ്.

മികച്ച പ്രകടനം കാഴ്ച വച്ച് മുൻപോട്ടു കുതിക്കുന്ന ചെന്നൈയിൻ ആദ്യ നാലിലേക്കടുക്കുന്നതും ബെംഗളൂരുവിലെ സമ്മർദ്ദത്തിലാഴ്ത്തുന്നു. യോഗ്യത പട്ടികയിൽ തങ്ങളുടെ സ്ഥാനം നിലനിർത്താൻ സഹായിക്കുന്ന മത്സരമെന്ന നിലയിൽ മികച്ച പ്രകടനമാകും ടീം കാഴ്ചവക്കുക.

ആരാകും നാളെ കളിയിലെ താരം?

സുനിൽ ഛേത്രി

ബാർത്തലോമിവ് ഒഗ്‌ബെച്ചെ

ചുവടെയുള്ള കമന്റ് ബോക്സിൽ നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക.

തത്സമയ പ്രക്ഷേപണ ഷെഡ്യൂൾ:

ഹീറോ ഐ‌എസ്‌എൽ 2019-20 മത്സരം 83: ബെംഗളൂരു എഫ്‌സി vs കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി

സമയം: ഫെബ്രുവരി 15 വൈകുന്നേരം 7:30 വരെ

ചാനലുകൾ: സ്റ്റാർ സ്പോർട്സ് നെറ്റ്‌വർക്ക്, ഏഷ്യാനെറ്റ് പ്ലസ്

സ്ട്രീമിംഗ്: ഹോട്ട്സ്റ്റാർ, ജിയോ ടിവി

Your Comments

Your Comments