പ്രഭ്സുഖൻ ഗില്ലുമായുള്ള കരാർ 2024 നീട്ടി കേരളാ ബ്ലാസ്റ്റേഴ്‌സ്!

എട്ടാം സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി മികച്ച പ്രകടനം കാഴ്ച വെച്ച 2021- 22 ഗോൾഡൻ ഗ്ലോവ് ജേതാവ് കൂടിയായ ഗോൾകീപ്പർ പ്രഭ്സുഖൻ ഗില്ലുമായുള്ള കരാർ 2024 നീട്ടി കേരളാ ബ്ലാസ്റ്റേഴ്‌സ്. 2021 ഡിസംബറിൽ ഡ്യൂറൻഡ് ബ്ലാസ്റ്റേഴ്സിനായി അരങ്ങേറ്റം  നടത്തിയ താരം, ആൽബിനോ ഗോമസിന് പരിക്കേറ്റതിനെത്തുടർന്ന് കപ്പിൽ ഒഡീഷ എഫ്‌സിക്കെതിര ഹീറോ ഐഎസ്‌എൽ അരങ്ങേറ്റവും നടത്തിയിരുന്നു.

2014ല്‍ ചണ്ഡീഗഢ് ഫുട്‌ബോള്‍ അക്കാദമിയില്‍ നിന്നാണ് 21കാരനായ ഗില്‍ പ്രൊഫഷണല്‍ കരിയര്‍ ആരംഭിച്ചത്. പിന്നീട് എഐഎഫ്എഫ് എലൈറ്റ് അക്കാദമിയിയുടെ ഭാഗമായ താരം പിന്നീട് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ ഡെവലപ്പിങ് ടീമായ ഇന്ത്യന്‍ ആരോസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2018ല്‍ ഇന്ത്യന്‍ ആരോസിന് വേണ്ടിയുള്ള സ്ഥിരതയാര്‍ന്ന മികച്ച പ്രകടനത്തെ തുടർന്ന് ബെംഗളൂരു എഫ്‌സിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഒരു എഎഫ്‌സി കപ്പ് ക്വാളിഫയര്‍ രണ്ട് മത്സരങ്ങളില്‍ താരം ബെംഗളൂരുവിനായി കളത്തിലിറങ്ങി.

ഡ്യൂറന്‍ഡ് കപ്പിലൂടെ ബ്ലാസ്‌റ്റേഴ്‌സിനായി അരങ്ങേറ്റം നടത്തിയ താരം ആല്‍ബിനോ ഗോമസിന് പരിക്കേറ്റതോടെ 2021 ഡിസംബറില്‍ ഒഡീഷ എഫ്‌സിക്കെതിരായ മത്സരത്തിൽ ഹീറോ ഐഎസ്എല്ലിൽ അരങ്ങേറ്റം കുറിച്ചു. ഐഎസ്എല്‍ എട്ടാം സീസണില്‍ 17 മത്സരങ്ങളില്‍ കെബിഎഫ്‌സിക്കായി ഗോള്‍വല കാക്കാനിറങ്ങിയ ഗില്‍, 49 സേവുകളും ഏഴ് ക്ലീന്‍ ഷീറ്റുകളും നേടി 2021-22 ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഗോള്‍ഡന്‍ ഗ്ലോവും സ്വന്തമാക്കി. 2022 ഫെബ്രുവരിയില്‍ ഹീറോ ഐഎസ്എലിന്റെ എമര്‍ജിങ് പ്ലെയര്‍ ഓഫ് ദ മന്ത് അവാര്‍ഡും താരം നേടിയിരുന്നു.

"ഈ മഹത്തായ ക്ലബ്ബുമായുള്ള കരാര്‍ നീട്ടുന്നതില്‍ എനിക്ക് തീര്‍ച്ചയായും അഭിമാനമുണ്ട്. ക്ലബ്ബുമായുള്ള അടുത്ത രണ്ട് വര്‍ഷം മികച്ചതും കാര്യക്ഷമവുമാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. അടുത്ത രണ്ട് വര്‍ഷങ്ങളിലെ മത്സരങ്ങള്‍, നേട്ടങ്ങള്‍, പോരാട്ടങ്ങള്‍ എന്നിവക്കായി ഞാന്‍ കാത്തിരിക്കുകയാണ്. എനിക്കിനിയും ഒരുപാട് പഠിക്കാനും നേടാനുമുണ്ട്, അതിനായി കാത്തിരിക്കുന്നു" ഗില്‍ കരാർ നീട്ടിയതിനെക്കുറിച്ച് പ്രതികരിച്ചു.

"കഴിഞ്ഞ സീസണിലെ ഗില്ലിന്റെ പ്രകടനത്തിനും, അര്‍ഹതയുള്ള കരാര്‍ വിപുലീകരണത്തിനും താരത്തെ അഭിനന്ദിക്കാന്‍ ആഗ്രഹിക്കുന്നു.  വളരെക്കാലം ക്ഷമയോടെ അദ്ദേഹം കാത്തിരുന്നു, അവസരം ലഭിച്ചപ്പോള്‍ താന്‍ എത്ര നല്ല പോരാളിയാണെന്നും, എത്ര വൈദഗ്ധ്യമുള്ള കളിക്കാരനാണെന്നും അദ്ദേഹം തെളിയിച്ചു. ഞങ്ങള്‍ ഒരുമിച്ച് തുടരുന്നതില്‍ സന്തോഷമുണ്ട്" കെബിഎഫ്‌സി സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു.

Your Comments

Your Comments