ISL പത്താം സീസൺ ആദ്യ മത്സരത്തിൽ ബെംഗളുരുവിനെ തളച്ച് ബ്ലാസ്റ്റേഴ്സ്!
കൊച്ചി കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വച്ചു നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് പത്താം സീസന്റെ ആദ്യ മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സ് ബെംഗളൂരു എഫ്സിയെ നേരിട്ടു. പതിവുപോലെ മഞ്ഞപ്പട നിരാശപ്പെടുത്തിയില്ല, സ്റ്റേഡിയം മഞ്ഞക്കടലാക്കി ആരാധകർ മത്സരം ആവേശമാക്കി. കണക്കുകൾ പ്രകാരം 34911 കണികളാണ് മത്സരം കാണാനായി എത്തിയത്.

കൊച്ചി കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വച്ചു നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് പത്താം സീസന്റെ ആദ്യ മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സ് ബെംഗളൂരു എഫ്സിയെ നേരിട്ടു. പതിവുപോലെ മഞ്ഞപ്പട നിരാശപ്പെടുത്തിയില്ല, സ്റ്റേഡിയം മഞ്ഞക്കടലാക്കി ആരാധകർ മത്സരം ആവേശമാക്കി. കണക്കുകൾ പ്രകാരം 34911 കണികളാണ് മത്സരം കാണാനായി എത്തിയത്.
കേരളാ ബ്ലാസ്റ്റേഴ്സ് നിര
സച്ചിൻ സുരേഷ്, ഐബൻഭ കുപാർ ദോഹ്ലിംഗ്, ഐബൻഭ ഡോഹ്ലിംഗ്, മിലോഷ് ഡ്രിങ്കിച്ച്, പ്രീതം കോട്ടാൽ, പ്രബീർ ദാസ്, മുഹമ്മദ് ഐമെൻ, ഡാനിഷ് ഫാറൂഖ് ഭട്ട്, ജീക്സൺ സിംഗ് തൗണോജം, ഡെയ്സുകെ സകായ്, അഡ്രിയാൻ ലൂണ, ക്വമെ പെപ്ര
ബെംഗളൂരു എഫ്സി നിര
ഗുർപ്രീത് സിംഗ്, സ്ലാവ്കോ ദംജാനോവിച്ച്, അലക്സാണ്ടർ ജോവനോവിച്ച്, നവോറെം റോഷൻ സിംഗ്, ജെസൽ അലൻ കാർനെറോ, നംഗ്യാൽ ബൂട്ടിയ, സുരേഷ് സിംഗ് വാങ്ജാം, കെസിയ വീൻഡോർപ്, ശിവശക്തി നാരായണൻ, റയാൻ ഡെയ്ൽ വില്യംസ്
ലക്ഷദ്വീപ് താരമായ മുഹമ്മെദ് അയ്മെൻ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ആരംഭ നിരയിൽ ഇടംപിടിച്ചു. ഇതാദ്യമായാണ് ഇന്ത്യൻ സൂപ്പർ ലീഗിൽ ഒരു ലക്ഷദ്വീപ് താരം കളിക്കുന്നത്. ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്നതിനാൽ ഇരു ടീമിലെയും രാഹുൽ കെപി, ബ്രൈസ് മിറാൻഡ, സുനിൽ ഛെത്രി മുതലായ താരങ്ങൾ കളിക്കാൻ ഉണ്ടായിരുന്നില്ല.
ഇടയ്ക്കിടെ പെയ്ത മഴയെ വകവെക്കാതെ ഇരുടീമുകളും ഇഞ്ചോടിഞ്ചു പോരാടിയ മത്സരത്തിൽ പാസിംഗ് കൃത്യതയിലും പന്ത് കൈവശം വയ്ക്കുന്നതിലും മുന്നിട്ടു നിന്നത് ബെംഗളൂരു എഫ്സിയാണ്. ബെംഗളുരുവിന്റെ ആക്രമണങ്ങളെ കൃത്യമായി ചെറുക്കാൻ കേരളാ ബ്ലാസ്റ്റേഴ്സിനായി. ആദ്യ പകുതി ഗോൾ രഹിതമായി സമനിലയിൽ അവസാനിച്ചു.
രണ്ടാം പകുതിയിലാണ് ആദ്യ ഗോൾ പിറന്നത്. കെസിയ വീൻഡോർപ്പിന്റെ സെൽഫ് ഗോളാണ് ബ്ലാസ്റ്റേഴ്സിന് അനുകൂലമായി മാറിയത്. പദം സീസണിലെ ആദ്യ ഗോൾ സെൽഫ് ഗോളായിമാറി. മത്സരത്തിന്റെ അറുപത്തിയൊമ്പതാം മിനിറ്റിലാണ് രണ്ടാം ഗോൾ പിറന്നത്. ബോക്സിന്റെ മധ്യ ഭാഗത്തുനിന്ന് അഡ്രിയാൻ ലൂണ തൊടുത്ത ഇടം കാൽ ഷോട്ട് വല തുളക്കുകയായിരുന്നു.
മത്സരത്തിന്റെ തൊണ്ണൂറാം മിനിറ്റിലാണ് മൂന്നാം ഗോൾ പിറന്നത്. ബെംഗളൂരു എഫ്സി താരം സി മെയിനാണു ടീമിനായി ഗോൾ നേടിയത്. ഏഴു മിനിറ്റിന്റെ ഇഞ്ചുറി ടൈം കഴിഞ്ഞ് മത്സരം അവസാനിക്കുമ്പോൾ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കേരളാ ബ്ലാസ്റ്റേഴ്സ് പത്താം സീസൺ ആദ്യ മത്സരം വിജയിച്ചു.
ഒക്ടോബർ ഒന്നിന് ജംഷെഡ്പൂർ എഫ്സിക്കെതിരെ കൊച്ചിയിൽ വച്ചാണ് ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം മത്സരം.