കൊച്ചി ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴരക്ക് ഒഡീഷ എഫ്‌സിക്കെതിരായ ഹോം മത്സരം ആരംഭിച്ചു.  ഹീറോ ഇന്ത്യൻ സൂപ്പർലീഗിൽ തുടക്കക്കാരായ ഒഡിഷ എഫ്‌സിയും നാലു സീസോണുകളിലായി രണ്ടു തവണ ഫൈനൽ വരെയെത്തിയ ബ്ലാസ്റ്റേഴ്സും ഇതുവരെ നമൂന്നുവീതം മത്സരങ്ങളിൽ നിന്ന് മൂന്നു പോയിടുകൾ മാത്രമാണ് നേടിയിട്ടുള്ളത്.  കഴിഞ്ഞ സീസണിലെപ്പോലെ തന്നെ എടികെക്കെതിരായ ആദ്യ മത്സരം വിജയിക്കുകയും തുടർന്നുള്ള രണ്ടു മത്സരങ്ങളിൽ കേരളാബ്ലാസ്റ്റേഴ്സിനു തോൽവിയും നേരിടേണ്ടി വന്നിരുന്നു.  മരിയോ ആർക്വസ്, ഗിയാനി സുവർ‌ലൂൺ

എന്നിവരുടെ പരിക്കുകൾ ബ്ലാസ്‌റ്റേഴ്‌സിനെ തളർത്തിയെന്നു വേണം പറയാൻ. ആദ്യ രണ്ട് തോൽവികളും മുംബൈ സിറ്റി എഫ്‌സിക്കെതിരായ വിജയവും നേടിയാണ് ഒഡീഷ എഫ്‌സി കളത്തിലിറങ്ങിയത്. അവസാന മത്സരത്തിന്റെ വിജയം നൽകിയ ആത്മവിശ്വാസം ടീമിന് മുതൽക്കൂട്ടായിരുന്നു.

കേരള ബ്ലാസ്റ്റേഴ്സ് എഫ്സി - പ്ലേയിംഗ് ഇലവൻ

ടി പി റെഹനേഷ് (ജി കെ), മുഹമ്മദ് റാകിപ്, ജെയ്‌റോ റോഡ്രിഗസ് (സി), രാജു ഗെയ്ക്വാഡ്, മൊഹമദോ ജിന്നിംഗ്, പ്രശാന്ത് കരുത്തടതുകുനി, ജെസ്സൽ കാർനെറോ, രാഹുൽ കെ പി, സഹൽ അബ്ദുൾ സമദ്, സെർജിയോ സിഡോഞ്ച, മെസ്സി ബൗളി.

ഒഡീഷ എഫ്സി - പ്ലേയിംഗ് ഇലവൻ

ഫ്രാൻസിസ്കോ ഡോറോൺസോറോ (ജി.കെ), ഡയവാണ്ട ഔഡയഗ്‌നെ, മാർക്കോസ് ടെബാർ (സി), അരിഡെയ്ൻ സാന്റാന, സിസ്‌കോ ഹെർണാണ്ടസ്, ശുഭം സാരംഗി, വിനിത് റായ്, ജെറി മാവിഹ്മിംഗ്തംഗ, നാരായൺ ദാസ്, നന്ദകുമാർ സെക്കർ, റാണ ഗരാമി.

ടോസ് നേടിയ ഒഡീഷ എഫ്‌സി ആദ്യ 45 മിനിറ്റ് ഇടത്തുനിന്ന് വലത്തോട്ട് ആക്രമിക്കാൻ തിരഞ്ഞെടുത്തു. കളി ആരംഭിച്ചു മൂന്നു മിനിറ്റിനകം ജയ്‌റോ റോഡ്രിഗസ് പരികീട്ടു തിലത്തുവീണു. ജയ്‌റോക്ക്‌ പകരം അഞ്ചാം മിനിറ്റിൽ അബ്ദുൽ ഹക്കു കളത്തിലിറങ്ങി. പതിനഞ്ചാം മിനിറ്റിൽ പത്തു വരുതിയിലാക്കിയ റാഫേൽ മെസ്സി ഒരു ഗോളിനായി ശ്രമിച്ചെങ്കിലും ദിവാൻടൗ ഡയഗ്‌നെ അത് വിജയകരമായി തടഞ്ഞു. ഇരുപത്തിമൂന്നാം മിനിറ്റിൽ വീണ്ടും പരിക്ക്. കേരളാബ്ലാസ്റ്റേഴ്സിന്റെ മെസ്സി ബൗളിക്കും ഒഡിഷയുടെ അരിഡേനുമാണ് പരിക്കേറ്റത്. പരിക്ക് കഠിനമായതിനാൽ ഇരുകളിക്കാരെയും വൈദ്യസഹായത്തിനായി പുറത്തേക്കു കൊണ്ടുപോയി.  അരിഡേനു പകരം ഡെൽഗാഡോയും മെസ്സി ബൗളിക്കു പകരം റാഫേൽ മെസ്സിയും കളത്തിലിറങ്ങി. സഹൽ അബ്‍ദുൾ സമദ് അതിവേഗത്തിലോടി മികച്ചപ്രകടനം കാഴ്ചവക്കുന്നതിനിടയിൽ ഒരു പെനാലിറ്റി സാധ്യത നിർഭാഗ്യവശാൽ നഷ്ടമായി.

നാല്പത്തിയഞ്ചാം മിനിറ്റിൽ ഒഡിഷ എഫ്‌സിയിൽ വീണ്ടുമൊരു സബ്സ്റ്റിട്യൂഷൻ. രാണയ്ക്കു പകരം ഡാനിയേൽ കളത്തിൽ. ആദ്യപകുതി അവസാനിച്ചപ്പോൾ ഇരു ടീമുകളും ഗോളൊന്നും വഴങ്ങാതെ സമനിലയിൽ തുടർന്നു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ഒഡിഷയിൽ വീണ്ടും സബ്സ്റ്റിട്യൂഷൻ. എം.ടെബാറിനു പകരം പെരെസ് ഗുഡസ് കളത്തിലിറങ്ങി. അൻപത്തിയെട്ടാം മിനിറ്റിൽ മത്സരത്തിന്റെ ആദ്യ യഥാർത്ഥ അവസരം! ജെറി മാവിഹ്മിംഗ്തംഗയ്ക്ക് വലതുവശത്ത് നിന്ന് ഒരു പാസ് ലഭിക്കുകയും അത് മനോഹരമായി നന്ദകുമാർ ശേഖറിലേക്ക് പാസ് ചെയ്യുകയും ചെയ്തു. കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി ഗോൾ കീപ്പർ ടി പി രെഹനേഷ് അത് പഞ്ച് ചെയ്യാൻ ശ്രമിച്ചെങ്കിലും പന്ത് രെഹനേഷിന് മുകളിലൂടെ പോകുകയും പുറത്ത് സൈഡ് നെറ്റിലേക്കു തിരിക്കുകയും ചെയ്തു. അറുപതാം മിനിറ്റിൽ പന്ത് ലഭിച്ച രാജു  ലക്ഷ്യത്തിലേക്ക് ഒരു താഴ്ന്ന ഡ്രൈവിനു ശ്രമിച്ചെങ്കിലും പക്ഷേ അത് ഗോൾ പോസ്റ്റിന് വലതു വശത്തുകൂടി ലക്‌ഷ്യം കാണാതെ പുറത്തു പോയി. അറുപത്തിമൂന്നാം മിനിറ്റിൽ പ്രശാന്ത് പന്ത് വലതുവശത്ത് നിന്ന് സ്വീകരിച്ച് ബോക്സിന്റെ മധ്യഭാഗത്തേക്ക് നയിച്ചു. പരമാധി ശക്തിയോടെ പന്ത് വലയിലേക്കെത്തിക്കാൻ ശ്രമിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കുന്നതിൽ പരാജയപ്പെട്ടു. അറുപത്തിയേഴാം മിനിറ്റിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയുടെ പ്രശാന്ത്  പന്തിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ പന്ത് നാരായൺ ദാസിനെ കാൽമുട്ടിന്മേൽ തട്ടി, ശേഷം അദ്ദേഹത്തിന്റെ കൈത്തണ്ടയിൽ തട്ടി. പ്രശാന്ത് പെനാൽറ്റിക്കായി അഭ്യർത്ഥിച്ചെങ്കിലും റഫറിയതു നിഷേധിച്ചു. എഴുപത്തിയെട്ടാം മിനിറ്റിൽ കേരളാബ്ലാസ്റ്റേഴ്സിന്റെ മുഹമ്മദ് റാഫിക്ക് പകരം ഓഗ്‌ബെച്ചേ കളത്തിലിറങ്ങുന്നു. എണ്പത്തിയാറാം മിനിറ്റിൽ സഹൽ ഗോളിനായി ശ്രമിച്ചെങ്കിലും ലക്‌ഷ്യം കാണാനായില്ല. രണ്ടു മിനിറ്റ് അധിക സമയം അനുവദിച്ചെങ്കിലും ലക്‌ഷ്യം കാണാനായില്ല. കളി ഗോളുകളൊന്നും വഴങ്ങാതെ ഇരു ടീമുകളും സമനിലയിൽ അവസാനിച്ചു.

ഇരു ടീമുകളും ഓരോ പോയിന്റുകൾ വീതം നേടി. രണ്ടു സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ആറാം സ്ഥാനത്തു കേരളാബ്ലാസ്റ്റേഴ്സും അഞ്ചാം സ്ഥാനത്തു ഒഡിഷയും തുടരുന്നു.

പരിക്കുകൾ വിനയാകുന്നോ? രണ്ടു തോൽവികൾക്കപ്പുറം ആശ്വാസസമനില നേടി കേരളാബ്ലാസ്റ്റേഴ്‌സ്?

കേരളാബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം അന്തർദേശീയ മത്സരങ്ങൾക്കായുള്ള ഇടവേളക്കപ്പുറം നവംബർ ഇരുപത്തിമൂന്നിനു ബാംഗ്ലൂർ ശ്രീ കണ്ടീവരസ്റ്റേഡിയത്തിൽ വച്ച് നടക്കും.

അവാർഡുകൾ

ക്ലബ് അവാർഡ് : കേരളബ്ലാസ്റ്റേഴ്‌സ് എഫ്‌സി, ഒഡിഷ എഫ്‌സി

എമേർജിങ് പ്ലേയർ ഓഫ് ദി മാച്ച്: രാഹുൽ കെ പി

വിന്നിങ് പാസ് ഓഫ് ദി മാച്ച് : ബർത്തലോമി ഓഗ്‌ബെച്ചേ

സ്വിഫ്റ്റ് ലിമിറ് ലെസ്സ് പ്ലെയർ ഓഫ് ദി മാച്ച്: സഹൽ അബ്ദുൽ സമദ്

ഹീറോ ഓഫ് ദി മാച്ച്: സെർജിയോ സിഡോഞ്ഞ