കേരള ബ്ലാസ്റ്റേഴ്സും എടികെ മോഹൻ ബഗാനും തമ്മിലുള്ള അറുപത്തിയാറാം മത്സരം മാറ്റിവച്ചു!

2022 ജനുവരി 20 വ്യാഴാഴ്ച വാസ്കോയിലെ തിലക് മൈതാൻ സ്റ്റേഡിയത്തിൽ നടക്കാനിരുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയും എടികെ മോഹൻ ബഗാനും തമ്മിലുള്ള അറുപത്തിയാറാം മത്സരം മാറ്റിവയ്ക്കാൻ ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) തീരുമാനിച്ചു.

സ്ഥിതിഗതികൾ വിലയിരുത്തിയ ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ മെഡിക്കൽ ടീമിന്റെ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ നാളെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്ക് ഒരു ടീമിനെ ഇറക്കാനും സുരക്ഷിതമായി മത്സരത്തിന് തയ്യാറെടുക്കാനും കളിക്കാനും കഴിയില്ല.

അതെസമയം എടികെ മോഹൻ ബഗാനും ഒഡീഷ എഫ്‌സിയും തമ്മിലുള്ള അൻപത്തിമ്മൂന്നാം മത്സരം, 2022 ജനുവരി 23 ഞായറാഴ്ച ഫട്ടോർഡയിലെ പിജെഎൻ സ്റ്റേഡിയത്തിൽ വച്ചു നടത്താൻ പുനഃക്രമീകരിച്ചു. 9:30 PMനാണ് കിക്ക്-ഓഫ്. 2022 ജനുവരി 8 ശനിയാഴ്ചയായിരുന്നു മത്സരം ആദ്യം നിശ്ചയിച്ചിരുന്നത്.

Your Comments

Your Comments