കൊൽക്കത്തയിലെ യുബ ഭാരതി ക്രിരംഗൻ സ്റ്റേഡിയത്തിൽ ഏപ്രിൽ 28ന് നടന്ന ഇന്ത്യൻ സൂപ്പർ ലീഗിൽ സെമി ഫൈനൽ രണ്ടാം പാദ മത്സരത്തിൽ ഒഡിഷക്കെതിരെ ഏകപക്ഷീയമായ രണ്ടു ഗോളുകൾ നേടി ഫൈനലിലേക്ക് പ്രവേശിച്ച് മോഹൻ ബഗാൻ സൂപ്പർ ജൈൻറ്സ്. കല്ലിംഗ സ്റ്റേഡിയത്തിൽ നടന്ന സെമി ഫൈനൽ ആദ്യ പാദ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മുന്നിൽ നിന്ന ഒഡിഷ എഫ്സി രണ്ടാം പാദത്തിൽ മോഹൻ ബഗാൻ സൂപ്പർ ജൈൻറ്സിനോട് പരാജയപ്പെടുകയായിരുന്നു

മലയാളി താരം സഹൽ അബ്ദുൾ സമദിന്റെ ഗോൾ നേട്ടമാണ് ടീമിനെ ഫൈനൽ പ്രവേശനത്തിലേക്ക് നയിച്ചത്. മോഹൻ ബഗാൻ സൂപ്പർ ജൈൻറ്സിനായി ജേസൺ കമ്മിംഗ്സും ഗോൾ നേടി

മോഹൻ ബഗാൻ സൂപ്പർ ജയന്റസ് ആരംഭ നിര

വിശാൽ കൈത് (ജികെ), അൻവർ അലി, ഹെക്ടർ യുസ്റ്റെ, സുഭാഷിഷ് ബോസ്, ദിമിത്രി പെട്രാറ്റോസ്, ജോണി കൗക്കോ, ദീപക് ടാംഗ്രി, അനിരുദ്ധ് ഥാപ്പ, മൻവീർ സിംഗ്, ജേസൺ കമ്മിംഗ്സ്, ലിസ്റ്റൺ കൊളാക്കോ

ഒഡീഷ എഫ്സി ആരംഭ നിര

അമ്രീന്ദർ സിങ് (ജികെ), നരേന്ദർ ഗഹ്ലോട്ട്, മൗർതാദ ഫാൾ, അമേ ഗണേഷ് റണവാഡെ, ജെറി ലാൽറിൻസുവാല, അഹമ്മദ് ജഹൂ, പ്രിൻസ്റ്റൺ റെബെല്ലോ, പുതിയ, ഡീഗോ മൗർസിയോ, ഇസക് റാൾട്ടെ, റോയ് കൃഷ്ണ

മത്സരത്തിന്റെ ഇരുപത്തിരണ്ടാം മിനിറ്റിലാണ് മോഹൻ ബഗാൻ സൂപ്പർ ജൈൻറ്സിനായി ജേസൺ കമ്മിംഗ്സ് ആദ്യ ഗോൾ നേടിയത്. ശേഷം ഗോളുകളൊന്നും ആദ്യ പകുതിയിൽ ഇരു ടീമികൾക്കും നേടനായില്ല. എഴുപത്തിരണ്ടാം മിനിറ്റിൽ അനിരുദ്ധ് ഥാപ്പക്ക് പകരക്കാരനായി സഹൽ അബ്ദുൾ സമദ് ഇറങ്ങി. രണ്ടാം പകുതിയുടെ നിശ്ചിത സമയത്തിനുള്ളിലും ലീഡ് നേടാൻ ഇരു ടീമുകൾക്കുമായില്ല

മത്സരത്തിന്റെ ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റിലാണ് സഹൽ ടീമിനായി ഗോൾ നേടിയത്. അധിക സമയത്തിന് ശേഷം ഫൈനൽ വിസിൽ മുഴങ്ങി മത്സരമവസാനിക്കുമ്പോൾ രണ്ടു പാദങ്ങളിലുമായി ഒരു ഗോളിന്റെ ലീഡ് നേടിയ മോഹൻ ബഗാൻ സൂപ്പർ ജൈൻറ്സ് ഫൈനലിലേക്ക് പ്രവേശിച്ചു

ഏപ്രിൽ 29ന് മുംബൈ ഫുട്ബാൾ അരീനയിൽ നടക്കുന്ന മത്സരത്തിൽ എഫ്സി ഗോവയും മുംബൈ സിറ്റി എഫ്സിയും ഏറ്റുമുട്ടും. ആദ്യ പാദ മത്സരത്തിൽ അട്ടിമറിവിജയം സ്വന്തമാക്കിയ മുംബൈ സിറ്റി എഫ്സി ഒരു ഗോളിന്റെ ലീഡിൽ മുന്നിലാണ്

മെയ് നാലിന് കൊൽക്കത്തയിലെ യുബ ഭാരതി ക്രിരംഗൻ സ്റ്റേഡിയത്തിൽ വച്ചാണ് ഫൈനൽ മത്സരം