കേരളബ്ലാസ്റ്റേഴ്‌സ് മുഖ്യ പരിശീലകനായി കിബു വികുനയെ നിയമിച്ചു. ഏപ്രിൽ 22 ന് ബ്ലാസ്റ്റേഴ്സും ഷെറ്റോരിയും വഴിപിരിയുന്നത് ഔദ്യോഗീകമായി സ്ഥിതീകരിച്ചിരുന്നു. അതിനു ശേഷമാണു മുൻ ഐലീഗ് പരിശീലകൻ കൂടിയായ കിബു വികുനയെ കേരളബ്ലാസ്റ്റേഴ്‌സ് മുഖ്യ പരിശീലകനായി നിയമിച്ചതായി ഔദ്യോഗീകമായി സ്ഥിതീകരിച്ചത്. നിലവിൽ ഐഎസ്എൽ ക്ലബ് എടികെയുമായി ലയിച്ചു ചേർന്ന ഐലീഗ് ക്ലബ്ബായ മോഹൻബഗാന്റെ പരിശീലകനായിരുന്നു കിബു വികുന. മോഹൻ ബഗാൻ എടികെയുമായി ലയിച്ചു ചേർന്നതോടെ രൂപീകൃതമായ പുതിയ ക്ലബ്ബിന്റെ മുഘ്യപരിശീലകനായി എടികെയുടെ മുഘ്യപരിശീലകനായിരുന്ന അന്റോണിയോ ഹബ്ബാസ് നിയമിതനായിരുന്നു.

ഏറെ കഠിനമായ വെല്ലുവിളികളാണ് കിബു വികുനയെ കാത്തിരിക്കുന്നത്. കഴിഞ്ഞ സീസണിൽ ഏറെ പ്രതീക്ഷകളോടെയാണ് എൽകോ ബ്ലാസ്റ്ററിനെ ഭാഗമാകുന്നത്‌. എന്നാൽ സീസൺ തുടങ്ങുന്നതിനു മുൻപ് ആദ്യ തിരിച്ചടി അദ്ദേഹത്തിന് നേരിടേണ്ടി വന്നു. സാങ്കേതിക കാരണങ്ങളാൽ ബ്ലാസ്റ്റേഴ്സിന് പ്രീ സീസൺ പകുതിവഴിയിൽ അവസാനിപ്പിച്ച് മടങ്ങേണ്ടി വന്നു. തുടർന്ന് കൊച്ചിയിലാണ് ബ്ലാസ്റ്റേഴ്‌സ് സീസണ് മുന്നോടിയായുള്ള പരിശീലനം നടത്തിയത്. സീസൺ ആരംഭിക്കുന്നതിനു ഏതാനും ദിവസങ്ങൾക്കു മുൻപ് സന്ദേശ് ജിങ്കന് കാലിൽ പരിക്കേറ്റു. തന്ത്രങ്ങളും പ്ലാനിങ്ങുകളും കൃത്യമായി നടപ്പാക്കിയിരുന്നു ഷെറ്റോറിക്ക് സന്ദേശിന്റെ പരിക്ക് വീണ്ടും തിരിച്ചടിയായി. ഒരു സീസൺ മുഴുവനായും താരത്തിന് സീസൺ വിട്ടു നിൽക്കേണ്ടി വരുമെന്നുറപ്പായ സാഹചര്യത്തിൽ പകരക്കാരനായി രാജു ഗെയ്ക്ക്വാഡിനെ ടീമിലെത്തിച്ചെങ്കിലും പ്രതീക്ഷകൾക്കൊത്തുയരാനോ ജിങ്കന് പകരക്കാരനാനോ അദ്ദേഹത്തിന് കഴിഞ്ഞില്ല. തുടർന്ന് ഡിഫെൻസിലെ കുറവുകൾ‌ നികത്തനായി മുൻപ്ലാനിങ്ങുകളിൽ നിന്ന് വ്യതിചലിച്ച്   ജൈറോ, സൂയിവർലോൺ തുടങ്ങിയ താരങ്ങളെ ഡിഫെൻസിലേക്ക് നിയോഗിച്ചു.

സീസൺ പുരോഗമിച്ചോപ്പോൾ പരിക്ക് വീണ്ടും പ്രശ്നമായി.  മാരിയോ ആർക്കസ്,  സെർജിയോ സിഡോഞ്ഞ, സുയിവർലൂൺ മുതലായ താരങ്ങൾക്കു പരിക്കേറ്റു. ഈ ആഘാതത്തിൽനിന്നു ടീം കരകയറും മുൻപാണ് ജൈറോ റോഡ്രിഗസിനു പരിക്കേറ്റത്. ഡിഫെൻസിനെ കുറച്ചെങ്കിലും മെച്ചപ്പെടുത്താൻ ഡ്രോബറോവിനെ ടീമിലേക്ക് തിരഞ്ഞെടുത്തു. ഇതൊന്നും ടീമിനെ മോശം പ്രകടനത്തിൽനിന്നു കരകയറ്റാനായില്ല. ഗോൾ കീപ്പേഴ്സിന്റെ പ്രകടനവും മികച്ചതായിരുന്നില്ല. ഒടുവിൽ സീസൺ അവസാനിച്ചപ്പോൾ 18 മത്സരങ്ങളിൽ നിന്ന് 19 പോയിന്റുമായി ഏഴാം സ്ഥാനത്ത് ബ്ലാസ്റ്റേഴ്‌സിനോതുങ്ങേണ്ടി വന്നു. 

രണ്ടു തവണ ഫൈനലിൽ എത്തിയ, മികച്ച ആരാധകപിന്തുണയുള്ള, ആ പിന്തുണയുടെ പേരിൽ ലോകം മുഴുവൻ പ്രശസ്തിനേടിക്കൊണ്ടിരിക്കുന്ന കേരളബ്ലാസ്റ്റേഴ്സിനു പക്ഷെ ഒരു തവണ പോലും കിരീടം നേടാനായില്ല എന്നത് മാനേജ്മെന്റിനെ പ്രധിരോധത്തിലാക്കിയിരുന്നു. ടീമിലെ അഴിച്ചുപണികളുടെ തുടക്കമായി ലിത്വാനിയക്കാരനായ കരോലിസ് സ്കിങ്കിസ് എന്ന അനുഭവസമ്പത്തുള്ള സ്പോർട്ടിങ് ഡയറക്ടറെ ടീം മാർച്ചിൽ നിയമിച്ചിരുന്നു. തുടർന്നാണ് കേരളബ്ലാസ്റ്റേഴ്സും എൽകോ ഷറ്റോരിയും വഴിപിരിയുന്നു എന്ന വാർത്ത ഔദ്യോഗീകമായി പുറത്തുവരുന്നതും വികുന നിയമിതനാകുന്നതും. നിലവിൽ ബ്ലാസ്റ്റേഴ്സിന്റെ ഒൻപതാമത്തെ മുഖ്യ പരിശീലകനായാണ് കിബു വികുന സ്ഥാനമേൽക്കുന്നത്.

 ഏറെ ചെറുപ്രായത്തിൽ കോച്ചിങ് കരിയർ ആരംഭിച്ച വ്യക്തിയാണ് കിബു വികുന. എൽ റെഡിൻ സ്കൂളിലെ അദ്ധ്യാപകനായ പെഡ്രോ മാറ്റാസ് ഒരു ശരത്കാല പ്രഭാതത്തിൽ അദ്ദേഹത്തെ ക്ലാസ്സിൽ നിന്ന് പുറത്തെക്കു വിളിച്ച് സ്കൂളിലെ ജൂനിയർ കളിക്കാരെ പരിശീലിപ്പിക്കാൻ ആവശ്യപ്പെട്ടു. അങ്ങനെ വെറും പതിനാറാമത്തെ വയസിൽ അദ്ദേഹം തന്റെ കോച്ചിങ് കരിയർ ആരംഭിച്ചു. പിന്നീട് നവാര യൂണിവേഴ്സിറ്റിയുടെ ഭാഗമായി കളിയ്ക്കാൻ ആരംഭിച്ച അദ്ദേഹം യൂണിവേഴ്‌സിറ്റിയുടെ ജൂനിയർ ടീമിനെയും പരിശീലിപ്പിച്ചിരുന്നു.  ഒരിക്കൽ അവധിയിൽ പ്രവേശിച്ച യൂണിവേഴ്‌സിറ്റി സീനിയർ ടീമിന്റെ പരിശീലകനായ ഗൊയോ മാനേരുവിനു പകരം പരിശീലകനായി അദ്ദേഹം ചാർജ്ജെടുക്കാൻ നിർബന്ധിതനായി.

യൂണിവേഴ്സിറ്റിയിലെ അവസാന സീസണിൽ റൗൾ ഗാർസിയ, നാച്ചോ മോൺറിയൽ, ജോൺ എറിസ്, ഓയർ സഞ്ജുജോ തുടങ്ങിയ കളിക്കാരെയും അദ്ദേഹം പരിശീലിപ്പിച്ചു. ഇപ്പോഴും കിബു അവരുമായെല്ലാം നല്ല ബന്ധം കാത്തുസൂക്ഷിക്കുന്നു. ഒസാസുന യൂത്ത് ടീമിന്റെ ചുമതല വഹിക്കുമ്പോൾ നിലവിലെ ചെൽസി ക്യാപ്റ്റൻ സീസർ അസ്പിലിക്കുറ്റ അദ്ദേഹത്തിന് കീഴിൽ പരിശീലനം നേടി. പരിശീലന ജീവിതത്തിൽ കിബു വിക്യുന തന്റെ സ്വദേശമായ സ്പെയിനിലും പോളണ്ടിലും നിരവധി ക്ലബ്ബുകൾ കൈകാര്യം ചെയ്തിരുന്നു. കോച്ചിംഗ് ജീവിതത്തിന്റെ ഭൂരിഭാഗവും ഒസാസുന, പോളണ്ട് ക്ലബ്ബുകളിൽ ജാൻ അർബന്റെ അസിസ്റ്റന്റായാണ് അദ്ദേഹം പ്രവർത്തിച്ചത്. മോഹൻ ബഗാൻ ടീമിനെ കിരീടത്തിലേക്ക് നയിക്കാനും അദ്ദേഹത്തിന് സാധിച്ചിരുന്നു.

പുതിയ പരിശീലകന്റെ കീഴിൽ മികച്ച പ്രകടനം ടീം കാഴ്ചവക്കുമെന്ന ശുഭപ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്‌സ് ടീം ആരാധകരായ 12ത് പ്ലയെർ ഓഫ് ബ്ലാസ്റ്റേഴ്സും മഞ്ഞപ്പടയും 12ത് പ്ലയെർ ഓഫ് ബ്ലാസ്റ്റേഴ്സും.