കേരളാ ബ്ലാസ്റ്റേഴ്സ് അസിസ്റ്റന്റ് പരിശീലകൻ ഫ്രാങ്ക് ഡാവെൻ: ഞങ്ങൾ നന്നായി തയ്യാറെടുത്തു, ടീം തയ്യാറാണ്
ഇന്ത്യൻ സൂപ്പർ ലീഗ് പത്താം സീസന്റെ ആദ്യ മത്സരം വീണ്ടും കൊച്ചിയിൽ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വച്ചു നടക്കും. ആദ്യ മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സ് ബെംഗളൂരു എഫ്സിയെ നേരിടും. മത്സരത്തിന് മുന്നോടിയായി നടന്ന പത്ര സമ്മേളനത്തിൽ കേരളാ ബ്ലാസ്റ്റേഴ്സ് അസിസ്റ്റന്റ് പരിശീലകൻ ഫ്രാങ്ക് ഡാവെനും കേരളാ ബ്ലാസ്റ്റേഴ്സ് താരങ്ങളായ പ്രീതം കൊട്ടാലും വിബിൻ മോഹനനും പങ്കെടുത്തു.
ഇന്ത്യൻ സൂപ്പർ ലീഗ് പത്താം സീസന്റെ ആദ്യ മത്സരം വീണ്ടും കൊച്ചിയിൽ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വച്ചു നടക്കും. ആദ്യ മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സ് ബെംഗളൂരു എഫ്സിയെ നേരിടും. മത്സരത്തിന് മുന്നോടിയായി നടന്ന പത്ര സമ്മേളനത്തിൽ കേരളാ ബ്ലാസ്റ്റേഴ്സ് അസിസ്റ്റന്റ് പരിശീലകൻ ഫ്രാങ്ക് ഡാവെനും കേരളാ ബ്ലാസ്റ്റേഴ്സ് താരങ്ങളായ പ്രീതം കൊട്ടാലും വിബിൻ മോഹനനും പങ്കെടുത്തു.
"ഞാൻ നാളത്തെ മത്സരത്തെക്കുറിച്ച് വളരെ ആവേശഭരിതനാണ്. മഞ്ഞ ജേഴ്സിയിൽ ഊർജ്വസ്വലരായ ആരാധകർക്കു മുന്നിൽ കളിക്കാനായി ഞാൻ കാത്തിരിക്കുകയാണ്. ഞങ്ങളുടെ ടീം തയ്യാറാണ്. ഞാൻ ആവേശത്തിലാണ്. ടീമിനായി ഞാൻ എന്റെ പരമാവധി ശ്രമിക്കും." പ്രീതം പറഞ്ഞു.
ഡ്യൂറൻഡ് കപ്പിൽ നടന്ന മൂന്നു മത്സരങ്ങളിൽ ഒരു തോൽവിയും ഒരു സമനിലയും ഓരൊരു വിജയവുമായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ സമ്പാദ്യം. എന്നാൽ പ്രീ സീസൺ മത്സരങ്ങളിൽ ആറെണ്ണത്തിൽ നാലെണ്ണവും ബ്ലാസ്റ്റേഴ്സ് വിജയിച്ചു. പ്രീ സീസണിൽ നടന്ന ആറ് മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും വലിയ ജയം 8 - 0ന് എറണാകുളം മഹാരാജാസ് കോളജ് ടീമിനെതിരെ ആയിരുന്നു. ശേഷം നടന്ന മത്സരത്തിൽ കോവളം എഫ്സിക്കെതിരെ 5 - 0ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി വിജയം സ്വന്തമാക്കി. ശേഷം പഞ്ചാബ് എഫ്സിക്കെതിരെ 3 - 2നും യുഎഇ ക്ലബ്ബായ അൽ വാസൽ എഫ്സിക്കെതിരെ 6 ഗോളുകൾക്ക് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി തോൽവി വഴങ്ങി. പ്രീ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും വലിയ തോൽവിയായിരുന്നുവത്. എന്നാൽ പ്രീസീസണിലെ അവസാന രണ്ട് മത്സരങ്ങളിലും വീണ്ടും ജയം സ്വന്തമാക്കിയ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഷാർജ എഫ് സിക്കെതിരെ 2-1 നും അൽ ജസീറ അൽ ഹംറ എഫ്സിക്കെതിരെ 2-0നും വിജയിച്ചു.
പ്രീ സീസൺ മത്സരങ്ങളെക്കുറിച്ചും തയ്യാറെടുപ്പുകളെക്കുറിച്ചും അസിസ്റ്റന്റ് പരിശീലകൻ ഫ്രാങ്ക് ഡാവെൻ സംസാരിച്ചു.
"നിങ്ങൾക്കറിയാവുന്നതുപോലെ ആദ്യ മത്സരം എപ്പോഴും പ്രധാനമാണ്. അത് കഠിനമാണ്. കാരണം എതിർ ടീം എങ്ങിനെയാണ് കളിക്കുകയെന്ന് നമുക്കറിയില്ല. സാധാരണയായി സമാന പരിശീലകൻ തന്നെയാണ് ഉണ്ടാകാറ്. അത്തരം സാഹചര്യങ്ങളിൽ ഞങ്ങൾ നന്നായി തയ്യാറെടുക്കും.ഞാൻ രണ്ടോ മൂന്നോ ആഴ്ച മുൻപ് മുതൽ എല്ലാ കളിക്കാരും ചേർന്ന് നന്നായി പരിശീലിക്കാറുണ്ട്. എന്നാൽ ഇത്തവണ ചില കളിക്കാർ ദേശീയ ടീമിനായി പോയിരിക്കുന്നതിനാൽ അത് നടന്നില്ല. ചില പരിക്കേറ്റ താരങ്ങളുമുണ്ട്. കഴിഞ്ഞ ആഴ്ചകളിൽ ഞങ്ങൾ ദുബായിയിൽ ആയിരുന്നു. അവിടെ ഞങ്ങൾ നന്നായി തയ്യാറെടുത്തു. ടീം തയ്യാറാണ്."
കേരളാ ബ്ലാസ്റ്റേഴ്സ് ടീമിൽ ഏതൊക്കെ താരങ്ങൾ ആദ്യ മത്സരത്തിൽ കളത്തിലിറങ്ങും എന്നതിനെക്കുറിച്ചും ടീമിലെ പരിക്കുകളെക്കുറിച്ചുംഫ്രാങ്ക് ഡാവെൻ സംസാരിച്ചു.
"ഏതൊക്കെ താരങ്ങൾക്കാണ് പരിക്കേറ്റിരുന്നത് എന്നെനിക്ക് പറയാനാകില്ല. എല്ലാ താരങ്ങളും മൈതാനത്ത് മടങ്ങിയെത്തിയിട്ടുണ്ട്. ഇന്നത്തെ അവസാനത്തെ പരിശീലനം ഞങ്ങൾ നോക്കി കാണേണ്ടതുണ്ട്. അവരെങ്ങനെ പ്രതികരിക്കുന്നുവെന്ന് നോക്കണം. സൗരവും പ്രബീർ ദാസും ട്രൈനിങ്ങിനില്ല. ബാക്കിയെല്ലാവരും പരിശീലന മൈതാനത്തുണ്ട്."
ഒൻപതാം സീസണിലെ നോക്ഔട് ഘട്ടത്തിലാണ് ഇരു ടീമുകളും ഇന്ത്യൻ സൂപ്പർ ലീഗിൽ അവസാനമായി എറ്റുമുട്ടിയത്. പെനാലിറ്റിയിൽ അവസാനിച്ച മത്സരത്തിൽ സുനിൽ ഛെത്രി ഗോളിനെത്തുടർന്നുണ്ടായ തർക്കത്തിൽ ബ്ലാസ്റ്റേഴ്സ് മത്സരം പൂർത്തിയാക്കാതെ സ്റ്റേഡിയം വിട്ടു പോവുകയായിരുന്നു. വിവാദപരമായ അവസാനിച്ച കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഒൻപതാം സീസണിലെ അവസാന മത്സരത്തെക്കുറിച്ചും ഫ്രാങ്ക് ഡാവെൻ ടീമിന്റെ നിലപാട് വ്യതമാക്കി.
"കഴിഞ്ഞ സീസണിൽ കഴിഞ്ഞതെല്ലാം അവിടെക്കഴിഞ്ഞു. ഇപ്പോൾ നമ്മൾ പുതിയ സീസൺ ആരംഭിക്കുകയാണ്. പുതിയ മത്സരങ്ങൾ. നാളെ ഞങ്ങൾ പൂജ്യത്തിൽ നിന്നാണ് ആരംഭിക്കുന്നത്. ഞങ്ങൾ പുതിയ അനുഭവങ്ങളുമായാണ് ആരംഭിക്കുന്നത്. ബെംഗളൂരു വളരെ നല്ലടീമാണ്. അവർ കഴിഞ്ഞ സീസണിൽ ഫൈനലിൽ എത്തിയിരുന്നു. എന്നാൽ ഇപ്പോളിതാ പുതിയ സീസൺ ആണ് ആരംഭിക്കുന്നത്. പുതിയ കഴിവുകൾ, പുതിയ അവസരങ്ങൾ.