കലിംഗ സൂപ്പർ കപ്പ് 2025: മത്സരങ്ങളുടെ പൂർണ്ണമായ സമയക്രമം പുറത്ത്
ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി, ഈസ്റ്റ് ബംഗാൾ എഫ്സിയെ നേരിടും

കലിംഗ സൂപ്പർ കപ്പിന്റെ അഞ്ചാം പതിപ്പിന് ഭുവനേശ്വറിൽ വേദിയൊരുങ്ങുന്നു. 2025 ഏപ്രിൽ 20ന് ആരംഭിക്കുന്ന ടൂർണമെന്റിന്റെ ഫൈനൽ ഫൈനൽ മെയ് 3 ന് നടക്കും.
മൂന്നാമത്തെയും നാലാമത്തെയും പതിപ്പുകളിലെ ഗ്രൂപ്പ് ഘട്ടവും ശേഷമുള്ള നോക്കൗട്ട് ഫോർമാറ്റും എന്ന രീതിയിൽ നിന്നും വ്യത്യസ്തമായി ആദ്യത്തെ രണ്ട് പതിപ്പുകൾക്ക് സമാനമായി, ഈ വർഷം നേരിട്ടുള്ള നോക്കൗട്ട് ഫോർമാറ്റിലേക്ക് വീണ്ടും മാറുകയാണ് ടൂർണമെന്റ്.
ആകെ 16 ടീമുകൾ പങ്കെടുക്കും - ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്എൽ) നിന്ന് 13 ഉം ഐ-ലീഗിൽ നിന്ന് 3 ഉം.
ഭൂഖണ്ഡാന്തര ടൂർണമെന്റുകളിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നതിനായി, 2025-ലെ കലിംഗ സൂപ്പർ കപ്പ് ജേതാക്കൾക്ക് 2025–26 എ.എഫ്.സി ചാമ്പ്യൻസ് ലീഗ് 2 (എ.സി.എൽ.2) പ്ലേ ഓഫിലേക്ക് യോഗ്യത ലഭിക്കും.
കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയും നിലവിലെ ചാമ്പ്യന്മാരായ ഈസ്റ്റ് ബംഗാൾ എഫ്‌സിയും തമ്മിലുള്ള ബ്ലോക്ക്ബസ്റ്റർ പോരാട്ടത്തോടെയാണ് ടൂർണമെന്റ് ആരംഭിക്കുന്നത്, തുടർന്ന് ഐ.എസ്.എൽ ഷീൽഡ് ജേതാക്കളായ മോഹൻ ബഗാൻ സൂപ്പർ ജയന്റ് ഐ ലീഗിൽ നിന്നുള്ള ചർച്ചിൽ ബ്രദേഴ്സിനെ നേരിടും.
സൂപ്പർ കപ്പ് 2025 സമയക്രമം
മാച്ച് നമ്പർ | ഘട്ടം | മത്സരം | തീയതി | സമയം |
1 | റൗണ്ട് ഓഫ് 16 | കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിvs ഈസ്റ്റ് ബംഗാൾ എഫ്‌സി | 20 ഏപ്രിൽ 2025 | 04:30 PM |
2 | റൗണ്ട് ഓഫ് 16 | മോഹൻ ബഗാൻ സൂപ്പർ ജയന്റ് vs ചർച്ചിൽ ബ്രദേഴ്‌സ് | 20 ഏപ്രിൽ 2025 | 08:00 PM |
3 | റൗണ്ട് ഓഫ് 16 | എഫ്‌സി ഗോവ vs ഗോകുലം കേരള എഫ്‌സി | 21 ഏപ്രിൽ 2025 | 04:30 PM |
4 | റൗണ്ട് ഓഫ് 16 | ഒഡീഷ എഫ്‌സി vs പഞ്ചാബ് എഫ്‌സി | 21 ഏപ്രിൽ 2025 | 08:00 PM |
5 | റൗണ്ട് ഓഫ് 16 | ബെംഗളൂരു എഫ്‌സി vs ഇന്റർ കാശി എഫ്‌സി | 23 ഏപ്രിൽ 2025 | 04:30 PM |
6 | റൗണ്ട് ഓഫ് 16 | മുംബൈ സിറ്റി എഫ്‌സി vs ചെന്നൈയിൻ എഫ്‌സി | 23 ഏപ്രിൽ 2025 | 08:00 PM |
7 | റൗണ്ട് ഓഫ് 16 | നോർത്ത് ഈസ്റ്റ് യു. എഫ്‌സി vs മുഹമ്മദ്‌ൻ എസ്‌സി | 24 ഏപ്രിൽ 2025 | 04:30 PM |
8 | റൗണ്ട് ഓഫ് 16 | ജംഷഡ്പൂർ എഫ്‌സി vs ഹൈദരാബാദ് എഫ്‌സി | 24 ഏപ്രിൽ 2025 | 08:00 PM |
QF 1 | ക്വാർട്ടർ ഫൈനൽ | മാച്ച് 1 വിജയി vs മാച്ച് 2 വിജയി | 26 ഏപ്രിൽ 2025 | 04:30 PM |
QF 2 | ക്വാർട്ടർ ഫൈനൽ | മാച്ച് 3 വിജയി vs മാച്ച് 4 വിജയി | 26 ഏപ്രിൽ 2025 | 08:00 PM |
QF 3 | ക്വാർട്ടർ ഫൈനൽ | മാച്ച് 5 വിജയി vs മാച്ച് 6 വിജയി | 27 ഏപ്രിൽ 2025 | 04:30 PM |
QF 4 | ക്വാർട്ടർ ഫൈനൽ | മാച്ച് 7 വിജയി vs മാച്ച് 8 വിജയി | 27 ഏപ്രിൽ 2025 | 08:00 PM |
SF 1 | സെമി ഫൈനൽ | QF 1 വിജയി vs QF 2 വിജയി | 30 ഏപ്രിൽ 2025 | 04:30 PM |
SF 2 | സെമി ഫൈനൽ | QF 3 വിജയികൾ vs QF 4 വിജയി | 30 ഏപ്രിൽ 2025 | 08:00 PM |
Final | ഫൈനൽ | SF 1 വിജയികൾ vs SF 2 വിജയി | 3 മേയ് 2025 | TBC |
വേദി
എല്ലാ മത്സരങ്ങളും ഒഡീഷയിലെ ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ നടക്കും.
ടെലികാസ്റ്റ്, സ്ട്രീമിംഗ് വിശദാംശങ്ങൾ
കലിംഗ സൂപ്പർ കപ്പ് 2025 മത്സരങ്ങൾ സ്റ്റാർ സ്പോർട്സ് 3-ലും ജിയോഹോട്ട്സ്റ്റാറിലും തത്സമയം ലഭിക്കും