കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ പുതിയ ഹെഡ് കോച്ചായി മൈക്കൽ സ്റ്റാഹ്രെയെ നിയമിച്ചു, 2026 വരെയാണ് കരാർ. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട പരിശീലന പരിചയമുള്ള മൈക്കൽ സ്റ്റാഹ്രെ തന്ത്രപരമായ മിടുക്കിനും നേതൃത്വഗുണങ്ങൾക്കും പേരുകേട്ടതാണ്. അദ്ദേഹത്തിന്റെ പരിശീലക ജീവിതം ഒന്നിലധികം ലീഗുകളിലും രാജ്യങ്ങളിലും വ്യാപിച്ചുകിടക്കുന്നു.

തന്റെ കരിയറിൽ എഐകെ (സ്വീഡൻ), പാനിയോനിയോസ് (ഗ്രീസ്), ഐഎഫ്കെ ഗോട്ടെബർഗ് (സ്വീഡൻ), ഡാലിയൻ യിഫാങ് (ചൈന), ബി കെ ഹാക്കൻ (സ്വീഡൻ), സാൻ ജോസ് എർത്ത്‌ക്വേക്ക്സ് (യുഎസ്എ) . സർപ്സബോർഗ് 08 (നോർവേ), ഉതൈ താനി (തായ്‌ലൻഡ്) തുടങ്ങിയ പ്രമുഖ ടീമുകളുമായി 400-ലധികം മത്സരങ്ങൾ സ്റ്റാഹ്രെ കൈകാര്യം ചെയ്തിട്ടുണ്ട്.

എഐകെയെ സ്വീഡിഷ് ആൾസ്‌വെൻസ്‌കൻ കിരീടത്തിലേക്ക് (ലീഗ് കിരീടം), സ്വെൻസ്‌ക കപ്പൻ (കപ്പ്), സൂപ്പർകുപെൻ (കപ്പ്) എന്നിവയിലേക്ക് നയിച്ചതും ഐഎഫ്‌കെ ഗോട്ടെബർഗിനെ സ്വെൻസ്‌ക കപ്പനിലേക്ക് (കപ്പ്) നയിച്ചതും സ്റ്റാഹ്‌റെയുടെ ഏറ്റവും ശ്രദ്ധേയമായ നേട്ടങ്ങളിൽ ഉൾപ്പെടുന്നു.

“മാനേജുമെന്റുമായി പ്രചോദനാത്മകവും ക്രിയാത്മകവുമായ ചില ചർച്ചകൾക്ക് ശേഷം, കേരള ബ്ലാസ്റ്റേഴ്സിൽ ചേരുന്നതിൽ ഞാൻ സന്തുഷ്ടനാണ്. ഏഷ്യയിൽ എന്റെ കോച്ചിംഗ് കരിയർ തുടരാനും ഈ മനോഹരമായ ഭൂഖണ്ഡത്തിലെ എന്റെ മൂന്നാമത്തെ രാജ്യം പര്യവേക്ഷണം ചെയ്യാനും കഴിഞ്ഞതിൽ ഞാൻ വളരെ അഭിമാനിക്കുന്നു. താമസിയാതെ ഇന്ത്യയിൽ വന്ന് എല്ലാവരേയും കാണാൻ ഞാൻ ആഗ്രഹിക്കുന്നു. നമുക്ക് ഒരുമിച്ച് ചില മഹത്തായ കാര്യങ്ങൾ ചെയ്യാം.” ഹെഡ് കോച്ച് മൈക്കൽ സ്റ്റാഹ്രെ പറഞ്ഞു.

“പുതിയ കോച്ചിനെ റിക്രൂട്ട് ചെയ്യുമ്പോൾ ഞങ്ങൾ ഞങ്ങളുടെ നടപടിക്രമം പിന്തുടർന്നു. റോളിൽ ആരാണ് ഏറ്റവും അനുയോജ്യമെന്ന് തീരുമാനിക്കാൻ നിരവധി അഭിമുഖങ്ങളുടെയും ചർച്ചകളുടെയും നീണ്ട മാരത്തൺ ആയിരുന്നു അത്. വിജയിക്കാനുള്ള ആഗ്രഹവും പ്രചോദനവും നിറഞ്ഞ ഒരു മികച്ച സ്ഥാനാർത്ഥിയാണ് മൈക്കൽ, ഞങ്ങളുടെ കോച്ചിൽ ഞങ്ങൾ തിരയുന്ന എല്ലാ ഗുണങ്ങളും ചേർന്നൊരാൾ. അപാരമായ അനുഭവസമ്പത്തും ശക്തമായ നേതൃത്വവും അദ്ദേഹത്തിനുണ്ട്. മിഖായേലിനെ ടീമിൽ ഉൾപ്പെടുത്തിയതിൽ എനിക്ക് സന്തോഷമുണ്ട്, അദ്ദേഹത്തിന് ഒപ്പം ഒരുമിച്ച് പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു." സ്‌പോർട്ടിംഗ് ഡയറക്ടർ കരോലിസ് സ്കിൻകിസ് പറഞ്ഞു.

വാസ്ബി യുണൈറ്റഡിനൊപ്പം തന്റെ ഹെഡ് കോച്ചിംഗ് കരിയർ ആരംഭിച്ച സ്റ്റാഹ്രെ 2008-ൽ AIK-ൽ ചുമതലയേറ്റു. 2009-ൽ സ്വീഡിഷ് ലീഗ് കിരീടത്തിനും സ്വീഡിഷ് കപ്പിനും ശേഷം, 2010-ൽ അദ്ദേഹം ഗ്രീക്ക് ഫസ്റ്റ് ഡിവിഷൻ ടീമായ പാനിയോനോസിലേക്ക് ചേക്കേറി. ഗ്രീസിലെ ചെറിയ കാലയളവിനു ശേഷം മടങ്ങിയ സ്റ്റാഹ്രെ IFK ഗോറ്റബോർഗിനെ പരിശീലിപ്പിക്കാൻ സ്വീഡനിലേക്കെത്തുകയും 2014-ൽ ടീമിനെ സ്വീഡിഷ് കപ്പിലേക്ക് നയിക്കുകയും ചെയ്തു.

ചൈനീസ് ടീമായ ഡാലിയൻ യിഫെങ്ങിനെ ചൈനയിലെ രണ്ടാം ഡിവിഷനിൽ മൂന്നാം സ്ഥാനത്തേക്ക് നയിച്ച് സ്റ്റാഹ്രെ 2016-ൽ വീണ്ടും സ്വീഡനിലേക്ക് മടങ്ങുന്നതിന് മുമ്പ് 26-13-9 റെക്കോർഡോടെ ചൈനയിലെ തന്റെ തേരോട്ടം പൂർത്തിയാക്കി. ഹാക്കനൊപ്പമുള്ള തന്റെ ഏക സീസണിൽ, ടീമിനെ 10ആം സ്ഥാനത്ത് നിന്ന് ടോപ്പ്-ഫോറിലേക്ക് ഉയർത്തി, സീസൺ 14-6-10 എന്ന എന്ന മികച്ച റെക്കോർഡ് നേട്ടത്തിൽ അവസാനിപ്പിച്ചു.

ഐഎസ്എൽ ക്ലബ് നിയന്ത്രിക്കുന്ന ആദ്യത്തെ സ്വീഡൻ സ്വദേശി പരിശീലകനായ സ്റ്റാഹ്രെയുടെ നിയമനം കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്ക് ഏറെ പ്രതീക്ഷകൾ സമ്മാനിക്കുന്നു. അദ്ദേഹത്തിന്റെ നേതൃത്വം ടീമിന് മികച്ച പ്രകടനം നടത്താൻ ടീമിന് ആത്മവിശ്വാസം നൽകുമെന്നുറപ്പാണ്. സ്റ്റാഹെ പ്രീസീസണിന്റെ തുടക്കത്തിൽ കേരളാ ബ്ലാസ്റ്റേഴ്സ് ടീമിനൊപ്പം ചേരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.