അവസാന നിമിഷം വിജയം നഷ്ടപ്പെട്ട് ബ്ലാസ്റ്റേഴ്സ്. ആറു മത്സരങ്ങൾക്കപ്പുറം വിജയം സ്വന്തമാക്കി ജംഷെഡ്പൂർ!

ജംഷഡ്‌പൂർ ടാറ്റ സ്പോർട്സ് കോംപ്ലെസ് സ്റ്റേഡിയത്തിൽവച്ച് കേരളബ്ലാസ്റ്റേഴ്സും ജാംഷെഡ്പൂർ എഫ്‌സിയും തമ്മിൽ  നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്നു  ഗോളുകൾക്ക് ജാംഷെഡ്പൂർ എഫ്‌സി  വിജയം നേടി. തുടർച്ചയായ  ജയങ്ങളുടെ പിന്ബലത്തിലിറങ്ങിയ കേരളബ്ലാസ്റ്റേഴ്‌സിന് പക്ഷെ വിജയപാതയിൽ തുടരാനായില്ല. 

ഇന്ന് ഭാഗ്യം ജംഷെഡ്പൂരിനൊപ്പമായിരുന്നുവെന്ന് നിസംശയം പറയാനാകും. അതുകൊണ്ടാകാം കൈവന്ന വിജയം ബ്ലാസ്റ്റേഴ്സിന് കൈവിട്ടു പോയത്.

ജംഷഡ്പൂർ എഫ്സി - പ്ലേയിംഗ് ഇലവൻ

സുബ്രത പോൾ (ജി കെ), തിരി (സി), ജോയ്‌നർ ലോറെൻകോ, എയിറ്റർ മൺറോയ്, അമർജിത് സിംഗ്, നോ അക്കോസ്റ്റ, ബികാഷ് ജയ്രു, മെമ്മോ മൗറ, സുമീത് പാസി, ഡേവിഡ് ഗ്രാൻഡെ, ഫാറൂഖ് ചൗധരി.

കേരള ബ്ലാസ്റ്റേഴ്സ് എഫ്സി - പ്ലേയിംഗ് ഇലവൻ

ടി പി റെഹനേഷ് (ജി കെ), മുഹമ്മദ് റാകിപ്പ്, ജെസ്സൽ കാർനെറോ, അബ്ദുൽ ഹക്കു, വ്‌ലാറ്റ്കോ ഡ്രോബറോവ്, മരിയോ ആർക്വസ്, ഹാലിചരൻ നർസാരി, സഹൽ അബ്ദുൾ സമദ്, മൊഹമദോ ജിന്നിംഗ്, മെസ്സി ബൗളി, ബാർത്തലോമി ഒഗ്‌ബെച്ചെ (സി).

 പ്രധാനനിമിഷങ്ങൾ

ടോസ് നേടിയ ബ്ലാസ്റ്റേഴ്‌സ്  വലത്തോട്ട് കളിയ്ക്കാൻ തീരുമാനിച്ചു. മത്സരം ആരംഭിച്ച്  ഒന്നാമത്തെ  മിനിറ്റിൽ തന്നെ ജംഷദ്‌പൂർ എഫ്‌സിയുടെ ജോയ്‌നർ ലോറെൻകോക്ക് മഞ്ഞക്കാർഡ്  കിട്ടി. മൊഹമദോ ജിന്നിങ്ങിനെതിരെ  ചെയ്തതിനാണ് മഞ്ഞക്കാർഡ് ലഭിച്ചത്. പതിനൊന്നാം മിനിറ്റിൽ മെസ്സി ബൗളിയുടെ ഷോട്ട് ലക്‌ഷ്യം കണ്ടു. ആദ്യ ഗോൾ നേടിയ ബ്ലാസ്റ്റേഴ്‌സ് പതിനൊന്നാം മിനിറ്റിൽ ഒരു ഗോളിന്റെ ലീഡിൽ മുന്നിലെത്തി.  പതിനഞ്ചാം മിനിറ്റിൽ രണ്ടാമതൊരു ഗോൾ നേടാനുള്ള കേരളാബ്ലാസ്റ്റേഴ്സിന്റെ അവസരം നിർഭാഗ്യവശാൽ പാഴായി.

ഇരുപതാമത്തെ മിനിറ്റിൽ പരിക്കേറ്റതിനെ തുടർന്ന് റ്റിരിക്കു പകരം നരേന്ദർ ഗഹോൾട് ജംഷഡ്പൂരിനു വേണ്ടി കളത്തിലിറങ്ങി. (റ്റിരിയെ ആംബുലൻസിൽ ആശുപത്രിയിലെക്കയച്ചു.) മുപ്പത്തിയൊന്നാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന്റെ അബ്ദുൾ ഹക്കുവിന് മഞ്ഞക്കാർഡ് കിട്ടി. മുപ്പത്തിയൊമ്പതാം മിനിറ്റിൽ എയിറ്റർ മൺറോയുടെ അസിസ്റ്റിൽ നോ അക്കോസ്റ്റ ജാംഷെഡ്പൂരിനായി സമനില ഗോൾ നേടി. ആദ്യപകുതി അവസാനിക്കുന്നതിന് മുൻപ് നാല്പത്തിയഞ്ചാം മിനിറ്റിൽ കേരളാബ്ലാസ്റ്റേഴ്‌സ് എഫ്‌സി ക്യാപ്റ്റൻ ബർത്തലോമി ഒഗ്‌ബെച്ചെയ്ക്ക് മഞ്ഞക്കാർഡ് കിട്ടി. രണ്ടാം പകുതി  അവസാനിച്ചപ്പോൾ ഓരോ ഗോളുകൾ വീതം നേടി ഇരു ടീമുകളും സമനിലയിൽ പിരിഞ്ഞു.

രണ്ടാം പകുതിയുടെ ആരംഭത്തിൽ അർക്കസിനു പകരം സിഡോ കളത്തിലിറങ്ങി. അൻപതാം മിനിറ്റിൽ ഹക്കുവിന് രണ്ടാമതും മഞ്ഞക്കാർഡ് ലഭിച്ചു. അൻപത്തിമൂന്നാം മിനിറ്റിൽ സഹലിനു പകരം ജീക്സൻ കളത്തിലിറങ്ങി. അൻപത്തിയാറാം മിനിറ്റിൽ ജെസ്സലിന്റെ അസിസ്റ്റിൽ ഓഗ്‌ബെച്ചേ ബ്ലാസ്റ്റേഴ്സിന് വേണ്ടി രണ്ടാമത്തെ ഗോൾ നേടി. ഡേവിഡ് ഗ്രാൻഡെയുടെ ഗോൾ ശ്രമം ഓഫ്‌സൈഡിൽ കലാശിച്ചു. അറുപത്തിയാറാം മിനിറ്റിൽ ജംഷെഡ്പൂരിന്റെ പാസിക്കു പകരം സെർജിയോ കാസ്റ്റൽ കളത്തിലിറങ്ങി. എഴുപത്തിയഞ്ചാം മിനിറ്റിൽ ജംഷെഡ്പൂരിന് പെനാലിറ്റി ചാൻസ് ലഭിച്ചു. അവസരം കൃത്യമായി വിനയോഗിച്ച സെർജിയോ കാസ്റ്റൽ ജാംഷെഡ്പൂരിനു വേണ്ടി സമനിലഗോൾ നേടി. എണ്പത്തിയേഴാം മിനിറ്റിൽ സീസണിൽ ആദ്യമായി ബ്ലാസ്റ്റേഴ്‌സ് സ്വന്തം വലയിൽ ബോൾ എത്തിച്ചു. ഓഗ്‌ബെച്ചേ നേടിയ ഗോളിന്റെ പിൻബലത്തിൽ ജംഷെഡ്പൂർ കളിയിൽ മുന്നിലെത്തി. തൊണ്ണൂറാം മിനിറ്റിൽ നർസാരിക്കു പകരം മുഹമ്മദ് റാഫി കളത്തിലിറങ്ങി. പിന്നീട് ഇരു ടീമുകൾക്കും ഗോൾ നേടാനായില്ല. മത്സരം മൂന്നു ഗോളുകൾ നേടി ജംഷെഡ്പൂർ സ്വന്തമാക്കി.

ഇതോടു കൂടി ആറു മത്സരങ്ങളിൽ വിജയം കാണാനാകാതിരുന്ന ജംഷെഡ്പൂർ വിജയം നേടി മൂന്നുപോയിന്റുകൾ സ്വന്തമാക്കി ആറാം സ്ഥാനത്തേക്കുയർന്നു. പതിനാലു പോയിന്റുകളുമായി ബ്ലാസ്റ്റേഴ്‌സ് എട്ടാം സ്ഥാനത്താണ്.

അവാർഡുകൾ

ക്ലബ് അവാർഡ് - ജംഷദ്‌പൂർ എഫ്‌സി

മാരുതി സുസുക്കി പരിധിയില്ലാത്ത കളിക്കാരൻ - നോ അകോസ്റ്റ

ഡിഎച്ച്എൽ വിന്നിംഗ് പാസ് ഓഫ് ദ മാച്ച് - എയിറ്റർ മൺറോയ്

ഐ‌എസ്‌എൽ എമർജിംഗ് പ്ലെയർ ഓഫ് ദ മാച്ച് - അമർജിത് സിംഗ്

ഹീറോ ഓഫ് ദ മാച്ച് - സെർജിയോ കാസ്റ്റൽ

Your Comments

Your Comments