ഇവാൻ വുകോമാനോവിച്ച്: ഇന്ന് സൃഷ്ടിക്കപ്പെട്ട അവസരങ്ങൾ വിലയിരുത്തുമ്പോൾ, ഞങ്ങൾ കുറച്ചുകൂടി നേടാൻ അർഹരാണെന്ന് ഞാൻ കരുതുന്നു

ഇന്ത്യ സൂപ്പർ ലീഗ് എട്ടാം സീസണിലെ ഏഴാം മത്സരത്തിൽ നോർത്ത് യുണൈറ്റഡും കേരളാ ബ്ലാസ്റ്റേഴ്‌സും ഏറ്റുമുട്ടി. ഇരു ടീമുകളും ഇഞ്ചോടിഞ്ചു പോരാടിയ മത്സരം സമനിലയിൽ കലാശിച്ചു. ഗോൾരഹിത സമനില നേടിയെങ്കിലും ലീഡ് നേടാൻ സാധിക്കുമായിരുന്ന ഏതാനും സുവർണാവസരങ്ങൾ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്ക് ലഭിച്ചെങ്കിലും മുതലാക്കാനായിരുന്നില്ല. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ മുഖ്യ പരിശീലകൻ ഇവാൻ വുകോമാനോവിച്ച്, ഇതിനെക്കുറിച്ച് പ്രതികരിച്ചു.

“ഇന്നത്തെ ഗെയിമിൽ ഞങ്ങൾക്ക് ലഭിച്ച ആകെ അവസരങ്ങളോ നിമിഷങ്ങളോ കാണുകയാണെങ്കിൽ, ഇതിൽ കൂടുതൽ നേടാൻ ഞങ്ങൾ അർഹരാണെന്ന് ഞാൻ കരുതുന്നു. എന്തായാലും ഒരു ഫുട്ബോൾ ഗെയിമിൽ എല്ലാം സാധ്യമാണ്. ഞാൻ ഇന്ത്യയിൽ പുതിയ ആളാണ്, ഗെയിമുകൾക്കിടയിൽ സംഭവിച്ച സാങ്കേതിക പിശകുകളുടെ അളവും ഇന്ന് സൃഷ്ടിക്കപ്പെട്ട അവസരങ്ങളും സാഹചര്യങ്ങളും വിലയിരുത്തുമ്പോൾ, ഞങ്ങൾ കുറച്ചുകൂടി നേടാൻ അർഹരാണെന്ന് ഞാൻ കരുതുന്നു,” മത്സരത്തിന് ശേഷം വുകോമാനോവിച്ച് പറഞ്ഞു.

ഗോവയിലെ മർഗോവിലെ പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് 2021-22 ഏഴാം മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിക്കെതിരെ തന്റെ ടീം ഗോൾരഹിത സമനില വഴങ്ങിയെങ്കിലും ക്ലീൻ ഷീറ്റ് നിലനിർത്തിയതിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഡിഫൻഡർ എനെസ് സിപോവിച്ച്  സന്തോഷം പ്രകടിപ്പിച്ചു.

“ഒരു വിദേശ താരം കുറവായതിനാൽ ഈ സീസൺ കുറച്ചുകൂടി ബുദ്ധിമുട്ടായിരിക്കുമെന്ന് ഞാൻ കരുതുന്നു, പക്ഷേ ഇന്ത്യൻ കളിക്കാർക്ക് മികച്ച ഫുട്ബോൾ കളിക്കാൻ കഴിയുമെന്ന് തെളിയിക്കാനുള്ള മികച്ച അവസരമാണിത്. ഞങ്ങൾക്ക് ഒരു നല്ല സീസൺ ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി മികച്ച  ടീമാണ്, പക്ഷേ ഒരു പ്രതിരോധനിര താരമെന്ന ക്ലിൻ ഷീറ്റ് നേടാനാകുന്നത് എനിക്ക് എപ്പോഴും നല്ല കാര്യമാണ്. സ്കോർ ചെയ്യാൻ കഴിയുന്നില്ലെങ്കിൽ, കുറഞ്ഞത് വഴങ്ങാതിരിക്കാൻ ശ്രമിക്കണം” എനെസ് സിപോവിച്ച് പറഞ്ഞു.

മികച്ച പ്രകടനത്തിന് ഹീറോ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയ സെന്റർ ബാക്ക് ഹെർണാൻ സന്താന, എട്ടാം സീസണിലെ മുൻ മത്സരത്തേക്കാൾ മികച്ച രീതിയിൽ ബ്ലാസ്റ്റേഴ്‌സിനെതിരെ കളിച്ചുവെന്ന് അഭിപ്രായപ്പെട്ടു .

“അത് എല്ലാവർക്കും നല്ല ഗെയിമായിരുന്നു, ഞങ്ങൾ കഴിഞ്ഞ മത്സരത്തേക്കാൾ നന്നായി കളിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ഈ ഗെയിം മെച്ചപ്പെടുത്താനും മാറ്റമുണ്ടാക്കാനും ഞങ്ങൾ ശ്രമിച്ചു. എന്റെ ടീമിൽ പ്രകടനത്തിൽ ഞാൻ വളരെ സന്തോഷവാനാണ്,” മത്സരത്തിന് ശേഷമുള്ള അഭിമുഖത്തിനിടെ സന്താന പറഞ്ഞു.

Your Comments

Your Comments