മുൻ ചർച്ചിൽ ബ്രദേഴ്‌സ് എഫ്‌സി താരം വിംഗർ സൗരവ് മണ്ഡലുമായി കരാർ ഒപ്പിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. 2025 വരെയാകും താരം ക്ലബിൽ തുടരുക. സൗരവ് തന്റെ പ്രൊഫഷണൽ കരിയർ ആരംഭിച്ചത് റെയിൻബോ എഫ്‌സിയിലൂടെയാണ്.

2020-ൽ ചർച്ചിൽ ബ്രദേഴ്‌സിൽ ചേരുന്നതിന് മുമ്പ് എടികെ എഫ്‌സി റിസർവ്‌ ടീമിനൊപ്പം ഒരു ചെറിയ കാലയളവ് അദ്ദേഹം ഉണ്ടായിരുന്നു. ഐ-ലീഗിന്റെ ഭാഗമായി സീസണിൽ സീസണിൽ ചർച്ചിൽ ബ്രദേഴ്‌സിനൊപ്പം മികച്ച പ്രകടനം താരം കാഴ്ചവച്ചിരുന്നു. ഇക്കാലയളവിൽ ക്ലബ്ബിനായി 14 മത്സരങ്ങൾ കളിച്ച സൗരവ്, ഒരു ഗോളും 2 അസിസ്റ്റുകളും നേടി ചർച്ചിൽ ബ്രദേഴ്സ് ഫോർവേഡ് ലൈനിന്റെ അഭിവാജ്യ ഘടകമായി മാറി.

കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഭാഗമാകുന്ന അവസരത്തിൽ സൗരവിനെ അഭിനന്ദിക്കാൻ ആഗ്രഹിക്കുന്നുവെന്ന് കരോലിസ് സ്കിൻകിസ് പ്രതികരിച്ചു. "ഐഎസ്എല്ലിൽ പുതിയ കാര്യങ്ങൾ പഠിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യേണ്ടതിനാൽ ഒരുപാട് കഠിനാധ്വാനം സൗരവിനെ ഇനിയും കാത്തിരിക്കുന്നു. ഞങ്ങളുടെ ക്ലബ്ബിൽ വരും വർഷങ്ങളിൽ അദ്ദേഹത്തിന് എല്ലാ ആശംസകളും നേരുന്നു."

“കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. രാജ്യത്തെ ഏറ്റവും വലിയ ക്ലബ്ബിനെ പ്രതിനിധീകരിക്കുക എന്നത് എന്റെ സ്വപ്ന സാക്ഷാത്കാരമാണ്. രാജ്യത്തെ മികച്ച കളിക്കാരുമായി ഞാൻ ഡ്രസ്സിംഗ് റൂം പങ്കിടും, അവരിൽ നിന്ന് പഠിക്കാൻ എനിക്ക് താൽപ്പര്യമുണ്ട്." കേരളാ ബ്ലാസ്റ്റേഴ്‌സുമായി കരാർ ഒപ്പുവെച്ചത്തിൽ ആവേശഭരിതനായ സൗരവ് പ്രതികരിച്ചു.

കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ച ബ്രൈസ് മിറാൻഡയ്ക്ക് ശേഷം കെബിഎഫ്‌സിയുടെ രണ്ടാമത്തെ സൈനിംഗാണ് സൗരവ്. വരാനിരിക്കുന്ന സീസണിനായി തയ്യാറെടുക്കുന്ന ബ്ലാസ്റ്റേഴ്‌സിന്റെ അറ്റാക്കിംഗ് യൂണിറ്റിനെ സൗരവിന്റെ സാന്നിധ്യം കൂടുതൽ ശക്തിപ്പെടുത്തും.

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാനിരിക്കുന്ന സീസണിന് മുന്നോടിയായി മുംബൈ സിറ്റി എഫ്‌സി  ലാലിയൻസുവാല ചാങ്‌തെയുമായി രാറിൽ ഒപ്പുവച്ചു. ജനുവരിയിൽ ചെന്നൈയിൻ എഫ്‌സിയിൽ നിന്ന് ലോണിൽ  ടീമിന്റെ ഭാഗമായ താരവുമായി മൂന്ന് വർഷത്തെ കരാർ ഒപ്പിട്ടതായാണ് ക്ലബ് ചൊവ്വാഴ്ച ഔദ്യോഗീകമായി പ്രഖ്യാപിച്ചത്.

2021-22 സീസണിൽ തങ്ങളുടെ ആദ്യ ഹീറോ ഐ‌എസ്‌എൽ ട്രോഫി നേടാൻ ക്ലബിനെ സഹായിച്ച മിഡ്‌ഫീൽഡർ സാഹിൽ തവോറയുമായുള്ള കരാർ ഒരു വര്ഷത്തേക്കുകൂടി നീട്ടി നൽകി ഹൈദരാബാദ് എഫ്‌സി. കരാർ പ്രകാരം 2023-24 സീസൺ വരെ മിഡ്ഫീൽഡർ ക്ലബ്ബിൽ തുടരും.

കഴിഞ്ഞ സീസണിൽ ക്ലബ്ബിന്റെ വിജയത്തിൽ തവോറ നിർണായക പങ്ക് വഹിച്ചിരുന്നു. മാർച്ചിൽ നടന്ന ഹീറോ ഐഎസ്എൽ ഫൈനലിന്റെ 88ആം  മിനിറ്റിൽ സമനില ഗോൾ നേടിയതിലൂടെയാണ് അദ്ദേഹം കൂടുതൽ പ്രശസ്തനായത്. ടീമിനായി 19 മത്സരങ്ങൾ കളിച്ച മിഡ്ഫീൽഡർ ഒരു ഗോളും ഒരു അസിസ്റ്റും നൽകി.

യുവ വിംഗർ ലിയോൺ അഗസ്റ്റിനും വിങ് ബാക്ക് നംഗ്യാൽ ബൂട്ടിയയുമായുള്ള തങ്ങളുടെ നിലവിലുള്ള കരാറുകൾ നേടിയതായി ബെംഗളൂരു എഫ്‌സി ചൊവ്വാഴ്ച പ്രഖ്യാപിച്ചു. ലിയോൺ അധിക രണ്ട് സീസണുകൾക്കായി കരാർ ഒപ്പിട്ടപ്പോൾ, ബൂട്ടിയ പുതിയ കരാർ പ്രകാരം 2025-26 സീസണിന്റെ അവസാനം വരെ ബെംഗളുരുവിന് വേണ്ടി കളിക്കും.

വരാനിരിക്കുന്ന സീസണിന് മുന്നോടിയായി അസിസ്റ്റന്റ് ഹെഡ് കോച്ചായി ക്ലിഫോർഡ് മിറാൻഡയെ സൈൻ ചെയ്യുന്നതായി ഒഡീഷ എഫ്‌സി ചൊവ്വാഴ്ച പ്രഖ്യാപിച്ചു. 2018-2021 കാലയളവിൽ എഫ്‌സി ഗോവ റിസർവ് ടീമിനെയും പ്രധാന ടീമിനെയും പരിശീലിപ്പിച്ചതിനാൽ ജോസ്‌പ് ഗോമാബൗ ഡെപ്യൂട്ടിക്ക് ഇന്ത്യൻ സൂപ്പർ ലീഗിൽ മൂന്ന് വർഷത്തെ പരിശീലന പരിചയമുണ്ട്.